ലോകറി​​ക്കാ​​ർ​​ഡ് തി​​രു​​ത്തി ജെ​​പ്ചി​​ർ​​ചി​​ർ
Sunday, October 18, 2020 12:30 AM IST
ജെ​​ഡി​​നി​​യ: പോ​​ള​​ണ്ടി​​ലെ ജെ​​ഡി​​നി​​യ​​യി​​ൽ ന​​ട​​ന്ന ലോ​​ക ഹാ​​ഫ് മാ​​ര​​ത്ത​​ണി​​ൽ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ പു​​തി​​യ റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച് കെ​​നി​​യ​​യു​​ടെ പെ​​രെ​​സ് ജെ​​പ്ചി​​ർ​​ചി​​ർ. 1:05:16 സെ​​ക്ക​​ൻ​​ഡ് എ​​ന്ന സ​​മ​​യം കു​​റി​​ച്ചാ​​ണ് ഇ​​രു​​പ​​ത്തേ​​ഴു​​കാ​​രി​​യാ​​യ ജെ​​പ്ചി​​ർ​​ചി​​ർ സ്വ​​ന്തം റി​​ക്കാ​​ർ​​ഡ് തി​​രു​​ത്തി​​യത്. 1:05:34 ആ​​യി​​രു​​ന്നു മു​​ന്പു​​ണ്ടാ​​യി​​രു​​ന്ന റി​​ക്കാ​​ർ​​ഡ്. ജ​​ർ​​മ​​നി​​യു​​ടെ മെ​​ല​​റ്റ് യി​​സാ​​ക് (1:05:18), എ​​ത്യോ​​പ്യ​​യു​​ടെ യ​​ലെം​​സെ​​ർ​​ഫ് യെ​​ഹൗ​​ലൊ (1:05:19) എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം വെ​​ള്ളി​​യും വെ​​ങ്ക​​ല​​വും നേ​​ടി.


പു​​രു​​ഷവി​​ഭാ​​ഗ​​ത്തി​​ൽ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച് ഉ​​ഗാ​​ണ്ട​​യു​​ടെ ജേ​​ക്ക​​ബ് കി​​പ്‌​ലി​​മൊ (58:49) സ്വ​​ർ​​ണം നേടി. ഉ​​ഗാ​​ണ്ട​​യ്ക്കാ​​യി ലോ​​ക മാ​​ര​​ത്ത​​ണി​​ൽ സ്വ​​ർ​​ണം സ്വ​​ന്ത​​മാ​​ക്കു​​ന്ന ആ​​ദ്യതാ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡും കി​​പ്‌​ലി​​മൊ​​ സ്വന്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.