നീ​​ല​​പ്പ​​ട​​യോ​​ട്ടം
Saturday, October 17, 2020 12:18 AM IST
അ​ബു​ദാ​ബി: ത​ല​മാ​റി​യി​ട്ടും കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നു രക്ഷയില്ല. മും​ബൈ​യു​ടെ നീ​ല ജ​ഴ്സി​ക്കാ​ർ ന​ട​ത്തി​യ പ​ട​യോ​ട്ട​ത്തി​ൽ നൈ​റ്റ് റൈ​ഡേ​ഴ്സി​ന് 19 പ​ന്ത് ബാ​ക്കി​നി​ൽ​ക്കേ എ​ട്ട് വി​ക്ക​റ്റിന്‍റെ തോ​ൽ​വി. ദി​നേ​ഷ് കാ​ർ​ത്തി​ക്കി​നു പ​ക​രം ക്യാ​പ്റ്റ​ൻ പ​ദ​വി​യി​ലെ​ത്തി​യ ഓ​യി​ൻ മോ​ർ​ഗ​ൻ വി​ളി​ച്ച ആ​ദ്യ ടോ​സ് അ​നു​കൂ​ല​മാ​യെ​ങ്കി​ലും പി​ന്നീ​ടു​ള്ള കാ​ര്യ​ങ്ങ​ൾ സു​ഖ​ക​ര​മ​ല്ലാ​യി​രു​ന്നു.

ടോ​സ് ജ​യി​ച്ച് ബാ​റ്റ് കൈ​യി​ലെ​ടു​ത്ത കെ​കെ​ആ​ർ 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 148 റ​ണ്‍​സ് എ​ടു​ത്തു. മും​ബൈ 16.5 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 149 റ​ൺ​സ് നേ​ടി ജ​യ​മാ​ഘോ​ഷി​ച്ചു. 44 പ​ന്തി​ൽ മൂ​ന്ന് സി​ക്സും ഒ​ന്പ​ത് ഫോ​റു​മ​ട​ക്കം 78 റ​ൺ​സു​മാ​യി മും​ബൈ​യു​ടെ ക്വി​ന്‍റ​ൺ ഡി​കോ​ക്ക് പു​റ​ത്താ​കാ​തെ​നി​ന്നു. രോ​ഹി​ത് ശ​ർ​മ (35), ഹാ​ർ​ദി​ക് പാ​ണ്ഡ്യ (21 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രും നീ​ല​പ്പ​ട​യ്ക്കാ​യി തി​ള​ങ്ങി.


36 പ​ന്തി​ൽ ര​ണ്ട് സി​ക്സും അ​ഞ്ച് ഫോ​റും അ​ട​ക്കം 53 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന പാ​റ്റ് ക​മ്മി​ൻ​സാ​ണ് നൈ​റ്റ് റൈ​ഡേ​ഴ്സി​നെ ഒ​റ്റ​യ്ക്കു തോ​ളി​ലേ​റ്റി​യ​ത്. മോ​ർ​ഗ​ൻ 29 പ​ന്തി​ൽ ര​ണ്ട് വീ​തം സി​ക്സും ഫോ​റു​മാ​യി 39 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു. മും​ബൈ​യു​ടെ രാ​ഹു​ൽ ചാ​ഹ​ർ നാ​ല് ഓ​വ​റി​ൽ 18 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. 149 റ​ണ്‍​സ് എ​ന്ന ല​ക്ഷ്യ​ത്തി​നാ​യി ക്രീ​സി​ലെ​ത്തി​യ മും​ബൈ​യു​ടെ തു​ട​ക്കം ഗം​ഭീ​ര​മാ​യി​രു​ന്നു. ഓ​പ്പ​ണ​ർ​മാ​രാ​യ രോ​ഹി​ത് ശ​ർ​മ​യും ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്കും ചേ​ർ​ന്ന് 10 ഓ​വ​റി​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ മും​ബൈ​യെ 90 റ​ണ്‍​സി​ൽ എ​ത്തി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.