ഡൽഹിക്ക് 13 റൺസ് ജയം
Thursday, October 15, 2020 12:19 AM IST
ദു​​ബാ​​യ്: രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ ഇം​ഗ്ലീ​ഷ് പേ​സ​ർ ജോ​ഫ്ര ആ​ർ​ച്ച​റി​ന്‍റെ (4-0-19-3) ബൗ​ളിം​ഗ് അ​പാ​ര​ത​യ്​ക്കു മു​ന്നി​ൽ ഒ​ന്നു പ​ത​റി​യെ​ങ്കി​ലും വി​ജ​യ ശി​ക്കാ​ർ തു​ട​ർ​ന്ന് ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ്. 13 റ​ൺ​സി​നാ​ണ് ക്യാ​പ്പി​റ്റ​ൽ​സ്, രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രേ ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

സ്കോ​ർ: ഡ​ൽ​ഹി 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 161. രാ​ജ​സ്ഥാ​ൻ 20 ഓ​വ​റി​ൽ എ​ട്ടി​ന് 148.
ഇ​​ന്നിം​​ഗ്സി​​ലെ ആ​​ദ്യ പ​​ന്തി​​ൽ​​ത​​ന്നെ ഓ​​പ്പ​​ണ​​ർ പൃ​​ഥ്വി ഷാ​​യെ ബൗ​​ൾ​​ഡാ​​ക്കി​​യ ആ​​ർ​​ച്ച​​റി​​ന്‍റെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ​​നി​​ന്ന് ക്യാ​​പ്പി​​റ്റ​​ൽ​​സി​​നെ ര​​ക്ഷി​​ച്ചെ​​ടു​​ത്ത​​ത് ക്യാ​​പ്റ്റ​​ൻ ശ്രേ​​യ​​സ് അ​​യ്യ​​റും ശി​​ഖ​​ർ ധ​​വാ​​നും ചേ​​ർ​​ന്നാ​​യി​​രു​​ന്നു. ധ​​വാ​​ൻ 33 പ​​ന്തി​​ൽ ര​​ണ്ട് സി​​ക്സും ആ​​റ് ഫോ​​റും അ​​ട​​ക്കം 57 റ​​ണ്‍​സ് എ​​ടു​​ത്തു. അ​​യ്യ​​റു​​ടെ ബാ​​റ്റി​​ൽ​​നി​​ന്ന് ര​​ണ്ട് സി​​ക്സും മൂ​​ന്ന് ഫോ​​റും അ​​ക​​ന്പ​​ടി​​സേ​​വി​​ച്ച 53 റ​​ണ്‍​സ് പി​​റ​​ന്നു. മൂ​​ന്നാം വി​​ക്ക​​റ്റി​​ൽ ഇ​​രു​​വ​​രും ചേ​​ർ​​ന്ന് 57 പ​​ന്തി​​ൽ 85 റ​​ണ്‍​സ് നേ​​ടി.


ഡ​​ൽ​​ഹി​​ക്കാ​​യി ക്യാ​​പ്റ്റ​​ൻ എ​​ന്ന നി​​ല​​യി​​ൽ ശ്രേ​​യ​​സ് അ​​യ്യ​​ർ 1000 റ​​ണ്‍​സ് തി​​ക​​യ്ക്കു​​ന്ന​​തി​​നും ട്വ​​ന്‍റി-20​​യി​​ൽ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​ന്‍റെ ഓ​​സീ​​സ് നാ​​യ​​ക​​ൻ സ്റ്റീ​​വ് സ്മി​​ത്ത് 200 മ​​ത്സ​​രം എ​​ന്ന നാ​​ഴി​​ക​​ക്ക​​ല്ലി​​ൽ എ​​ത്തു​​ന്ന​​തി​​നും ഇ​​ന്ന​​ലെ ദു​​ബാ​​യ് സാ​​ക്ഷ്യം​​വ​​ഹി​​ച്ചു.

162 റ​​ണ്‍​സ് എ​​ന്ന ല​​ക്ഷ്യ​​ത്തി​​നാ​​യി ബാ​​റ്റ് കൈ​​യി​​ലേ​​ന്തി​​യ റോ​​യ​​ൽ​​സി​​ന്‍റെ തു​​ട​​ക്കം മി​​ക​​ച്ച​​താ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, മൂ​​ന്നാം ഓ​​വ​​റി​​ന്‍റെ അ​​വ​​സാ​​ന പ​​ന്തി​​ൽ ജോ​​സ് ബ​​ട്‌​ല​​റെ (ഒ​​ന്പ​​ത് പ​​ന്തി​​ൽ 22) ന​​ഷ്ട​​പ്പെ​​ട്ടു. ആ​​റ് പ​​ന്തി​​ന്‍റെ ഇ​​ട​​വേ​​ള​​യി​​ൽ സ്റ്റീ​​വ് സ്മി​​ത്തും (ഒ​​ന്ന്) കൂ​​ടാ​​രം ക​​യ​​റി. ബെ​​ൻ സ്റ്റോ​​ക്സ് (35 പ​​ന്തി​​ൽ 41), സ​​ഞ്ജു വി. ​​സാം​​സ​​ണ്‍ (18 പ​​ന്തി​​ൽ 25) എ​​ന്നി​​വ​​രും പു​​റ​​ത്താ​​യ​​തോ​​ടെ റോ​​യ​​ൽ​​സ് 11.4 ഓ​​വ​​റി​​ൽ നാ​​ലി​​ന് 97ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.