പൃഥ്വി മിസൈൽ
Friday, September 25, 2020 11:40 PM IST
ദു​​ബാ​​യ്: വീ​​ണു​​കി​​ട്ടി​​യ ലൈ​​ഫ് മു​​ത​​ലാ​​ക്കി ഓ​​പ്പ​​ണ​​ർ പൃ​​ഥ്വി ഷാ ​​റ​​ണ്‍ മി​​സൈ​​ൽ വി​​ക്ഷേ​​പി​​ച്ച മ​​ത്സ​​ര​​ത്തി​​ൽ ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സ് 44 റ​ൺ​സി​ന് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഡ​ൽ​ഹി​യു​ടെ ര​ണ്ടാം ജ​യ​മാ​ണ്. ചെ​ന്നൈ​യു​ടെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം തോ​ൽ​വി​യും. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ക്യാ​​പ്പി​​റ്റ​​ൽ​​സ് 20 ഓ​​വ​​റി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 175 റ​​ണ്‍​സ് നേ​​ടി. ബാ​​റ്റിം​​ഗ് ഷോ​​യി​​ലൂ​​ടെ പൃ​​ഥ്വി ഷാ 43 ​​പ​​ന്തി​​ൽ ഒ​​രു സി​​ക്സും ഒ​​ന്പ​​ത് ഫോ​​റു​​മ​​ട​​ക്കം 64 റ​​ണ്‍​സ് നേ​​ടി. മ​റു​പ​ടി​ക്കാ​യെ​ത്തി​യ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന് 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 131 റ​ൺ​സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ.

ഫാ​ഫ് ഡു​പ്ല​സി​സ് (43), കേ​ദാ​ർ യാ​ദ​വ് (26), ക്യാ​പ്റ്റ​ൻ എം.​എ​സ്. ധോ​ണി (15) എ​ന്നി​വ​രാ​ണ് സൂ​പ്പ​ർ കിം​ഗ്സ് നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ​മാ​ർ. പ​രി​ക്കേ​റ്റ് വി​ശ്ര​മ​ത്തി​ലു​ള്ള അ​ന്പാ​ട്ടി റാ​യു​ഡു സൂ​പ്പ​ർ ഇ​റ​ങ്ങി​യി​ല്ല. ക്യാ​പ്പി​റ്റ​ൽ​സി​നാ​യി ക​ഗി​സൊ റ​ബാ​ഡ നാ​ല് ഓ​വ​റി​ൽ 26 റ​ൺ​സി​ന് മൂ​ന്നും ആ​ൻ‌​റി​ച്ച് നോ​ർ​ഷെ 21 റ​ൺ​സി​ന് ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി. അ​ക്സ​ർ പ​ട്ടേ​ൽ നാ​ല് ഓ​വ​റി​ൽ 18 റ​ൺ​സ് മാ​ത്ര​മാ​ണ് വ​ഴ​ങ്ങി​യ​ത്.

ധോ​​ണി​​ക്ക് പി​​ഴ​​ച്ചു

ഇ​​ന്നിം​​ഗ്സി​​ലെ ര​​ണ്ടാം പ​​ന്തി​​ൽ ദീ​​പ​​ക് ചാ​​ഹ​​ർ പൃ​​ഥി ഷാ​​യെ പൂ​​ജ്യ​​ത്തി​​നു പു​​റ​​ത്താ​​ക്കി​​യ​​താ​​യി​​രു​​ന്നു. ഷാ​​യു​​ടെ ബാ​​റ്റി​​ൽ ഇ​​ൻ​​സൈ​​ഡ് എ​​ഡ്ജ് ആ​​യ പ​​ന്ത് ധോ​​ണി​​യു​​ടെ ഗ്ലൗ​​വി​​നു​​ള്ളി​​ൽ വി​​ശ്ര​​മി​​ച്ചെ​​ങ്കി​​ലും ആ​​രും അ​​പ്പീ​​ൽ ചെ​​യ്തി​​ല്ല. അ​​തോ​​ടെ പൃ​​ഥ്വി ബാ​​റ്റിം​​ഗ് തു​​ട​​ർ​​ന്നു. ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റി​​ൽ ഷാ​​യും ശി​​ഖ​​ർ ധ​​വാ​​നും ചേ​​ർ​​ന്ന് 10.4 ഓ​​വ​​റി​​ൽ 94 റ​​ണ്‍​സ് നേ​​ടി. 27 പ​​ന്തി​​ൽ മൂ​​ന്ന് ഫോ​​റും ഒ​​രു സി​​ക്സും അ​​ട​​ക്കം 35 റ​​ണ്‍​സ് നേ​​ടി​​യ ധ​​വാ​​നെ പീ​​യൂ​​ഷ് ചൗ​​ള വി​​ക്ക​​റ്റി​​നു മു​​ന്നി​​ൽ കു​​ടു​​ക്കി​​യ​​തോ​​ടെ​​യാ​​ണ് ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ട് പൊ​​ളി​​ഞ്ഞ​​ത്. സ്കോ​​ർ 103ൽ ​​എ​​ത്തി​​യ​​പ്പോ​​ൾ ഷാ​​യും പു​​റ​​ത്ത്. മൂ​​ന്നാം വി​​ക്ക​​റ്റി​​ൽ ക്യാ​​പ്റ്റ​​ൻ ശ്രേ​​യ​​സ് അ​​യ്യ​​റും ഋ​​ഷ​​ഭ് പ​​ന്തും ചേ​​ർ​​ന്ന് 58 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി. 22 പ​​ന്തി​​ൽ 26 റ​​ണ്‍​സ് നേ​​ടി​​യ അ​​യ്യ​​റെ സാം ​​ക​​ര​​ണ്‍ എം.​​എ​​സ്. ധോ​​ണി​​യു​​ടെ കൈ​​ക​​ളി​​ലെ​​ത്തി​​ച്ചു. 19 ഓ​​വ​​റി​​ൽ 161ന് ​​മൂ​​ന്ന് എ​​ന്ന നി​​ല​​യി​​ലെ​​ത്തി​​യി​​രു​​ന്നു അ​​വ​​ർ. മാ​​ർ​​ക്ക​​സ് സ്റ്റോ​​യി​​നി​​സും (അ​​ഞ്ച്) പ​​ന്തും (25 പ​​ന്തി​​ൽ 37 നോ​​ട്ടൗ​​ട്ട്) ചേ​​ർ​​ന്ന് അ​​വ​​സാ​​ന ഓ​​വ​​റി​​ൽ 14 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്ത​​തോ​​ടെ ക്യാ​​പ്പി​​റ്റ​​ൽ​​സ് 175ലും.


ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ തു​​ട​​ക്കം മി​​ക​​ച്ച​​താ​​യി​​രു​​ന്നെ​​ങ്കി​​ലും പി​​ന്നീ​​ട് തു​​ട​​രെ വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ട​​ത് പ്ര​​തി​​രോ​​ധ​​ത്തി​​ലാ​​ക്കി. ഷെ​​യ്ൻ വാ​​ട്സ​​ണ്‍ (14), മു​​ര​​ളി വി​​ജ​​യ് (10), ഋ​​തു​​രാ​​ജ് ഗെ​​യ്ക്ക്‌വാ​​ദ് (അ​​ഞ്ച്) എ​​ന്നി​​വ​​ർ പ​​വ​​ലി​​യ​​നി​​ലെ​​ത്തി​​യ​​പ്പോ​​ൾ സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ അ​​ക്കൗ​​ണ്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത് 9.1 ഓ​​വ​​റി​​ൽ 44 റ​​ണ്‍​സ് മാ​​ത്രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.