ഗാ​​​​​വ​​​​​സ്ക​​​​​റി​​​​​നെ​​​​​തി​​​​​രെ അ​​​​​നു​​​​​ഷ്ക
ഗാ​​​​​വ​​​​​സ്ക​​​​​റി​​​​​നെ​​​​​തി​​​​​രെ അ​​​​​നു​​​​​ഷ്ക
Friday, September 25, 2020 11:40 PM IST
ക​​​​​മ​​​​​ന്‍റ​​​​​റി പ​​​​​റ​​​​​യു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ സു​​​​​നി​​​​​ൽ ഗാ​​​​​വ​​​​​സ്ക​​​​​ർ, റോ​​​​​യ​​​​​ൽ ച​​​​​ല​​​​​ഞ്ചേ​​​​​ഴ്സ് ക്യാ​​​​​പ്റ്റ​​​​​ൻ വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി​​​​​യു​​​​​ടെ ഭാ​​​​​ര്യ അ​​​​​നു​​​​​ഷ്ക ശ​​​​​ർ​​​​​മ​​​​​യു​​​​​ടെ പേ​​​​​ര് വ​​​​​ലി​​​​​ച്ചി​​​​​ഴ​​​​​ച്ച​​​​​താ​​​​​ണു വി​​​​​വാ​​​​​ദ​​​​​മാ​​​​​യ​​​​​ത്. വി​​​​​വാ​​​​​ദ പ​​​​​രാ​​​​​മ​​​​​ർ​​​​​ശം ന​​​​​ട​​​​​ത്തി​​​​​യ ഗാ​​​​​വ​​​​​സ്ക​​​​​റി​​​​​നെ​​​​​തി​​​​​രെ ബോ​​​​​ളി​​​​​വു​​​​​ഡ് താ​​​​​ര​​​​​മാ​​​​​യ അ​​​​​നു​​​​​ഷ്ക ശ​​​​​ർ​​​​​മ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ത്തി​​​​​ലൂ​​​​​ടെ രൂ​​​​​ക്ഷ​​​​​വി​​​​​മ​​​​​ർ​​​​​ശ​​​​​നം ന​​​​​ട​​​​​ത്തി.

ലോ​​​​​ക്ക്ഡൗ​​​​​ണ്‍ സ​​​​​മ​​​​​യ​​​​​ത്ത് കോ​​​​​ഹ്‌​​​​ലി അ​​​​​നു​​​​​ഷ്ക​​​​​യു​​​​​ടെ ബൗ​​​​​ളിം​​​​​ഗ് നേ​​​​​രി​​​​​ടാ​​​​​ൻ മാ​​​​​ത്ര​​​​​മാ​​​​​ണു പ​​​​​ഠി​​​​​ച്ച​​​​​തെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ഗാ​​​​​വസ്​​​​​ക​​​​​ർ ക​​​​​മ​​​​​ന്‍റ​​​​​റി​​​​​ക്കി​​​​​ടെ പ​​​​​റ​​​​​ഞ്ഞ​​​​​ത്. ഗാ​​​​​വ​​​​​സ്ക​​​​​റു​​​​​ടെ ക​​​​​മ​​​​​ന്‍റ് അ​​​​​രു​​​​​ചി​​​​​ക​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്നും ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​ന്‍റെ മോ​​​​​ശം പ്ര​​​​​ക​​​​​ട​​​​​ന​​​​​ത്തി​​​​​ൽ ഭാ​​​​​ര്യ​​​​​യെ പ​​​​​ഴി​​​​​ചാ​​​​​രു​​​​​ന്ന​​​​​ത് എ​​​​​ന്തി​​​​​നാ​​​​​ണെ​​​​​ന്നും അ​​​​​നു​​​​​ഷ്ക ചോ​​​​​ദി​​​​​ച്ചു. എ​​​​​പ്പോ​​​​​ഴാ​​​​​ണ് എ​​​​​ന്നെ ക്രി​​​​​ക്ക​​​​​റ്റി​​​​​ലേ​​​​​ക്ക് വ​​​​​ലി​​​​​ച്ചി​​​​​ഴ​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ക? എ​​​​​പ്പോ​​​​​ഴാ​​​​​ണ് ഇ​​​​​ത്ത​​​​​രം പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​ക​​​​​ൾ അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ക? ബ​​​​​ഹു​​​​​മാ​​​​​ന​​​​​പ്പെ​​​​​ട്ട ഗാ​​​​​വ​​​​​സ്ക​​​​​ർ, ഈ ​​​​​മാ​​​​​ന്യ​​​​​ന്മാ​​​​​രു​​​​​ടെ ഗെ​​​​​യി​​​​​മി​​​​​ലെ പേ​​​​​രു​​​​​ക​​​​​ളി​​​​​ൽ ഉ​​​​​യ​​​​​ര​​​​​ത്തി​​​​​ൽ നി​​​​​ൽ​​​​​ക്കു​​​​​ന്ന വ്യ​​​​​ക്തി​​​​​യാ​​​​​ണു നി​​ങ്ങ​​​​​ൾ- അ​​​​​നു​​​​​ഷ്ക ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ൽ കു​​​​​റി​​​​​ച്ചു.


ലോ​​​​​ക്ക്ഡൗ​​​​​ണ്‍ സ​​​​​മ​​​​​യ​​​​​ത്ത് അ​​​​​നു​​​​​ഷ്ക​​​​​യ്ക്കൊ​​​​​പ്പം ക്രി​​​​​ക്ക​​​​​റ്റ് ക​​​​​ളി​​​​​ക്കു​​​​​ന്ന വീ​​​​​ഡി​​​​​യോ കോ​​​​​ഹ്‌​​​​ലി പ​​​​​ങ്കു​​​​​വ​​​​​ച്ചി​​​​​രു​​​​​ന്നു. അ​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഗാ​​​​​വ​​സ്​​​​​ക​​​​​റി​​​​​ന്‍റെ പ​​​​​രാ​​​​​മ​​​​​ർ​​​​​ശം. അ​​​​​ന്യാ​​​​​യ​​​​​മാ​​​​​യി ഒ​​​​​ന്നും താ​​​​​ൻ പ​​​​​റ​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും അ​​​​​നു​​​​​ഷ്ക​​​​​യെ കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യ​​​​​ല്ല ചെ​​​​​യ്ത​​​​​തെ​​​​​ന്നും ഗാ​​​​​വ​​​​​സ്ക​​​​​ർ പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചു. അ​​​​​തേ​​​​​സ​​​​​മ​​​​​യം, കോ​​​​​ഹ്‌​​​​ലി-​​​​​അ​​​​​നു​​​​​ഷ്ക ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ ഗാ​​​​​വ​​​​​സ്ക​​​​​റി​​​​​നെ​​​​​തി​​​​​രേ രം​​​​​ഗ​​​​​ത്തെ​​​​​ത്തി​​​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.