പൊ​​ന്നും​​വി​​ല​​യും ക​​മ്മി​​ൻ​​സും
പൊ​​ന്നും​​വി​​ല​​യും ക​​മ്മി​​ൻ​​സും
Friday, September 25, 2020 12:06 AM IST
ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 2020 സീ​​സ​​ണ്‍ ലേ​​ല​​ത്തി​​ൽ ഏ​​റ്റ​​വും വി​​ല​​യേ​​റി​​യ താ​​ര​​മാ​​യ​​ത് ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ പേ​​സ​​ർ പാ​​റ്റ് ക​​മ്മി​​ൻ​​സ് ആ​​യി​​രു​​ന്നു. ടെ​​സ്റ്റി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​റാ​​യ ക​​മ്മി​​ൻ​​സി​​നെ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സ് സ്വ​​ന്ത​​മാ​​ക്കാ​​ൻ മു​​ട​​ക്കി​​യ​​ത് 15.5 കോ​​ടി രൂ​​പ.

പൊ​​ന്നും​​വി​​ല കൊ​​ടു​​ത്ത് നൈ​​റ്റ് റൈ​​ഡേ​​ഴ്സ് സ്വ​​ന്ത​​മാ​​ക്കി​​യ ക​​മ്മി​​ൻ​​സ് വ​​ൻ​​ദു​​ര​​ന്ത​​മാ​​കു​​ന്ന​​താ​​ണ് മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ക​​ണ്ട​​ത്. കോ​​ൽ​​ക്ക​​ത്ത​​ൻ ടീം 49 ​​റ​​ണ്‍​സി​​ന്‍റെ തോ​​ൽ​​വി നേ​​രി​​ട്ട പോ​​രാ​​ട്ട​​ത്തി​​ൽ ക​​മ്മി​​ൻ​​സ് മൂ​​ന്ന് ഓ​​വ​​റി​​ൽ വ​​ഴ​​ങ്ങി​​യ​​ത് 16.33 ഇ​​ക്കോ​​ണ​​മി​​യി​​ൽ 49 റ​​ണ്‍​സ്. ഇ​​തോ​​ടെ ക​​മ്മി​​ൻ​​സി​​നെ​​തി​​രേ രൂ​​ക്ഷ വി​​മ​​ർ​​ശ​​ന​​മാ​​ണു​​ണ്ടാ​​യ​​ത്. കോ​​ൽ​​ക്ക​​ത്ത​​യു​​ടെ ആ​​ദ്യ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു.


ക്വാ​​റ​​ന്‍റൈ​​ൻ ക​​ഴി​​ഞ്ഞ​​ശേ​​ഷം മ​​ത്സ​​ര​​ത്തി​​ന് മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്കു മു​​ന്പ് മാ​​ത്ര​​മാ​​ണ് ക​​മ്മി​​ൻ​​സി​​ന് ക​​ളി​​ക്കാ​​നു​​ള്ള അ​​നു​​മ​​തി ല​​ഭി​​ച്ച​​തെ​​ന്നാ​​ണ് കാ​​ർ​​ത്തി​​ക്കി​​ന്‍റെ വി​​ശ​​ദീ​​ക​​ര​​ണം. ഒ​​രു മ​​ത്സ​​രം​​കൊ​​ണ്ട് ക​​മ്മി​​ൻ​​സി​​നെ വി​​ല​​യി​​രു​​ത്ത​​രു​​തെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

അ​​ഞ്ചാം ഓ​​വ​​ർ എ​​റി​​യാ​​നാ​​ണ് ക​​മ്മി​​ൻ​​സി​​ന് കാ​​ർ​​ത്തി​​ക് ആ​​ദ്യ​​മാ​​യി പ​​ന്ത് ന​​ൽ​​കി​​യ​​ത്. ആ ​​ഓ​​വ​​റി​​ൽ 15 റ​​ണ്‍​സ് പി​​റ​​ന്നു. പി​ന്നീ​ട് 15ഉം17​ഉം ഓ​വ​റു​ക​ൾ എ​റി​യാ​നെ​ത്തി​യ​പ്പോ​ൾ വി​ട്ടു​കൊ​ടു​ത്ത​ത് 15ഉം 19 ​ഉം റ​ണ്‍​സ് വീ​ത​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.