ഹ​​വേ​​ർ​​റ്റ്സ് ഷോ
ഹ​​വേ​​ർ​​റ്റ്സ് ഷോ
Friday, September 25, 2020 12:06 AM IST
ല​​ണ്ട​​ൻ: ഈ ​​സീ​​സ​​ണി​​ൽ ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ചെ​​ൽ​​സി​​യി​​ലെ​​ത്തി​​യ ജ​​ർ​​മ​​ൻ യു​​വ​​താ​​രം കെ​​യ് ഹ​​വേ​​ർ​​റ്റ്സ് ത​​രം​​ഗം സൃ​​ഷ്ടി​​ച്ച് മു​​ന്നേ​​റു​​ന്നു. ഇം​​ഗ്ലീ​​ഷ് ലീ​​ഗ് ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ ഹ​​വേ​​ർ​​റ്റ്സി​​ന്‍റെ ഹാ​​ട്രി​​ക്കി​​ലൂ​​ടെ (28, 55, 65) ചെ​​ൽ​​സി​​ക്ക് മി​​ന്നും ജ​​യം.

ചെ​​ൽ​​സി 6-0ന് ​​ബാ​​ണ്‍​സ‌്‌ലി​​യെ കീ​​ഴ​​ട​​ക്കി. ലെ​​വ​​ർ​​കൂ​​സ​​നി​​ൽ​​നി​​ന്ന് ചെ​​ൽ​​സി​​യി​​ലെ​​ത്തി​​യ ഇ​​രു​​പ​​ത്തൊ​​ന്നു​​കാ​​ര​​ൻ ഈ ​​വ​​ർ​​ഷം ഇ​​തി​​നോ​​ട​​കം 26 ഗോ​​ളി​​ൽ പ​​ങ്കാ​​ളി​​യാ​​യി, 18 ഗോ​​ളും എ​​ട്ട് അ​​സി​​സ്റ്റും. മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ആ​​ഴ്സ​​ണ​​ൽ 2-0ന് ​​ലെ​​സ്റ്റ​​റി​​നെ​​ കീ​​ഴ​​ട​​ക്കി. എ​​വ​​ർ​​ട്ട​​ണ്‍, ന്യൂ​​കാ​​സി​​ൽ എ​​ന്നി​​വ​​യും ഏ​​ക​​പ​​ക്ഷീ​​യ ജ​​യം നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.