ഹെ​​​​ഡ്മാ​​​​സ്റ്റ​​​​ർ ജോ​​​​ക്കോ
Wednesday, September 23, 2020 12:04 AM IST
റോം: ​​​​മാ​​​​സ്റ്റേ​​​​ഴ്സ് 1000 ടെ​​​​ന്നീ​​​​സ് കി​​​​രീ​​​​ട​​​​നേ​​​​ട്ട​​​​ത്തി​​​​ൽ സെ​​​​ർ​​​​ബി​​​​യ​​​​യു​​​​ടെ ലോ​​​​ക ഒ​​​​ന്നാം ന​​​​ന്പ​​​​ർ സിം​​​​ഗി​​​​ൾ​​​​സ് താ​​​​രം നൊ​​​​വാ​​​​ക് ജോ​​​​ക്കോ​​​​വി​​​​ച്ച് ഇ​​​​നി ഹെ​​​​ഡ്മാ​​​​സ്റ്റ​​​​ർ. ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ്‍ പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സ് ജേ​​​​താ​​​​വാ​​​​യ​​​​തോ​​​​ടെ മാ​​​​സ്റ്റേ​​​​ഴ്സ് ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റ് ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ഏ​​​​റ്റ​​​​വും അ​​​​ധി​​​​കം കി​​​​രീ​​​​ടം സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന താ​​​​ര​​​​മെ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡ് ജോ​​​​ക്കോ സ്വ​​​​ന്ത​​​​മാ​​​​ക്കി. സെ​​​​ർ​​​​ബ് താ​​​​ര​​​​ത്തി​​​​ന്‍റെ 36-ാം മാ​​​​സ്റ്റേ​​​​ഴ്സ് കി​​​​രീ​​​​ട​​​​മാ​​​​ണി​​​​ത്. 35 മാ​​​​സ്റ്റേ​​​​ഴ്സ് കി​​​​രീ​​​​ടം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യ സ്പാ​​​​നി​​​​ഷ് താ​​​​രം റാ​​​​ഫേ​​​​ൽ ന​​​​ദാ​​​​ലി​​​​നെ​​​​യാ​​​​ണ് ജോ​​​​ക്കോ​​​​വി​​​​ച്ച് പി​​​​ന്ത​​​​ള്ളി​​​​യ​​​​ത്.


ഫൈ​​​​ന​​​​ലി​​​​ൽ അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന​​​​യു​​​​ടെ ഡി​​​​യേ​​​​ഗൊ ഷു​​​​വാ​​​​ട്ട്സ്മ​​​​നെ 7-5, 6-3ന് ​​​​ജോ​​​​ക്കോ​​​​വി​​​​ച്ച് കീ​​​​ഴ​​​​ട​​​​ക്കി. ന​​​​ദാ​​​​ലി​​​​നെ ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ കീ​​​​ഴ​​​​ട​​​​ക്കി​​​​യാ​​​​യി​​​​രു​​​​ന്നു ഷു​​​​വാ​​​​ട്ട്സ്മ​​​​ന്‍റെ വ​​​​ര​​​​വ്.

വ​​​​നി​​​​താ വി​​​​ഭാ​​​​ഗം സിം​​​​ഗി​​​​ൾ​​​​സി​​​​ൽ റു​​​​മാ​​​​നി​​​​യ​​​​യു​​​​ടെ ഷി​​​​മോ​​​​ണ ഹാ​​​​ലെ​​​​പ്പി​​​​നാ​​ണു കി​​​​രീ​​​​ടം. ഫൈ​​​​ന​​​​ലി​​​​ൽ 6-0, 2-1നു ​​​​ഹാ​​​​ലെ​​​​പ്പ് മു​​​​ന്നി​​​​ട്ടു​​​​നി​​​​ൽ​​​​ക്കു​​​​ന്പോ​​​​ൾ എ​​​​തി​​​​രാ​​​​ളി​​​​യാ​​​​യ ചെ​​​​ക് താ​​​​രം ക​​​​രോ​​​​ളി​​​​ന പ്ലീ​​​​ഷ്കോ​​​​വ പി​​​​ക്കേ​​​​റ്റ് പി​​​ന്മാ​​​​റി​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.