ചെ​​​​​ൽ​​​​​സി പൂ​​​​​ളി​​​​​ൽ മു​​​​​ങ്ങി
Tuesday, September 22, 2020 12:34 AM IST
ല​​​​​ണ്ട​​​​​ൻ: ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ 2020-21 സീ​​​​​സ​​​​​ണി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​നു തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടാം ജ​​​​​യം. എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ക​​​​​രു​​​​​ത്ത​​​​​രാ​​​​​യ ചെ​​​​​ൽ​​​​​സി​​​​​യെ 2-0ന് ​​​​​ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ കീ​​​​​ഴ​​​​​ട​​​​​ക്കി.

സാ​​​​​ദി​​​​​യൊ മാ​​​​​നെ​​​​​യു​​​​​ടെ (50, 54) ഇ​​​​​ര​​​​​ട്ട ഗോ​​​​​ളാ​​​​​ണു ചെ​​​​​ന്പ​​​​​ട​​​​​യ്ക്കു ജ​​​​​യ​​​​​മൊ​​​​​രു​​​​​ക്കി​​​​​യ​​​​​ത്. 45+1-ാം മി​​​​​നി​​​​​റ്റി​​​​​ൽ ആ​​​​​ന്ദ്രേ​​​​​സ് ക്രി​​​​​സ്റ്റ്യ​​​​​ൻ​​​​​സെ​​​​​ൻ ചു​​​​​വ​​​​​പ്പ് കാ​​​​​ർ​​​​​ഡ് ക​​​​​ണ്ട് പു​​​​​റ​​​​​ത്താ​​​​​യ​​​​​തോ​​​​​ടെ ചെ​​​​​ൽ​​​​​സി പ​​​​​ത്തു പേ​​​​​രാ​​​​​യി ചു​​​​​രു​​​​​ങ്ങി. പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് സീ​​​​​സ​​​​​ണി​​​​​ലെ ആ​​​​​ദ്യ ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ചെ​​​​​ൽ​​​​​സി പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത് ഇ​​​​​ത് മൂ​​​​​ന്നാം ത​​​​​വ​​​​​ണ​​​​​യാ​​​​​ണ്. മ​​​​​റ്റ് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ലെ​​​​​സ്റ്റ​​​​​ർ സി​​​​​റ്റി 4-2ന് ​​​​​ബേ​​​​​ണ്‍​ലി​​​​​യെ​​​​​യും ബ്രി​​​​​ങ്ട​​​​​ണ്‍ 3-0ന് ​​​​​ന്യൂ​​​​​കാ​​​​​സി​​​​​ൽ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​നെ​​​​​യും പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.