വം​​ശീ​​യ​​ത, അ​​ടി​​പി​​ടി, റെ​​ഡ് കാ​​ർ​​ഡ്, തോ​​ൽ​​വി...
Monday, September 14, 2020 10:59 PM IST
പാ​​രീ​​സ്: ഫ്ര​​​​​ഞ്ച് ലീ​​​​​ഗ് വ​​​​​ണ്‍ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ പാ​​​​​രീ​​​​​ സാൻ ഷെ​​​​​ർ​​​​​മ​​​​​യ്നു തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടാം തോ​​​​​ൽ​​​​​വി. 1-0ന് ​​​​​മാ​​​​​ഴ്സെ​​​​​യാ​​​​​ണ് പി​​​​​എ​​​​​സ്ജി​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. ഇ​​​​​ഞ്ചു​​​​​റി ടൈ​​​​​മി​​​​​ൽ ന​​​​​ട​​​​​ന്ന വാ​​​​​ക്കേ​​​​​റ്റ​​​​​വും ഉ​​​​​ന്തും​​​​​ത​​​​​ള്ളും സം​​​​​ഭ​​​​​വ​​​​​ബ​​​​​ഹു​​​​​ല​​​​​മാ​​​​​ക്കി​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ അ​​​​​ഞ്ച് താ​​​​​ര​​​​​ങ്ങ​​​​​ൾ ചു​​​​​വ​​പ്പു കാ​​​​​ർ​​​​​ഡ് ക​​​​​ണ്ട് പു​​​​​റ​​​​​ത്താ​​​​​യി. പി​​​​​എ​​​​​സ്ജി​​​​​യു​​​​​ടെ നെ​​​​​യ്മ​​​​​ർ അ​​​​​ട​​​​​ക്കം മൂന്നും താരങ്ങളുടെ മാ​​​​​ഴ്സെ​​​​​യു​​​​​ടെ ര​​​​​ണ്ടും പേരും 90+7-ാം മി​​​​​നി​​​​​റ്റി​​​​​ൽ ചു​​​​​വ​​​​​പ്പ് ക​​​​​ണ്ട് മൈ​​​​​താ​​​​​നം വി​​​​​ട്ടു.

ത​​​​​നി​​​​​ക്കെ​​​​​തി​​രെ മാ​​​​​ഴ്സെ​​​​​യു​​​​​ടെ സ്പാ​​​​​നി​​​​​ഷ് ഡി​​​​​ഫ​​​​​ൻ​​​​​ഡ​​​​​ർ അ​​​​​ൽ​​​​​വാ​​​​​രൊ ഗോ​​​​​ണ്‍​സാ​​​​​ല​​​​​സ് വം​​​​​ശീ​​​​​യ​​​​​ച്ചു​​​​​വ​​​​​യു​​​​​ള്ള പ​​​​​രാ​​​​​മ​​​​​ർ​​​​​ശം ന​​​​​ട​​​​​ത്തി​​​​​യ​​​​​താ​​​​​യി മ​​​​​ത്സ​​​​​ര​​​​​ശേ​​​​​ഷം നെ​​​​​യ്മ​​​​​ർ ആ​​​​​രോ​​​​​പി​​​​​ച്ചു. കോ​​​​​വി​​​​​ഡ്-19 രോ​​​​​ഗ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് മു​​​​​ക്ത​​​​​നാ​​​​​യെ​​​​​ത്തി​​​​​യ നെ​​​​​യ്മ​​​​​ർ 2020-21 സീ​​​​​സ​​​​​ണി​​​​​ൽ ക​​​​​ളി​​​​​ച്ച ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു.


മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന്‍റെ 31-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഫ്ളോ​​​​​റി​​​​​യ​​​​​ൻ തൗ​​​​​വി​​ൻ ആ​​​​​യി​​​​​രു​​​​​ന്നു മാ​​​​​ഴ്സെ​​​​​യു​​​​​ടെ ജ​​​​​യം കു​​​​​റി​​​​​ച്ച ഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​ത്. സീ​​​​​സ​​​​​ണി​​​​​ലെ ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ സ്ഥാ​​​​​ന​​​​​ക്ക​​​​​യ​​​​​റ്റം ല​​​​​ഭി​​​​​ച്ച് ലീ​​​​​ഗ് വ​​​​​ണ്ണി​​​​​ൽ എ​​​​​ത്തി​​​​​യ ലെ​​​​​ൻ​​​​​സു​​​​​മാ​​​​​യി എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലും പി​​​​​എ​​​​​സ്ജി 1-0നു ​​​​​പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു. ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഇ​​​​​ത് ര​​​​​ണ്ടാം ത​​​​​വ​​​​​ണ​​​​​യാ​​​​​ണ് പി​​​​​എ​​​​​സ്ജി സീ​​​​​സ​​​​​ണി​​​​​ലെ ആ​​​​​ദ്യ ര​​​​​ണ്ട് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലും ഒ​​​​​രു ഗോ​​​​​ൾ പോ​​​​​ലും നേ​​​​​ടാ​​​​​തെ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. 1978-79 സീ​​​​​സ​​​​​ണി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സ​​​​​മാ​​​​​ന ദു​​​​​രി​​​​​തം പി​​​​​എ​​​​​സ്ജി​​​​​ക്ക് ഉ​​​​​ണ്ടാ​​​​​യ​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.