കൈ​യക​ലെ! തീം x ​​മെ​​ദ്‌​വ​​ദേ​​വ് ഫൈ​​ന​​ൽ നാ​​ളെ
കൈ​യക​ലെ! തീം x ​​മെ​​ദ്‌​വ​​ദേ​​വ് ഫൈ​​ന​​ൽ നാ​​ളെ
Sunday, September 13, 2020 12:10 AM IST
ന്യൂ​​യോ​​ർ​​ക്ക്: യു​​എ​​സ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ആ​​റ് വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം പു​​തി​​യൊ​​രു ചാ​​ന്പ്യ​​ൻ പി​​റ​​വി​​യെ​​ടു​​ക്കാ​​ൻ ഇ​​നി മ​​ണി​​ക്കൂ​​റു​​ക​​ൾ മാ​​ത്രം. ഓ​​സ്ട്രി​​യ​​യു​​ടെ ലോ​​ക മൂ​​ന്നാം ന​​ന്പ​​ർ താ​​രം ഡൊ​​മി​​നി​​ക് തീ​​മും ജ​​ർ​​മ​​നി​​യു​​ടെ ലോ​​ക ഏ​​ഴാം ന​​ന്പ​​ർ താ​​രം അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വും ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു. ഇ​​രു​​വ​​രും ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് യു​​എ​​സ് ഓ​​പ്പ​​ണ്‍ ഫൈ​​ന​​ലി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. ക​​ന്നി ഗ്രാ​​ൻ​​സ്‌​ലാം ​കി​​രീ​​ട​​ത്തി​​ലേ​​ക്ക് ഇ​​രു​​വ​​ർ​​ക്കും ഇ​​നി​​യു​​ള്ള​​ത് ഒ​​രു ജ​​യ​​ത്തി​​ന്‍റെ കൈ​​യ​​ക​​ലം മാ​​ത്രം. ജോ​​ക്കോ​​വി​​ച്ച്, മു​​റെ തു​​ട​​ങ്ങി​​യ​​വ​​രെ​​ല്ലാം പു​​റ​​ത്താ​​യ​​തോ​​ടെ​​യാ​​ണ് ഈ ​​സീ​​സ​​ണ്‍ യു​​എ​​സ് ഓ​​പ്പ​​ണി​​ൽ 2014നു​​ശേ​​ഷം പു​​തി​​യൊ​​രു ജേ​​താ​​വി​​നാ​​യു​​ള്ള ക​​ള​​മൊ​​രു​​ങ്ങി​​യ​​ത്.

പൊ​​രു​​തി​​ക്ക​​യ​​റി സ്വ​​രേ​​വ്

സെ​​മി​​യി​​ൽ സ്പെ​​യി​​നി​​ന്‍റെ 20-ാം സീ​​ഡാ​​യ പാ​​ബ്ലൊ ബു​​സ്ത​​യ്ക്കെ​​തി​​രേ ജ​​യം പൊ​​രു​​തി നേ​​ടി​​യാ​​ണ് സ്വ​​രേ​​വ് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. ആ​​ദ്യ ര​​ണ്ട് സെ​​റ്റും ന​​ഷ്ട​​പ്പെ​​ട്ട​​ ശേ​​ഷ​​മാ​​യി​​രു​​ന്നു ജ​​ർ​​മ​​ൻ താ​​ര​​ത്തി​​ന്‍റെ അ​​ദ്ഭു​​ത​​ക​​ര​​മാ​​യ തി​​രി​​ച്ചു​​വ​​ര​​വ്. സ്കോ​​ർ: 3-6, 2-6, 6-3, 6-4, 6-3. ആ​​ദ്യ ര​​ണ്ട് സെ​​റ്റ് ന​​ഷ്ട​​പ്പെ​​ട്ട​​ശേ​​ഷം സ്വ​​രേ​​വ് ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു ഗ്രാ​​ൻ​​സ്‌​ലാം ​മ​​ത്സ​​ര​​ത്തി​​ൽ ജ​​യം നേ​​ടു​​ന്ന​​ത്.

അ​​നാ​​യാ​​സം തീം

​​ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ ഫൈ​​ന​​ലി​​സ്റ്റാ​​യി​​രു​​ന്ന റ​​ഷ്യ​​യു​​ടെ ഡാ​​നി​​ൽ മെ​​ദ്‌​വ​​ദേ​​വി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി ഡൊ​​മി​​നി​​ക് തീം ​​ഫൈ​​ന​​ൽ ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കി. ആ​​ദ്യസെ​​റ്റ് 6-2ന് ​​സ്വ​​ന്ത​​മാ​​ക്കി​​യെ​​ങ്കി​​ലും ര​​ണ്ടും മൂ​​ന്നും സെ​​റ്റി​​ൽ റ​​ഷ്യ​​ൻ താ​​രം തീ​​മി​​ന് ശ​​ക്ത​​മാ​​യ വെ​​ല്ലു​​വി​​ളി ഉ​​യ​​ർ​​ത്തി. എ​​ന്നാ​​ൽ, ര​​ണ്ടും മൂ​​ന്നും സെ​​റ്റ് 7-6 (9-7), 7-6 (7-5) ന് ​​സ്വ​​ന്ത​​മാ​​ക്കി തീം ​​ഫൈ​​ന​​ലി​​ലേ​​ക്കു മു​​ന്നേ​​റി.



‘തോ​​റ്റാ​​ൽ മു​​റെ​​യെ വി​​ളി​​ക്കും’!

യു​​എ​​സ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ന്‍റെ പു​​രു​​ഷ സിം​​ഗി​​ൾ​​സ് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ശേ​​ഷം ഡൊ​​മി​​നി​​ക് തീം ​​ന​​ട​​ത്തി​​യ പ്ര​​തി​​ക​​ര​​ണം ഏ​​റെ ര​​സ​​ക​​ര​​മാ​​യി​​രു​​ന്നു. ഫൈ​​ന​​ൽ ജ​​യി​​ച്ചാ​​ൽ ആ​​ദ്യ ഗ്രാ​​ൻ​​സ്‌​ലാം ​കി​​രീ​​ടം. മ​​റി​​ച്ചാ​​ണെ​​ങ്കി​​ൽ മി​​ക്ക​​വാ​​റും ആ​​ൻ​​ഡി മു​​റ​​യെ വി​​ളി​​ക്കും, 0-4ന്‍റെ അ​​നു​​ഭ​​വം പ​​ങ്കു​​വ​​യ്ക്കും- തീം ​​പ​​റ​​ഞ്ഞു.

ഓ​​സ്ട്രി​​യ​​ൻ താ​​ര​​ത്തി​​ന്‍റെ ഈ ​​പ്ര​​തി​​ക​​ര​​ണ​​ത്തി​​ന് ഒ​​രു കാ​​ര​​ണ​​മു​​ണ്ട്. ഇ​​തി​​നോ​​ട​​കം മൂ​​ന്ന് ഗ്രാ​​ൻ​​സ്‌​ലാം ​ഫൈ​​ന​​ലു​​ക​​ളി​​ൽ തീം ​​പ​​രാ​​ജ​​യ​​പ്പെ​​ട്ടു, 2018, 2019 ഫ്ര​​ഞ്ച് ഓ​​പ്പ​​ണി​​നും 2020 ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണി​​ലും. ഇ​​ത്ത​​വ​​ണ യു​​എ​​സ് ഓ​​പ്പ​​ണി​​ൽകൂ​​ടി പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ൽ നാ​​ല് ഗ്രാ​​ൻ​​സ്‌​ലാം ​ഫൈ​​ന​​ൽ തോ​​ൽ​​വി​​യാ​​കും. മു​​റെ നാ​​ല് ഗ്രാ​​ൻ​​സ്‌​ലാം ​ഫൈ​​ന​​ലു​​ക​​ളി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ ശേ​​ഷ​​മാ​​യി​​രു​​ന്നു 2012ൽ ​​യു​​എ​​സ് ഓ​​പ്പ​​ണി​​ലൂ​​ടെ ആ​​ദ്യ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

മ​​റു​​വ​​ശ​​ത്ത് അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വ് ഇ​​താ​​ദ്യ​​മാ​​യാ​​ണ് ഒ​​രു ഗ്രാ​​ൻ​​സ്‌​ലാ​​മി​​ന്‍റെ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്. 2020 ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​താ​​യി​​രു​​ന്നു ഗ്രാ​​ൻ​​സ്‌​ലാ​​മി​​ൽ സ്വ​​രേ​​വി​​ന്‍റെ മു​​ന്പു​​ള്ള മി​​ക​​ച്ച പ്ര​​ക​​ട​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.