തീം x ​​​​​മെ​​​​​ദ്‌​​​​വ​​​​​ദേ​​​​​വ്
തീം x ​​​​​മെ​​​​​ദ്‌​​​​വ​​​​​ദേ​​​​​വ്
Thursday, September 10, 2020 11:45 PM IST
ന്യൂ​​​​​യോ​​​​​ർ​​​​​ക്ക്: യു​​​​​എ​​​​​സ് ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സ് പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സ് സെ​​​​​മി​​​​​യി​​​​​ൽ ര​​​​​ണ്ടാം സീ​​​​​ഡാ​​​​​യ ഓ​​​​​സ്ട്രി​​​​​യ​​​​​യു​​​​​ടെ ഡൊ​​​​​മി​​​​​നി​​​​​ക് തീ​​​​​മും മൂ​​​​​ന്നാം സീ​​​​​ഡ് റ​​​​​ഷ്യ​​​​​യു​​​​​ടെ ഡാ​​​​​നി​​​​​ൽ മെ​​​​​ദ്‌​​​​വ​​​​​ദേ​​​​​വും ഏ​​​​​റ്റു​​​​​മു​​​​​ട്ടും. ക​​​​​ന്നി ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം ​കി​​​​​രീ​​​​​ട​​​​​ത്തി​​​​​നാ​​​​​യാ​​​​​ണ് ഇ​​​​​രു​​​​​വ​​​​​രും പോരാടുന്ന​​​​​ത്.

ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷ​​​​​ത്തെ ഫൈ​​​​​ന​​​​​ലി​​​​​സ്റ്റാ​​ണു മെ​​​​​ദ് വ​​​​​ദേ​​​​​വ്. തീം ​​​​​ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ, ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണു​​​​​ക​​​​​ളി​​​​​ലാ​​​​​യി മൂ​​ന്നു ത​​വ​​ണ ഫൈ​​​​​ന​​​​​ലി​​​​​ൽ ക​​​​​ളി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​തു​​​​​വ​​​​​രെ ഇ​​​​​രു​​​​​വ​​​​​ർ​​​​​ക്കും ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം ​നേ​​​​​ട്ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ച്ചി​​​​​ട്ടി​​​​​ല്ല.

ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ അ​​​​​ല​​​​​ക്സ് മി​​​​​നൗ​​​​​റി​​​​​നെ 6-1, 6-2, 6-4നു ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​ണു തീം ​​​​​സെ​​​​​മി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്. മെ​​​​​ദ്‌​​​​വ​​​​​ദേ​​​​​വ് 7-6 (8-6), 6-3, 7-6 (7-5) എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ സ്വ​​​​​ന്തം നാ​​​​​ട്ടു​​​​​കാ​​​​​ര​​​​​നാ​​​​​യ റു​​​​​ബ്‌​​​​ലെ‌​​​​​വി​​​​​നെ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ മ​​​​​റി​​​​​ക​​​​​ട​​​​​ന്നു.


സെ​​​​​റീ​​​​​ന x അ​​​​​സ​​​​​രെ​​​​​ങ്ക

ഇ​​​​​ന്നാ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന വ​​​​​നി​​​​​താ വി​​​​​ഭാ​​​​​ഗം സിം​​​​​ഗി​​​​​ൾ​​​​​സ് സെ​​​​​മി​​​​​യി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ സെ​​​​​റീ​​​​​ന വി​​​​​ല്യം​​​​​സ്, ബെ​​​​​ലാ​​​​​റ​​​​​സി​​​​​ന്‍റെ വി​​​​​ക്ടോ​​​​​റി​​​​​യ അ​​​​​സ​​​​​രെ​​​​​ങ്ക​​​​​യെ നേ​​​​​രി​​​​​ടും. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ജെ​​​​​ന്നി​​​​​ഫ​​​​​ർ ബ്രാ​​​​​ഡി​​​​​യും ജ​​​​​പ്പാ​​​​​ന്‍റെ ന​​​​​വോ​​​​​മി ഒ​​​​​സാ​​​​​ക്ക​​​​​യും ത​​​​​മ്മി​​​​​ലാ​​​​​ണ് ആ​​​​​ദ്യ സെ​​​​​മി പോ​​​​​രാ​​​​​ട്ടം.

പതിനാറാം സീ​​​​​ഡാ​​​​​യ ബെ​​​​​ൽ​​​​​ജി​​​​​യ​​​​​ത്തി​​​​​ന്‍റെ എ​​​​​ലി​​​​​സ് മെ​​​​​ർ​​​​​ട്ടെ​​​​​ൻ​​​​​സി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണു സീ​​​​​ഡി​​​​​ല്ലാ​​​​​ത്ത അ​​​​​സ​​​​​രെ​​​​​ങ്ക സെ​​​​​മി​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. സ്കോ​​​​​ർ: 6-1, 6-2. ബ​​​​​ൾ​​​​​ഗേ​​​​​റി​​​​​യ​​​​​യു​​​​​ടെ പി​​​​​രോ​​​​​ങ്കോ​​​​​വ​​​​​യെ 4-6, 6-3, 6-2ന് ​​​​​മ​​​​​റി​​​​​ക​​​​​ട​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു സെ​​​​​റീ​​​​​ന​​​​​യു​​​​​ടെ സെ​​​​​മി പ്ര​​​​​വേ​​​​​ശ​​​​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.