മെ​സി ഉ​ണ്ടാ​കും
Tuesday, August 11, 2020 12:47 AM IST
ബാ​​ഴ്സ​​ലോ​​ണ: ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ വെ​​ള്ളി​​യാ​​ഴ്ച ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി 12.30ന് ​​ന​​ട​​ക്കു​​ന്ന ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ത്തി​​ൽ ജ​​ർ​​മ​​ൻ വ​​ന്പ​ന്മാ​​രാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​നെ​​തി​​രേ ബാ​​ഴ്സ​​ലോ​​ണ നി​​ര​​യി​​ൽ സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി ഉ​​ണ്ടാ​​കും. നാ​​പ്പോ​​ളി​​ക്കെ​​തി​​രാ​​യ പ്രീ​​ക്വാ​​ർ​​ട്ട​​ർ ര​​ണ്ടാം പാ​​ദ​​ പോ​​രാ​​ട്ട​​ത്തി​​നി​​ടെ മെ​​സി​​ക്ക് പ​​രി​​ക്കേ​​റ്റി​​രു​​ന്നു. നാ​​പോ​​ളി പ്ര​​തി​​രോ​​ധ​​താ​​രം ക​​ലി​​ഡൊ കൗ​​ലി​​ബാ​​ലി ബോ​​ക്സി​​നു​​ള്ളി​​ൽ​​വ​​ച്ച് ന​​ട​​ത്തി​​യ ടാ​​ക്ലിം​​ഗി​​നി​​ടെ മെ​​സി​​യു​​ടെ ഇ​​ട​​തു കാ​​ലി​​നു ച​​വി​​ട്ടേ​​റ്റു. പ്ര​​ഥ​​മ​​ശു​​ശ്രൂ​​ഷ​​യ്ക്കു​​ശേ​​ഷം മെ​​സി ക​​ളി തു​​ട​​ർ​​ന്നു. മെ​​സി​​യു​​ടെ പ​​രി​​ക്ക് ഗു​​രു​​ത​​ര​​മ​​ല്ലെ​​ന്ന് മ​​ത്സ​​ര​​ത്തി​​നു​​ശേ​​ഷം ന​​ട​​ന്ന അ​​ഭി​​മു​​ഖ​​ത്തി​​ൽ പ​​രി​​ശീ​​ല​​ക​​ൻ ക്വി​​കെ സെ​​റ്റി​​യ​​ൻ പ​​റ​​ഞ്ഞി​​രു​​ന്നു.


പോ​​ർ​​ച്ചു​​ഗ​​ലി​​ലെ ലി​​സ്ബ​​ണി​​ലാ​​ണ് ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ങ്ങ​​ൾ. കോ​​വി​​ഡ്-19 മ​​ഹാ​​മാ​​രി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ നോ​​ക്കൗ​​ട്ട് രീ​​തി​​യി​​ലാ​​ണ് പോ​​രാ​​ട്ട​​മെ​​ന്ന​​തി​​നാ​​ൽ മ​​ത്സ​​ര​​ത്തി​​ന്‍റെ ഓ​​രോ നി​​മി​​ഷ​​വും വി​​ല​​പ്പെ​​ട്ട​​താ​​ണ്. സ്പാ​​നി​​ഷ് ലാ ​​ലി​​ഗ കി​​രീ​​ടം റ​​യ​​ൽ മാ​​ഡ്രി​​ഡി​​നു മു​​ന്നി​​ൽ അ​​ടി​​യ​​റ​​വ​​ച്ച ബാ​​ഴ്സ​​യ്ക്ക് ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് സ്വ​​ന്ത​​മാ​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. അ​​തേ​​സ​​മ​​യം, ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക് ഈ ​​സീ​​സ​​ണി​​ൽ ബു​​ണ്ട​​സ് ലി​​ഗ​​യും ജ​​ർ​​മ​​ൻ ക​​പ്പും സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.