പ​​ത​​ഞ്ജ​​ലി ഐ​​പി​​എ​​ൽ?
Tuesday, August 11, 2020 12:47 AM IST
മും​​ബൈ: 2020 സീ​​സ​​ണ്‍ ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ ടൈ​​റ്റി​​ൽ സ്പോ​​ണ്‍​സ​​ർ​​ഷി​​പ്പി​​ന് ബാ​​ബ രാം​​ദേ​​വി​​ന്‍റെ പ​​ത​​ഞ്ജ​​ലി രം​​ഗ​​ത്ത്. അ​​തേ​​സ​​മ​​യം, ടൈ​​റ്റി​​ൽ സ്പോ​​ണ്‍​സ​​ർ​​ഷി​​പ്പി​​നാ​​യി ബി​​സി​​സി​​ഐ ബി​​ഡ് ക്ഷ​​ണി​​ച്ച​​ത് ഈ ​​വ​​ർ​​ഷം ഡി​​സം​​ബ​​ർ 31വ​​രെ​​മാ​​ത്ര​​മു​​ള്ള കാ​​ലാ​​വ​​ധി​​ക്കാ​​ണെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ഓ​​ഗ​​സ്റ്റ് 14വ​​രെ ബി​​ഡ് ക്ഷ​​ണി​​ച്ചി​​ട്ടു​​ണ്ട്. 18ന് ​​സ്പോ​​ണ്‍​സ​​ർ​​ഷി​​പ്പ് ആ​​ർ​​ക്കാ​​ണെ​​ന്ന് പ്ര​​ഖ്യാ​​പി​​ക്കും.

ഈ ​​വ​​ർ​​ഷ​​ത്തെ ഐ​​പി​​എ​​ലി​​ന്‍റെ ടൈ​​റ്റി​​ൽ സ്പോ​​ണ്‍​സ​​റാ​​കാ​​ൻ ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ് പ​​ത​​ഞ്ജ​​ലി താ​​ത്പ​​ര്യം അ​​റി​​യി​​ച്ച​​ത്. ഐ​​പി​​എ​​ലി​​ന്‍റെ ടൈ​​റ്റി​​ൽ സ്പോ​​ണ്‍​സ​​റാ​​വാ​​ൻ ക​​ഴി​​ഞ്ഞാ​​ൽ പ​​ത​​ഞ്ജ​​ലി​​ക്ക് ആ​​ഗോ​​ള മാ​​ർ​​ക്ക​​റ്റി​​ൽ പു​​തി​​യ മാ​​നം കൈ​​വ​​രു​​മെ​​ന്ന​​താ​​ണ് ക​​ന്പ​​നി​​യു​​ടെ നി​​ല​​പാ​​ട്.


കേ​​ന്ദ്ര​​ത്തി​​ന്‍റെ പ​​ച്ച​​ക്കൊ​​ടി

മും​​ബൈ: ഈ ​​വ​​ർ​​ഷ​​ത്തെ ഐ​​പി​​എ​​ൽ കോ​​വി​​ഡ്-19 മ​​ഹാ​​മാ​​രി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ യു​​എ​​ഇ​​യി​​ൽ ന​​ട​​ത്താ​​ൻ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ അ​​നു​​മ​​തി ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി ന​​ൽ​​കി​​യ​​താ​​യി ഐ​​പി​​എ​​ൽ ചെ​​യ​​ർ​​മാ​​ൻ ബ്രി​​ജേ​​ഷ് പ​​ട്ടേ​​ൽ ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു. സെ​​പ്റ്റം​​ബ​​ർ 19 മു​​ത​​ൽ ന​​വം​​ബ​​ർ 10 വ​​രെ യു​​എ​​ഇ​​യി​​ലെ ഷാ​​ർ​​ജ, അ​​ബു​​ദാ​​ബി, ദു​​ബാ​​യ് എ​​ന്നീ ന​​ഗ​​ര​​ങ്ങ​​ളി​​ലാ​​ണ് 2020 ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 അ​​ര​​ങ്ങേ​​റു​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.