ദേശീയ സൈ​ക്ലിം​ഗ് ക്യാ​മ്പ് ആ​രം​ഭി​ച്ചു
ദേശീയ സൈ​ക്ലിം​ഗ് ക്യാ​മ്പ് ആ​രം​ഭി​ച്ചു
Tuesday, August 4, 2020 12:18 AM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​യി​ലെ സൈ​ക്ലിം​ഗ് ദേ​ശീ​യ ക്യാ​മ്പ് ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ ന്യൂ​ഡ​ല്‍ഹി​യി​ലെ ഇ​ന്ദി​ര ഗാ​ന്ധി സ്‌​റ്റേ​ഡി​യം കോം​പ്ല​ക്‌​സി​ലാ​ണ് ക്യാ​മ്പ് ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച അ​വ​സാ​ന​മെ​ത്തി​ത്തു​ട​ങ്ങി​യ സൈ​ക്ലിം​ഗ് താ​ര​ങ്ങ​ളെ നി​ര്‍ബ​ന്ധി​ത ക്വാ​റ​ന്‍റൈ​നു വി​ധേ​യ​രാ​ക്കി​യ​ശേ​ഷ​മേ പ​രി​ശീ​ല​ന​ത്തി​നി​റ​ക്കൂ.

മ​ണി​പ്പു​രി​ല്‍ ന​ട​ത്താ​നി​രു​ന്ന ക്യാ​മ്പ് നാ​ഷ​ണ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്‌​പോ​ര്‍ട്‌​സ് പ​ട്യാ​ല​യു​ടെ താ​ത്പ​ര്യാ​ര്‍ഥം സാ​യി ഡ​ല്‍ഹി​യി​ലെ നാ​ഷ​ണ​ല്‍ സൈ​ക്ലിം​ഗ് അ​ക്കാ​ഡ​മി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.


ക്യാ​മ്പ് ആ​രം​ഭി​ച്ച​തോ​ടെ സൈ​ക്ലിം​ഗ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ (സി​എ​ഫ്‌​ഐ) ഫ​ണ്ടി​നെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യി​ലാ​യി. കോ​വി​ഡ് ഉ​യ​ര്‍ത്തി​യി​രി​ക്കു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ല​വി​ലെ സ്‌​പോ​ണ്‍സ​ര്‍മാ​ര്‍ ക​രാ​ര്‍ നീ​ട്ടു​ന്ന കാ​ര്യം സം​ശ​യ​ത്തി​ലാ​ണ്. സാ​ധാ​ര​ണ സി​എ​ഫ്‌​ഐ​യ്ക്കു മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ലൂ​ടെ​യും അവിടസ്‌​പോ​ണ്‍സ​ര്‍മാ​രി​ലൂ​ടെ​യും ഫ​ണ്ട് ല​ഭി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ല്‍ ഈ ​സീ​സ​ണി​ല്‍ ഒ​രു മ​ത്സ​രം പോ​ലും ന​ട​ത്താ​നാ​യി​ല്ല. സാ​ധാ​ര​ണ എ​ട്ടോ​ളം ടൂ​ര്‍ണ​മെ​ന്‍റു​ക​ള്‍ ന​ട​ക്കേ​ണ്ട​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.