ശന്പളമില്ലാതെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ
ശന്പളമില്ലാതെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ
Monday, August 3, 2020 12:16 AM IST
മും​ബൈ: മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച വ​ക​യി​ല്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍ക്ക് 10 മാ​സ​ത്തെ പ​ണം ല​ഭി​ക്കാ​നു​ണ്ടെ​ന്ന് റി​പ്പോ​ര്‍ട്ട്. ബി​സി​സി​ഐ പ​ല താ​ര​ങ്ങ​ള്‍ക്കും പ​ണം ന​ല്‍കി​യി​ട്ടി​ല്ലെ​ന്നാ​ണ് ഒ​രു മാ​ധ്യ​മം റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്. ബി​സി​സി​ഐ​യു​മാ​യി ക​രാ​റു​ള്ള 27 എ​ലൈ​റ്റ് താ​ര​ങ്ങ​ള്‍ക്കാ​ണ് ക​ഴി​ഞ്ഞ വ​ര്‍ഷം ഒ​ക്ടോ​ബ​ര്‍ മു​ത​ലു​ള്ള പ​ണം ല​ഭി​ക്കാ​നു​ള്ള​ത്. 2019 ഡി​സം​ബ​ര്‍ മു​ത​ല്‍ ക​ളി​ച്ച ര​ണ്ട് ടെ​സ്റ്റ്, ഒ​ന്‍പ​ത് ഏ​ക​ദി​നം, എ​ട്ട് ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ളു​ടെ മാ​ച്ച് ഫീ​സും ബി​സി​സി​ഐ ന​ല്‍കി​യി​ട്ടി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

കരാറിലുള്ള എ​ട്ട് താ​ര​ങ്ങ​ള്‍ക്കാ​ണ് ബി​സി​സി​ഐ 10 മാ​സ​ത്തെ കു​ടി​ശി​ക തു​ക ന​ല്‍കാ​നു​ള്ള​ത്. അ​തേ​സ​മ​യം, ഈ ​വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കാ​ന്‍ ബി​സി​സി​ഐ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. ഇ​തു താ​ത്്കാ​ലി​ക​മാ​യ ത​ട​സം മാ​ത്ര​മാ​ണെ​ന്നാ​ണു ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ളി​ല്‍നി​ന്നു ല​ഭി​ക്കു​ക സൂ​ച​ന. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ മു​ത​ല്‍ ബി​സി​സി​ഐ​ക്ക് ചീ​ഫ് ഫി​നാ​ന്‍ഷല്‍ ഓ​ഫീസ​ര്‍ ഇ​ല്ല. ക​ഴി​ഞ്ഞ മാ​സം മു​ത​ല്‍ ബോ​ര്‍ഡി​ന്‍റെ സി​ഇ​ഒ, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ (ക്രി​ക്ക​റ്റ് ഓ​പ്പ​റേ​ഷ​ന്‍സ്) സീ​റ്റു​ക​ളും ഒ​ഴി​ഞ്ഞുകി​ട​ക്കു​ക​യാ​ണ്. ബി​സി​സി​ഐ ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി, സെ​ക്ര​ട്ട​റി ജ​യ് ഷാ ​എ​ന്നി​വ​രു​ടെ​യും കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​ണ്. ഇ​രു​വ​രെ​യും സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ല​നി​ര്‍ത്തു​ന്ന​തി​നാ​യി ബി​സി​സി​ഐ സു​പ്രീംകോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണി​പ്പോ​ള്‍.ഫ​സ്റ്റ് ക്ലാ​സ്, പ്രാ​യം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഗ്രൂ​പ്പു​ക​ളി​ലു​ള്ള താ​ര​ങ്ങ​ളു​ടെ​യും വേ​ത​ന വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.