ബെ​ല്‍ജി​യ​ന്‍ ലീ​ഗ് എ​ട്ടി​ന് ആ​രം​ഭി​ക്കും
ബെ​ല്‍ജി​യ​ന്‍ ലീ​ഗ് എ​ട്ടി​ന് ആ​രം​ഭി​ക്കും
Sunday, August 2, 2020 12:14 AM IST
ബ്ര​സ​ല്‍സ്: 2020-21 ബെ​ല്‍ജി​യ​ന്‍ ഫു​ട്‌​ബോ​ള്‍ സീ​സ​ണ് എ​ട്ടി​നു കി​ക്കോ​ഫ്. ഈ ​സീ​സ​ണി​ല്‍ 16നു ​പ​ക​രം 18 ടീ​മു​ക​ളാ​ണ് ഒ​ന്നാം ഡി​വി​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കു​ക​. ആ​ഴ്ച​ക​ള്‍ നീ​ണ്ട വി​വാ​ദ​ങ്ങ​ള്‍ക്കും നി​യ​മ​പോ​രാ​ട്ട​ങ്ങ​ള്‍ക്കും​ശേ​ഷ​മാ​ണ് ലീ​ഗ് ആ​രം​ഭി​ക്കു​ന്ന​ത്.

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍ന്ന 2019-20 സീ​സ​ണി​ലെ മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​കും മു​മ്പേ ലീ​ഗ് അ​വ​സാ​നി​പ്പി​ച്ച രാ​ജ്യ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ബെ​ല്‍ജി​യം. ക്ല​ബ് ബ്രൂ​ഗി ചാ​മ്പ്യ​ന്മാ​രാ​യ​പ്പോ​ള്‍ വാ​സ് ലാ​ന്‍ഡ് ബെ​വെ​റ​ന്‍ ത​രം​താ​ഴ്ത്ത​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തി​നെ​തി​രേ വാ​സ് ലാ​ന്‍ഡ് അ​പ്പീ​ല്‍ ചെ​യ്തു. അ​പ്പീ​ല്‍ ജ​യി​ച്ച ക്ല​ബ് ഒ​ന്നാം ഡി​വി​ഷ​നി​ല്‍ തു​ട​രു​ക​യും ചെ​യ്‌​പ്പോ​ള്‍ ര​ണ്ടാം ഡി​വി​ഷ​നി​ല്‍നി​ന്ന് ലൗ​വെ​യ്‌​നും ബീ​ര്‍സ്‌​കോ​ട്ടും സ്ഥാ​ന​ക്ക​യ​റ്റം നേ​ടി​യെ​ത്തു​ക​യും ചെ​യ്തു.


ഈ ​പു​തി​യ സീ​സ​ണി​ല്‍ മ​ത്സ​ര​ക്ര​മ​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​കും. 34 റെ​ഗു​ല​ര്‍ സീ​സ​ണ്‍ മ​ത്സ​ര​ങ്ങ​ളു​ണ്ടാ​കും. ഇ​തി​ലെ ആ​ദ്യ നാ​ലു സ്ഥാ​ന​ക്കാ​ര്‍ ചാ​മ്പ്യ​ന്‍സ് പ്ലേ ​ഓ​ഫ് ക​ളി​ക്ക​ണം. അ​ടു​ത്ത നാ​ലു ടീ​മു​ക​ള്‍ യൂ​റോ​പ്പ ലീ​ഗ് പ്ലേ ​ഓ​ഫു​ക​ളും ക​ളി​ക്ക​ണം. ഓ​ഗ​സ്റ്റ് അ​വ​സാ​നം വ​രെ മ​ത്സ​ര​ങ്ങ​ള്‍ കാ​ണി​ക​ളി​ല്ലാ​ത്ത സ്‌​റ്റേ​ഡി​യ​ങ്ങ​ളി​ലാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.