ബെ​ന​ഡി​ക്ട് ഹൗ​ഡീ​സ് വി​ര​മി​ക്കു​ന്നു
Sunday, August 2, 2020 12:14 AM IST
ബ​ര്‍ലി​ന്‍: ജ​ര്‍മ​നി​യു​ടെ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ജേ​താ​വ് ബെ​ന​ഡി​ക്ട് ഹൗ​ഡീ​സ് വി​ര​മി​ക്കു​ന്നു. കു​ടും​ബ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെ​ത്തു​ട​ര്‍ന്നാ​ണ് 32കാ​ര​നാ​യ താ​രം പ്ര​ഫ​ഷ​ണ​ല്‍ ക​രി​യ​റി​ല്‍നി​ന്നു വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്.

44 ത​വ​ണ ജ​ര്‍മ​നി​യു​ടെ കു​പ്പാ​യ​ത്തി​ല്‍ ഇ​റ​ങ്ങി​യ താ​രം 2014ലെ ​ബ്ര​സീ​ല്‍ ലോ​ക​ക​പ്പ് ഫൈ​ന​ല്‍ ജ​യം വ​രെ​യു​ള്ള എ​ല്ലാം മി​നി​റ്റി​ലും ടീ​മി​ലു​ണ്ടാ​യി​രു​ന്നു. ജ​ര്‍മ​നി​യു​ടെ സെ​ന്‍റ​ര്‍ ബാ​ക്, ഫു​ള്‍ ബാ​ക് എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ജ​ര്‍മ​ന്‍നി​ര​യി​ല്‍ ഹൗ​ഡീ​സ് ക​ളി​ച്ചി​രു​ന്ന​ത്. ര​ണ്ടു ഗോ​ളും ജ​ര്‍മ​നി​ക്കാ​യി നേ​ടി​യി​ട്ടു​ണ്ട്.

2017-18 സീ​സ​ണ്‍ വ​രെ ജ​ര്‍മ​ന്‍ ക്ല​ബ് ഷാ​ല്‍കെ​യി​ല്‍ ക​ളി​ച്ച​താ​രം വാ​യ്പ വ്യ​വ​സ്ഥ​യി​ല്‍ യു​വ​ന്‍റ​സി​ലെ​ത്തി. അ​വി​ടെ​നി​ന്ന് റ​ഷ്യ​ന്‍ ക്ല​ബ് ലോ​കോ​മോ​ട്ടി​വ് മോ​സ്‌​കോ​യി​ല്‍ ര​ണ്ടു സീ​സ​ണി​ലും ക​ളി​ച്ചു. ജൂ​ണി​ല്‍ ത​ന്നെ ഹൗ​ഡീ​സി​നെ ക​രാ​റി​ല്‍നി​ന്നു മാ​റ്റി​യി​രു​ന്നു.


ഭാ​ര്യ​ക്കും മ​ക​നു​മൊ​പ്പ​മാ​യി​രി​ക്കാ​നാ​ണ് താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ ഫു​ട്‌​ബോ​ളി​നു പ്ര​ധാ​ന്യം കു​റ​വാ​ണ്-താ​രം പ​റ​ഞ്ഞു. എ​ന്‍റെ മ​ക​ന് 21 മാ​സ​ത്തെ പ്രാ​യ​മേ ആ​യി​ട്ടു​ള്ളൂ. മോ​സ്‌​കോ​യി​ല്‍ ആ​യി​രു​ന്ന കാ​ല​ത്ത് കു​ഞ്ഞി​ന്‍റെ ക​ളി​ക​ള്‍ ആ​സ്വ​ദി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. അ​ത് വ​ള​രെ വി​ഷ​മി​പ്പി​ക്കു​ന്ന കാ​ര്യ​മാ​ണ് ഹൗ​ഡീ​സ് കൂട്ടിച്ചേർത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.