ഐ​പി​എ​ലി​ല്‍ ഇം​ഗ്ല​ണ്ടു​കാ​ര്‍ പ​ങ്കെ​ടു​ത്ത​ത് ലോ​ക​ക​പ്പ് മു​ന്നി​ല്‍ ക​ണ്ട്: മോ​ര്‍ഗ​ന്‍
ഐ​പി​എ​ലി​ല്‍ ഇം​ഗ്ല​ണ്ടു​കാ​ര്‍ പ​ങ്കെ​ടു​ത്ത​ത്  ലോ​ക​ക​പ്പ് മു​ന്നി​ല്‍ ക​ണ്ട്: മോ​ര്‍ഗ​ന്‍
Thursday, July 30, 2020 10:37 PM IST
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് താ​ര​ങ്ങ​ളെ 2019 ഐ​പി​എ​ലി​ല്‍ ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ച്ച​ത് ഇം​ഗ്ല​ണ്ടി​ന്‍റെ ലോ​ക​ക​പ്പ് പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ക്യാ​പ്റ്റ​ന്‍ ഇ​യോ​ന്‍ മോ​ര്‍ഗ​ന്‍. ഇം​ഗ്ല​ണ്ടി​ന്‍റെ ലി​മി​റ്റ​ഡ് ഓ​വ​ര്‍ ക്രി​ക്ക​റ്റ് നാ​യ​ക​നാ​ണ് മോ​ര്‍ഗ​ന്‍. വ​ള​രെ ആ​ലോ​ചി​ച്ചെ​ടു​ത്ത ഈ ​തീ​രു​മാ​നം ഇം​ഗ്ല​ണ്ടി​ന് ക​ന്നി ലോ​ക​ക​പ്പ് കി​രീ​ടം നേ​ടാ​ന്‍ സ​ഹാ​യി​ക്കു​ന്ന​തി​ല്‍ വ​ലി​യ പ​ങ്ക് വ​ഹി​ച്ചു​വെ​ന്നും മോ​ര്‍ഗ​ന്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

മു​ന്‍ താ​ര​വും ഇം​ഗ്ല​ണ്ട് ആ​ന്‍ഡ് വെ​യി​ല്‍സ് ക്രി​ക്ക​റ്റ് ബോ​ര്‍ഡി​ന്‍റെ ക്രി​ക്ക​റ്റ് ക​മ്മി​റ്റി ചെ​യ​ര്‍മാ​നു​മാ​യ ആ​ന്‍ഡ്രു സ്‌​ട്രോ​സി​നെ ഈ ​തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ നി​ര്‍ബ​ന്ധി​ക്കുകയാണ് താ​ൻ ചെയ്തതെന്ന് മോ​ര്‍ഗ​ന്‍ വെ​ളി​പ്പെ​ടു​ത്തി.

“ഐ​പി​എ​ലി​ല്‍ ക​ളി​ക്കു​ക എ​ന്ന​ത് സ്‌​ട്രോ​സി​ന്‍റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. ഞാ​നാ​ണ് അ​ദ്ദേ​ഹ​ത്തെ അ​തി​ന് നി​ര്‍ബ​ന്ധി​ച്ച​ത്. കാ​ര​ണം ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​യി​ലോ ലോ​ക​ക​പ്പി​ലോ നേ​രി​ടേ​ണ്ട സ​മ്മ​ര്‍ദം ര​ണ്ടു ടീ​മു​ക​ളു​ടെ പ​ര​മ്പ​ര​യി​ല്‍ അ​നു​ഭ​വി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. വി​ദേ​ശ താ​രം എ​ന്ന നി​ല​യി​ലാ​ണ് നി​ങ്ങ​ള്‍ ഐ​പി​എ​ല്‍ ക​ളി​ക്കാ​ന്‍ പോ​കു​ന്ന​ത്. അ​തി​നാ​ല്‍ ത​ന്നെ നി​ങ്ങ​ളി​ലു​ള്ള പ്ര​തീ​ക്ഷ വ​ള​രെ വ​ലു​താ​യി​രി​ക്കും. ഐ​പി​എ​ല്‍ ക​ളി​ക്കു​മ്പോ​ള്‍ മ​റ്റൊ​രു ത​ര​ത്തി​ലു​ള്ള സ​മ്മ​ര്‍ദ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ക.’’ - മോ​ര്‍ഗ​ന്‍ പ​റ​ഞ്ഞു.


ഐ​പി​എ​ല്‍ താ​ര​ങ്ങ​ളെ ത​ങ്ങ​ളു​ടെ കം​ഫ​ര്‍ട്ട് സോ​ണി​ല്‍ നി​ന്ന് പു​റ​ത്തു​കൊ​ണ്ടു​വ​രു​മെ​ന്നും അ​ത് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണെ​ന്നും മോ​ര്‍ഗ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.ക​മ​ന്‍റേ​റ്റ​റും അ​വ​താ​ര​ക​നു​മാ​യ ഹ​ര്‍ഷ ഭോ​ഗ്‌ലെയുമൊ​ത്തു​ള്ള ഒ​രു ചാ​റ്റ് ഷോ​യി​ലാ​യി​രു​ന്നു നാ​യ​ക​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.