അ​​മി​​താ​​ഭ് ബ​​ച്ച​​നാ​​യ​​തു പോ​​ലെ തോ​​ന്നി: കൈ​​ഫ്
അ​​മി​​താ​​ഭ് ബ​​ച്ച​​നാ​​യ​​തു പോ​​ലെ തോ​​ന്നി: കൈ​​ഫ്
Tuesday, July 14, 2020 12:05 AM IST
നാ​​ഗ്പു​​ർ: 2002ൽ ​​ലോ​​ഡ്സി​​ൽ ന​​ട​​ന്ന നാ​​റ്റ്‌വെ​​സ്റ്റ് ട്രോ​​ഫി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ഫൈ​​ന​​ലി​​ൽ 75 പ​​ന്തി​​ൽ 87 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ നി​​ന്ന് ഇ​​ന്ത്യ​​യെ ച​​രി​​ത്ര കി​​രീ​​ട​​ത്തി​​ലെ​​ത്തി​​ച്ച മു​​ഹ​​മ്മ​​ദ് കൈ​​ഫ് അ​ന്ന​ത്തെ സം​ഭ​വ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ത്തു. ഇ​​ന്ന​​ലെ​​യാ​​യി​​രു​​ന്നു ആ ​​ച​​രി​​ത്ര ജ​​യ​​ത്തി​​ന്‍റെ 18-ാം വാ​​ർ​​ഷി​​കം.

ഫൈ​​ന​​ലി​​ൽ സ​​ച്ചി​​ൻ പു​​റ​​ത്താ​​യ​​പ്പോ​​ൾ ത​​ന്‍റെ പി​​താ​​വ് കു​​ടും​​ബ​​ത്തെ​​യും കൂ​​ട്ടി ഷാ​​രൂ​​ഖ് ഖാ​​ൻ നാ​​യ​​ക​​നാ​​യ ദേ​​വ​​ദാ​​സ് കാ​​ണാ​​നാ​​യി പോ​​യെ​​ന്നും അ​​വ​​രോ​​ട് താ​​ൻ ക്ഷ​​മി​​ച്ചി​​രി​​ക്കു​​ന്നു​​വ​​ന്നും കൈ​​ഫ് പ​​റ​​ഞ്ഞു. ക്രി​​സീ​​ലെ​​ത്തി​​യ​​പ്പോ​​ൾ ഇം​​ഗ്ല​​ണ്ട് ക്യാ​​പ്റ്റ​​ൻ നാ​​സ​​ർ ഹു​​സൈ​​ൻ എ​​ന്നെ നോ​​ക്കി, അ​​യാ​​ൾ ബ​​സ് ഡ്രൈ​​വ​​റാ​​ണ്, സ​​ച്ചി​​നെ​​യുംകൊ​​ണ്ട് ക​​റ​​ങ്ങു​​ന്ന​​ത് ഇ​​യാ​​ളാ​​ണ് എ​​ന്ന് പ​​രി​​ഹ​​സി​​ച്ചു. മോ​​ശ​​മ​​ല്ലാ​​ത്ത ഡ്രൈ​​വ​​റാ​​ണ് ഞാ​​നെ​​ന്ന് മ​​ന​​സി​​ലാ​​യി​​ക്കാ​​ണു​​മ​​ല്ലോ എ​​ന്ന് മ​​ത്സ​​ര​​ശേ​​ഷം ഹു​​സൈ​​നോ​​ട് ചോദിച്ചു - കൈ​​ഫ് ഓ​​ർ​​മി​​ച്ചെ​​ടു​​ത്തു. വി​​ജ​​യ റ​​ണ്‍ കു​​റി​​ച്ച​​ശേ​​ഷം സ​​ഹ​​താ​​ര​​ങ്ങ​​ൾ തോ​​ളി​​ലേ​​റ്റി​​യ​​പ്പോ​​ൾ അ​​മി​​താ​​ഭ് ബ​​ച്ച​​നാ​​യ​​തു​​പോ​​ലെ തോ​​ന്നി​​യെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.