വിൻഡീസിനു ലീഡ്
Saturday, July 11, 2020 12:11 AM IST
സതാപംട്ണ്: കൊറോണക്കാലത്തെ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരേ സന്ദർശകരായ വെസ്റ്റ് ഇൻഡീസിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇംഗ്ലണ്ടിന്റെ 204ന് എതിരേ ക്രീസിലെത്തിയ വിൻഡീസ് 87.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 267 റണ്‍സ് എടുത്തു. അഞ്ച് വിക്കറ്റ് കൈയിലിരിക്കേ 63 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ആണ് വിൻഡീസിനുള്ളത്.