ഗോ​​ള​​ടി​​ച്ചു, പി​​ന്നെ ഗോ​​ളി​​യാ​​യി
ഗോ​​ള​​ടി​​ച്ചു, പി​​ന്നെ ഗോ​​ളി​​യാ​​യി
Wednesday, July 8, 2020 12:15 AM IST
സെ​​വി​​യ്യ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ ഗോ​​ള​​ടി​​ച്ചും പി​​ന്നെ ഗോ​​ളി​​യു​​ടെ വേ​​ഷ​​ത്തി​​ലെ​​ത്തി അ​​വ​​സാ​​നനി​​മി​​ഷം ഉ​​ജ്വ​​ല ര​​ക്ഷ​​പ്പെ​​ടു​​ത്ത​​ൽ ന​​ട​​ത്തി​​യും അ​​ർ​​ജ​​ന്‍റൈ​ൻ വിം​​ഗ​​ർ ലൂ​​ക്കാ​​സ് ഒ​​കാം​​പൊ​​സ് ത​​രം​​ഗ​​മാ​​യി. ഐ​​ബ​​റി​​നെ​​തി​​രേ 1-0നു ​​സെ​​വി​​യ്യ ജ​​യി​​ച്ച മ​​ത്സ​​ര​​ത്തി​​ലാ​​ണ് ഒ​​കാം​​പൊ​​സി​​ന്‍റെ ഓ​​ൾറൗ​​ണ്ട് പ്ര​​ക​​ട​​നം ക​​ണ്ട​​ത്. 56-ാം മി​​നി​​റ്റി​​ൽ ഒ​​കാം​​പൊ​​സി​​ന്‍റെ ഗോ​​ളി​​ൽ സെ​​വി​​യ്യ മു​​ന്നി​​ലെ​​ത്തി. 80-ാം മി​​നി​​റ്റി​​ൽ സെ​​വി​​യ്യ ത​​ങ്ങ​​ളു​​ടെ അ​​ഞ്ചാം സ​​ബ്സ്റ്റി​​റ്റ്യൂ​​ഷ​​നും ന​​ട​​ത്തി. എ​​ന്നാ​​ൽ, മി​​നി​​റ്റു​​ക​​ൾ​​ക്ക​​കം ഗോ​​ളി തോ​​മ​​സ് വാ​​ക്‌ലി​​ച്ച് പ​​രി​​ക്കേ​​റ്റ് പു​​റ​​ത്ത്.


സ​​ബ്സ്റ്റി​​റ്റ്യൂ​​ഷ​​ൻ ബാ​​ക്കി ഇ​​ല്ലാ​​ത്ത​​തോ​​ടെ ഒ​​കാം​​പൊ​​സ് ഗോ​​ളി​​യു​​ടെ വേ​​ഷ​​മി​​ട്ടു. നൂറാം മി​​നി​​റ്റി​​ൽ കോ​​ർ​​ണ​​ർ കി​​ക്ക് ല​​ഭി​​ച്ച​​പ്പോ​​ൾ ഐ​​ബ​​റി​​ന്‍റെ ഗോ​​ളി​​യു​​ൾ​​പ്പെ​​ടെ സെ​​വി​​യ്യ​​യു​​ടെ പോ​​സ്റ്റി​​ൽ. കോ​​ർ​​ണ​​റി​​നൊ​​ടു​​വി​​ൽ ല​​ഭി​​ച്ച പ​​ന്ത് ഐ​​ബ​​ർ ഗോ​​ളി ദി​​മി​​ത്രോ​​വി​​ച്ച് ഗോ​​ളി​​ലേ​​ക്ക് തൊ​​ടു​​ത്തു. ഗോ​​ളൊ​​ന്നു​​റ​​പ്പി​​ച്ച ആ ​​ഷോ​​ട്ട് ഒ​​കാം​​പൊ​​സ് ത​​ടു​​ത്തി​​ടു​​ന്നു. പി​​ന്നാ​​ലെ മ​​ത്സ​​രം അ​​വ​​സാ​​നി​​ച്ച​​താ​​യ​​റി​​യി​​ച്ച് റ​​ഫ​​റി​​യു​​ടെ ലോം​​ഗ് വി​​സി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.