ഹാ​പ്പി ബെ​ർ​ത്ത് ഡേ ധോണി...
ഹാ​പ്പി ബെ​ർ​ത്ത് ഡേ ധോണി...
Tuesday, July 7, 2020 12:35 AM IST
ജാ​​ർ​​ഖ​​ണ്ഡി​​ൽ​​നി​​ന്നു​​ള്ള ആ​​ദ്യ രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റ് താ​​ര​​മാ​​യ ഇ​​ന്ത്യ​​ൻ മു​​ൻ ക്യാ​​പ്റ്റ​​ൻ എം.​​എ​​സ്. ധോ​​ണി​​ക്ക് ഇ​​ന്ന് 39-ാം പി​​റ​​ന്നാ​​ൾ. എംഎ​​സ്ഡി, ത​​ല, ക്യാ​​പ്റ്റ​​ൻ കൂ​​ൾ എ​​ന്നെ​​ല്ലാ​​മ​​റി​​യ​​പ്പെ​​ടു​​ന്ന ധോ​​ണി 2004ൽ ​​ഏ​​ക​​ദി​​ന​​ത്തി​​ലും 2005ൽ ​​ടെ​​സ്റ്റി​​ലും ഇ​​ന്ത്യ​​ക്കാ​​യി അ​​ര​​ങ്ങേ​​റി.

ഏ​​ക​​ദി​​ന​​ത്തി​​ലും ടെ​​സ്റ്റി​​ലും ആ​​ദ്യ സെ​​ഞ്ചു​​റി പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ​​യാ​​യി​​രു​​ന്നു. 2005ൽ ​​ത​​ന്‍റെ അ​​ഞ്ചാം ഏ​​ക​​ദി​​ന​​ത്തി​​ലും 2006ൽ ​​അ​​ഞ്ചാം ടെ​​സ്റ്റി​​ലു​​മാ​​യി​​രു​​ന്നു ധോ​​ണി​​യു​​ടെ ക​​ന്നി സെ​​ഞ്ചു​​റി​​ക​​ൾ. ര​​ണ്ട് ത​​വ​​ണ​​യും 148 റ​​ണ്‍​സ് ആ​​യി​​രു​​ന്നു ധോ​​ണി സ്കോ​​ർ ചെ​​യ്ത​​തെ​​ന്ന​​തും തി​​ക​​ച്ചും യാ​​ദൃഛി​​കം.

ബാ​​റ്റിം​​ഗി​​ൽ ഫി​​നി​​ഷിം​​ഗി​​ലും വി​​ക്ക​​റ്റ് കീ​​പ്പിം​​ഗി​​ലും ധോ​​ണി​​യു​​ടെ ക​​രു​​ത്ത് ലോ​​കം ദ​​ർ​​ശി​​ച്ചു. രാ​​ജ്യാ​​ന്ത​​ര ക​​രി​​യ​​റി​​ലെ മൂ​​ന്നാം വ​​ർ​​ഷം ഏ​​ക​​ദി​​ന​​ത്തി​​ലും ട്വ​​ന്‍റി-20​​യി​​ലും ക്യാ​​പ്റ്റ​​നാ​​ക്ക​​പ്പെ​​ട്ടു. 2007 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് കി​​രീ​​ട​​ത്തി​​ലൂ​​ടെ ച​​രി​​ത്രം കു​​റി​​ച്ചു. 2008ൽ ​​ടെ​​സ്റ്റ് ക്യാ​​പ്റ്റ​​ൻ​​സി​​യി​​ലെ​​ത്തി. ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി ഇ​​ന്ത്യ ഐ​​സി​​സി ടെ​​സ്റ്റ് റാ​​ങ്കിം​​ഗി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി​​യ​​തും ധോ​​ണി​​യു​​ടെ കീ​​ഴി​​ൽ. 2011 ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ലൂ​​ടെ ഇ​​ന്ത്യ​​യു​​ടെ ചി​​ര​​കാ​​ല അ​​ഭി​​ലാ​​ഷ​​വും ധോ​​ണി​​യെ​​ന്ന ക്യാ​​പ്റ്റ​​ന്‍റെ കീ​​ഴി​​ൽ സ​​ഫ​​ല​​മാ​​ക്ക​​പ്പെ​​ട്ടു. 2013 ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​യി​​ലും ഇ​​ന്ത്യ കി​​രീ​​ട​​ത്തി​​ൽ. അ​​തോ​​ടെ ഐ​​സി​​സി​​യു​​ടെ മൂ​​ന്ന് കി​​രീ​​ട​​ങ്ങ​​ളും സ്വ​​ന്ത​​മാ​​ക്കു​​ന്ന ആ​​ദ്യ ക്യാ​​പ്റ്റ​​ൻ എ​​ന്ന ച​​രി​​ത്ര നേ​​ട്ടം.


2014ൽ ​​ടെ​​സ്റ്റ് ക്യാ​​പ്റ്റ​​ൻ​​സി​​യി​​ൽ​​നി​​ന്ന് പി​ന്മാ​​റു​​ക​​യും വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ക്കു​​ക​​യും ചെ​​യ്തു. 2017ൽ ​​നിശ്ചിത ഓ​​വ​​ർ ക്രി​​ക്ക​​റ്റ് ക്യാ​​പ്റ്റ​​ൻ​​സി​​യി​​ൽ​​നി​​ന്നും പിന്മാ​​റി. 2019 ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രായ സെ​​മി ഫൈ​​ന​​ലി​​നു​​ശേ​​ഷം രാ​​ജ്യാ​​ന്ത​​ര വേ​​ദി​​യി​​ൽ ഇ​​ന്ത്യ​​ക്കാ​​യി ഇ​​റ​​ങ്ങി​​യി​​ട്ടി​​ല്ല. ജൂ​​ലൈ ഒ​​ന്പ​​ത്-​​പ​​ത്ത് തീ​​യ​​തി​​ക​​ളി​​ലാ​​യാ​​യി​​രു​​ന്നു ആ ​​മ​​ത്സ​​രം. ധോ​​ണി​​യി​​ല്ലാ​​ത്ത ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​ന്‍റെ ഒ​​രു വ​​ർ​​ഷം ഈ ​​ശ​​നി​​യാ​​ഴ്ച പൂ​​ർ​​ത്തി​​യാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.