ബൈ... ബൈ... സൂ​​പ്പ​​ർ ഡാ​​ൻ
ബൈ... ബൈ... സൂ​​പ്പ​​ർ ഡാ​​ൻ
Sunday, July 5, 2020 12:35 AM IST
ബെ​​യ്ജിം​​ഗ്: ബാ​​ഡ്മി​​ന്‍റ​​ണ്‍ കോ​​ർ​​ട്ടി​​ലെ ഇ​​തി​​ഹാ​​സം താ​​രം ചൈ​​ന​​യു​​ടെ ലി​​ൻ ഡാ​​ൻ വി​​ര​​മി​​ച്ചു. മു​​പ്പ​​ത്തി​​യാ​​റു​​കാ​​ര​​നാ​​യ താ​​രം ഇ​​ന്ന​​ലെ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ​​യാ​​ണ് ത​​ന്‍റെ വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച​​ത്. ര​​ണ്ട് ത​​വ​​ണ ഒ​​ളി​​ന്പി​​ക്സും അ​​ഞ്ച് ത​​വ​​ണ ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പും സ്വ​​ന്ത​​മാ​​ക്കി​​യ താ​​രം ‘സൂ​​പ്പ​​ർ ഡാ​​ൻ’ എ​​ന്നാ​​ണ് വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ട്ടു. 2008 ബെ​​യ്ജിം​​ഗ്, 2012 ല​​ണ്ട​​ൻ ഒ​​ളി​​ന്പി​​ക്സു​​ക​​ളി​​ൽ സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി​​യ ഡാ​​ൻ അ​​ടു​​ത്ത വ​​ർ​​ഷം ടോ​​ക്കി​​യോ​​യി​​ൽ മ​​റ്റൊ​​രു ഒ​​ളി​​ന്പി​​ക്സ് ന​​ട​​ക്കാ​​നി​​രി​​ക്കേ​​യാ​​ണ് ക​​ളം​​വി​​ട്ട​​ത്. കൊ​​റോ​​ണ വൈ​​റ​​സി​​നെ​​ത്തു​​ട​​ർ​​ന്ന് ഈ ​​വ​​ർ​​ഷം ന​​ട​​ക്കേ​​ണ്ട ഒ​​ളി​​ന്പി​​ക്സ് ആ​​ണ് അ​​ടു​​ത്ത വ​​ർ​​ഷ​​ത്തേ​​ക്ക് നീ​​ക്കി​​യ​​തെ​​ന്ന​​തും മ​​റ്റൊ​​രു വ​​സ്തു​​ത.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം വി​​ര​​മി​​ച്ച മ​​ലേ​​ഷ്യ​​യു​​ടെ ലീ ​​ചോം​​ഗ് വീ​​യും ലി​​ൻ ഡാ​​നു​​മാ​​യി​​രു​​ന്നു പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഒ​​രു​​ കാ​​ല​​ഘ​​ട്ടം അ​​ട​​ക്കി വാ​​ണ​​ത്. ഇ​​വ​​രു​​ടെ പോ​​രാ​​ട്ടം ബാ​​ഡ്മി​​ന്‍റ​​ണ്‍ കോ​​ർ​​ട്ടി​​ലെ ക്ലാ​​സി​​ക്കു​​ക​​ളാ​​ണ്. കാ​​ൻ​​സ​​റി​​നെ​​ത്തു​​ട​​ർ​​ന്ന് ലീ ​​ചോം​​ഗ് വീ ​​ക​​ഴി​​ഞ്ഞ വ​​ർ​​ഷം കോ​​ർ​​ട്ട് വി​​ട്ടി​​രു​​ന്നു. ഇ​​രു​​വ​​രും അ​​ടു​​ത്ത സു​​ഹൃ​​ത്തു​​ക്ക​​ളാ​​ണ്.

20 വ​​ർ​​ഷം നീ​​ണ്ട ക​​രി​​യ​​റി​​ൽ 666 ജ​​യ​​വും 66 കി​​രീ​​ട​​ങ്ങ​​ളും സൂ​​പ്പ​​ർ ഡാ​​ൻ സ്വ​​ന്ത​​മാ​​ക്കി. 28 വ​​യ​​സി​​നി​​ടെ ലോ​​ക​​ത്തെ ഒ​​ന്പ​​ത് പ്ര​​ധാ​​ന ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളും ജ​​യി​​ച്ച് സൂ​​പ്പ​​ർ ഗ്രാ​​ൻ​​സ്ലാം സ്വ​​ന്ത​​മാ​​ക്കി​​യ​​തോ​​ടെ​​യാ​​ണ് ‘സൂ​​പ്പ​​ർ ഡാ​​ൻ’ എ​​ന്ന വി​​ളി​​പ്പേ​​ര് കി​​ട്ടി​​യ​​ത്. ഒ​​ളി​​ന്പി​​ക് സ്വ​​ർ​​ണം നി​​ല​​നി​​ർ​​ത്തു​​ന്ന ആ​​ദ്യ പു​​രു​​ഷ​​താ​​ര​​വും ഡാ​​ൻ ത​​ന്നെ.


ഇനിയില്ല ലീ - ​​ഡാ​​ൻ ക്ലാ​​സി​​ക്

ലി​​ൻ ഡാ​​ന് ആ​​ശം​​സ​​ക​​ളു​​മാ​​യി മ​​ലേ​​ഷ്യ​​ൻ ബാ​​ഡ്മി​​ന്‍റ​​ണ്‍ ഇ​​തി​​ഹാ​​സം ലീ ​​ചോം​​ഗ് വീ. ​​ബാ​​ഡ്മി​​ന്‍റ​​ണ്‍ കോ​​ർ​​ട്ടു​​ക​​ളി​​ൽ ലി​​ൻ ഡാ​​നി​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ എ​​തി​​രാ​​ളി​​യും പു​​റ​​ത്ത് അ​​ടു​​ത്ത സു​​ഹൃ​​ത്തു​​മാ​​യി​​രു​​ന്നു ലീ. ​​ബാ​​ഡ്മി​​ന്‍റ​​ണ്‍ ആ​​രാ​​ധ​​ക​​ർ​​ക്ക് ലീ - ​​ഡാ​​ൻ ക്ലാ​​സി​​ക്ക് ആ​​സ്വ​​ദി​​ക്കാ​​ൻ ഇ​​നി റീ ​​പ്ലേ​​ക​​ളെ ആ​​ശ്ര​​യി​​ക്കേ​​ണ്ടി​​വ​​രും. ലീ ​​ചോം​​ഗ് വീ ​​ട്വി​​റ്റ​​റി​​ലൂ​​ടെ ലി​​ൻ ഡാ​​ന് ആ​​ശം​​സ​​യ​​റി​​യി​​ച്ചു. ഈ ​​ദി​​വ​​സം വ​​രു​​മാ​​യി​​രു​​ന്നെ​​ന്ന് ന​​മു​​ക്ക് അ​​റി​​യാ​​മാ​​യി​​രു​​ന്നു. ന​​മ്മ​​ൾ ഏ​​റ്റു​​മു​​ട്ടി​​യ ഇ​​ട​​ങ്ങ​​ളി​​ലെ​​ല്ലാം നീ​​യാ​​യി​​രു​​ന്നു രാ​​ജാ​​വെ​​ന്നും ലീ ​​ട്വീ​​റ്റ് ചെ​​യ്തു. ഇ​​രു​​വ​​രും ഒ​​ന്നി​​ച്ചു​​ള്ള ചി​​ത്രം പ​​ങ്കു​​വ​​ച്ചു​​കൊ​​ണ്ടാ​​യി​​രു​​ന്നു​​ ലീ​​യു​​ടെ കു​​റി​​പ്പ്.

2008, 2012 ഒ​​ളി​​ന്പി​​ക്സു​​ക​​ളി​​ൽ ലീ ​​ചോം​​ഗ് വീ​​യെ കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ലി​​ൻ ഡാ​​ൻ സ്വ​​ർ​​ണം നേ​​ടി​​യ​​ത്. എ​​ന്നാ​​ൽ, 2016 റി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ സെ​​മി​​യി​​ൽ ഡാ​​നെ, ലീ ​​ചോം​​ഗ് വീ ​​വീ​​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.