എ​​ല്ലാം നുണക്കഥ...
എ​​ല്ലാം നുണക്കഥ...
Sunday, July 5, 2020 12:35 AM IST
ദു​​ബാ​​യ്: 2011 ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​യും ശ്രീ​​ല​​ങ്ക​​യും ഒ​​ത്തു​​ക​​ളി​​ച്ചെ​​ന്ന ആ​​രോ​​പ​​ണ​​ത്തി​​ൽ ഇ​​താ​​ദ്യ​​മാ​​യി പ്ര​​തി​​ക​​രി​​ച്ച് ഐ​​സി​​സി. 2011 ലോ​​ക​​ക​​പ്പ് ഫൈ​​ന​​ൽ ന​​ട​​ത്തി​​പ്പി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ സം​​ശ​​യ​​മി​​ല്ലെ​​ന്ന് ഐ​​സി​​സി ആ​​ന്‍റി ക​​റ​​പ്ഷ​​ൻ യൂ​​ണിറ്റ് ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ അ​​ല​​ക്സ് മാ​​ർ​​ഷ​​ൽ വ്യ​​ക്ത​​മാ​​ക്കി. ശ്രീ​​ല​​ങ്ക​​ൻ മു​​ൻ കാ​​യി​​ക മ​​ന്ത്രി മ​​ഹി​​ന്ദാ​​ന​​ന്ദ അ​​ലു​​ത്ഗ​​മേ​​ജാ​​ണ് ലോ​​ക​​ക​​പ്പ് ഫൈ​​ന​​ൽ ഒ​​ത്തു​​ക​​ളി​​യാ​​ണെ​​ന്ന് ആ​​രോ​​പി​​ച്ച​​ത്. പി​​ന്നാ​​ലെ പ്ര​​ത്യേ​​ക പോലീ​​സ് സം​​ഘം ചോ​​ദ്യം ചെ​​യ്യ​​ൽ ആ​​രം​​ഭി​​ച്ചെ​​ങ്കി​​ലും തെ​​ളി​​വു​​ക​​ളി​​ല്ലെ​​ന്ന കാ​​ര​​ണ​​ത്താ​​ൽ അ​​ന്വേ​​ഷ​​ണം അ​​വ​​സാ​​നി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.