അടിവച്ച് അടിവച്ച് റയൽ...
അടിവച്ച് അടിവച്ച് റയൽ...
Saturday, July 4, 2020 2:00 AM IST
മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള ബാ​​ഴ്സ​​ലോ​​ണ​​യ്ക്കെ​​തി​​രേ നി​​ർ​​ണാ​​യ​​ക​​മാ​​യ നാ​​ല് പോ​​യി​​ന്‍റ് ലീ​​ഡു​​മാ​​യി റ​​യ​​ൽ മാ​​ഡ്രി​​ഡ്. ബാ​​ഴ്സ​​ലോ​​ണ അ​​വ​​സാ​​നം ക​​ളി​​ച്ച ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും സ​​മ​​നി​​ല വ​​ഴ​​ങ്ങു​​ക​​യും റ​​യ​​ൽ ജ​​യി​​ക്കു​​ക​​യും ചെ​​യ്ത​​തോ​​ടെ​​യാ​​ണി​​ത്.

ഗെ​​റ്റാ​​ഫെ​​യ്ക്കെ​​തി​​രാ​​യ ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ ക്യാ​​പ്റ്റ​​ൻ സെ​​ർ​​ജ്യോ റാ​​മോ​​സി​​ന്‍റെ (79-ാം മി​​നി​​റ്റ്) പെ​​ന​​ൽ​​റ്റി ഗോ​​ളി​​ലൂ​​ടെ 1-0നാ​​യി​​രു​​ന്നു റ​​യ​​ലി​​ന്‍റെ ജ​​യം. ജ​​യ​​ത്തോ​​ടെ റ​​യ​​ൽ മാ​​ഡ്രി​​ഡ് 33 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 74 പോ​​യി​​ന്‍റി​​ലെ​​ത്തി. ഇ​​ത്ര​​യും മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 70 പോ​​യി​​ന്‍റ് ആ​​ണ് ബാ​​ഴ്സ​​ലോ​​ണ​​യ്ക്കു​​ള്ള​​ത്. 33 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ റ​യ​ലി​നും ബാ​ഴ്സ​ലോ​ണ​യ്ക്കും ര​ണ്ട് ഹോം ​മ​ത്സ​ര​മു​ൾ​പ്പെ​ടെ അ​ഞ്ച് പോ​രാ​ട്ട​ങ്ങ​ൾ വീ​ത​ം ശേ​ഷി​ക്കു​ന്നുണ്ട്.


മെ​​സി ബാ​​ഴ്സ വി​​ടും

നി​​ല​​വി​​ലു​​ള്ള ക​​രാ​​ർ കാ​​ലാ​​വ​​ധി അ​​വ​​സാ​​നി​​ക്കു​​ന്ന​​തോ​​ടെ സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി ബാ​​ഴ്സ​​ലോ​​ണ വി​​ടു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ട്. 2017ൽ ​​പു​​തു​​ക്കി​​യ കാ​​ർ 2021വ​​രെ​​യാ​​ണു​​ള്ള​​ത്. തു​​ട​​ർ​​ന്ന് ക​​രാ​​ർ നീ​​ട്ടാ​​നു​​ള്ള ച​​ർ​​ച്ച​​ക​​ൾ​​ക്ക് മെ​​സി​​ക്കും പി​​താ​​വ് ഹൊ​​ർ​​ഹെ​​യ്ക്കും താ​​ത്പ​​ര്യ​​മി​​ല്ലെ​​ന്നാ​​ണ് സൂ​​ച​​ന. ജൂ​​ണ്‍ 24ന് 33 ​​വ​​യ​​സ് പൂ​​ർ​​ത്തി​​യാ​​യ മെ​​സി, ബു​​ധ​​നാ​​ഴ്ച അ​​ത്‌ലറ്റി​​ക്കോ മാ​​ഡ്രി​​ഡി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ക​​രി​​യ​​റി​​ൽ 700 ഗോ​​ൾ എ​​ന്ന നേ​​ട്ട​​ത്തി​​ലെ​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.