ഇം​​ഗ്ലീ​​ഷ് താ​​ര​​ങ്ങ​​ളും കറുപ്പണിയും
Saturday, July 4, 2020 2:00 AM IST
ല​​ണ്ട​​ൻ: അ​​മേ​​രി​​ക്ക​​ൻ പോ​​ലീ​​സി​​ന്‍റെ ക്രൂ​​ര​​തയിൽ ജോ​​ർ​​ജ് ഫ്ലോ​​യ്ഡ് എ​​ന്ന ക​​റു​​ത്ത വ​​ർ​​ഗ​​ക്കാ​​ര​​ൻ കൊ​​ല്ല​​പ്പെ​​ട്ട​​തി​​നു പി​​ന്നാ​​ലെ ലോ​​ക​​മെ​​ന്പാ​​ടും ശ​​ക്തി​​യാ​​ർ​​ജി​​ച്ച ‘ബ്ലാ​​ക്ക് ലൈ​​വ്സ് മാ​​റ്റ​​ർ’ പ്ര​​തി​​ഷേ​​ധ​​ത്തി​​ന് പി​​ന്തു​​ണ​​യു​​മാ​​യി ഇം​​ഗ്ല​​ണ്ട് ക്രി​​ക്ക​​റ്റ് ടീ​​മും.

വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന് എ​​തി​​രേ അ​​ടു​​ത്ത ബു​​ധ​​നാ​​ഴ്ച ആ​​രം​​ഭി​​ക്കു​​ന്ന ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ൽ ‘ബ്ലാ​​ക്ക് ലൈ​​വ്സ് മാ​​റ്റ​​ർ’ എ​​ന്നെ​​ഴു​​തി​​യ കോ​​ള​​റു​​ള്ള ജ​​ഴ്സി​​യ​​ണി​​ഞ്ഞ​​ാവും ഇം​​ഗ്ലണ്ട് ഇ​​റ​​ങ്ങു​​ക. ‘ബ്ലാ​ക്ക് ലൈ​വ്സ് മാ​റ്റ​ർ’ എ​ന്നെ​ഴു​തി​യ ജ​ഴ്സി​യ​ണി​യാ​ൻ വി​ൻ​ഡീ​സ് ടീം ​തീ​രു​മാ​നി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.