ഇ​​നി ക്രി​​ക്ക​​റ്റ് ദി​​ന​​ങ്ങ​​ൾ
ഇ​​നി ക്രി​​ക്ക​​റ്റ് ദി​​ന​​ങ്ങ​​ൾ
Thursday, July 2, 2020 11:59 PM IST
ല​​ണ്ട​​ൻ: വ്യ​​ത്യാ​​സ​​ങ്ങ​​ളു​​ണ്ട്, എ​​ങ്കി​​ലും തി​​രി​​ച്ചെ​​ത്തി... കൊ​​റോ​​ണ വൈ​​റ​​സ് വ​​രു​​ത്തി​​യ നീ​​ണ്ട ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം ക്രി​​ക്ക​​റ്റ് ക​​ളി വീ​​ണ്ടും പു​​ന​​രാ​​രം​​ഭി​​ച്ച​​തി​​ന്‍റെ ചി​​ത്ര​​ങ്ങ​​ൾ ട്വീ​​റ്റ് ചെ​​യ്ത് ഇം​​ഗ്ല​​ണ്ട് ക്രി​​ക്ക​​റ്റ് കു​​റി​​ച്ച വാ​​ക്കു​​ക​​ളാ​​ണി​​ത്. ഈ ​​വാ​​ക്കു​​ക​​ളി​​ൽ എ​​ല്ലാം സ്പ​​ഷ്ടം. അ​​തി​​ന്‍റെ ആ​​ദ്യസൂ​​ച​​ന​​യാ​​യി​​രു​​ന്നു ഇം​​ഗ്ലീ​​ഷ് ടീം ​​ര​​ണ്ടാ​​യി പി​​രി​​ഞ്ഞ് ആ​​രം​​ഭി​​ച്ച ത്രി​​ദി​​ന പ​​രി​​ശീ​​ല​​ന മ​​ത്സ​​രം. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രേ അ​​ടു​​ത്ത ബു​​ധ​​നാ​​ഴ്ച ആ​​രം​​ഭി​​ക്കു​​ന്ന ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യ്ക്കു മു​​ന്നോ​​ടി​​യാ​​യാ​​ണ് ഇം​​ഗ്ലീ​​ഷ് ടീ​​മി​​ന്‍റെ ഇ​​ൻ ഹൗ​​സ് ത്രി​​ദി​​നം. മാ​​സ​​ങ്ങ​​ളു​​ടെ ഇ​​ട​​വേ​​ള​​യ്ക്കു​​ ശേ​​ഷ​​മാ​​ണ് രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റ് മ​​ട​​ങ്ങി​​യെ​​ത്തു​​ന്ന​​ത്.

ജോ​​സ് ബട്‌ലറു​​ടെ​​യും ബെ​​ൻ സ്റ്റോ​​ക്ക്സി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഇം​​ഗ്ലീ​​ഷ് ടീം ​​ര​​ണ്ടാ​​യി തി​​രി​​ഞ്ഞ് സ​​താം​​പ്ട​​ണി​​ൽ ക​​ളി​​ച്ച​​ത്. വി​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ ആ​​ദ്യടെ​​സ്റ്റും സ​​താം​​പ്ട​​ണി​​ലാ​​ണ്. ദീ​​ർ​​ഘനാ​​ള​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം മ​​ട​​ങ്ങി​​യെ​​ത്തു​​ന്ന താ​​ര​​ങ്ങ​​ൾ​​ക്ക് മ​​ത്സ​​രപ​​രി​​ച​​യ​​ത്തി​​നാ​​യാ​​ണ് ത്രി​​ദി​​ന പോ​​രാ​​ട്ടം സംഘടിപ്പിച്ചത്.


ഐ​​സി​​സി​​യു​​ടെ കൊ​​റോ​​ണ വൈ​​റ​​സ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ചാ​​ണ് മ​​ത്സ​​രം ന​​ട​​ന്ന​​ത്. ഗാ​​ല​​റി ശൂ​​ന്യ​​മാ​​യി​​രു​​ന്നു. താ​​ര​​ങ്ങ​​ളെ​​ല്ലാം മ​​ത്സ​​ര​​ത്തി​​നി​​ടെ സാ​​നി​​റ്റൈ​​സ​​ർ ഉ​​പ​​യോ​​ഗി​​ന്നുണ്ടായിരുന്നു. പ​​ന്തി​​ന്‍റെ തി​​ള​​ക്കം കൂ​​ട്ടാ​​ൻ ഉ​​മി​​നീ​​ർ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നു വി​​ല​​ക്കു​​ള്ള​​തി​​നാ​​ൽ അ​​തി​​നും ആ​​രും തു​​നി​​ഞ്ഞി​​ല്ല. കൃ​​ത്യ​​മാ​​യ ശാ​​രീ​​രി​​ക അ​​ക​​ലം പാ​​ലി​​ച്ച് കൈ​​മു​​ട്ടു​​ക​​ൾ മാ​​ത്രം കൂ​​ട്ടി​​മു​​ട്ടി​​ച്ചാ​​യി​​രു​​ന്നു താ​​ര​​ങ്ങ​​ളു​​ടെ വി​​ക്ക​​റ്റ് ആ​​ഘോ​​ഷം. ഓ​​രോ ഓ​​വ​​റിനുശേ​​ഷ​​വും ബൗ​​ള​​ർ​​മാ​​ർ സാ​​നി​​റ്റൈ​​സ​​ർ ഉ​​പ​​യോ​​ഗി​​ച്ചു. ഓ​​രോ താ​​ര​​ത്തിനും ഓ​​രോ ബോ​​ട്ടി​​ലി​​ലാ​​ണ് ഡ്രി​​ങ്ക്സ് കൊ​​ണ്ടു​​വ​​ന്ന​​ത്. ഡ്രി​​ങ്ക്സ് കൊ​​ണ്ടു​​വ​​ന്ന 12-ാമ​​ൻ എത്തിയത് ഗ്ലൗ​​സ് ധ​​രി​​ച്ച്്. ആ​​ദ്യദി​​ന​​ം അ​​വ​​സാ​​നി​​ച്ച​​പ്പോ​​ൾ അ​​ഞ്ചു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 287 റ​​ണ്‍​സെ​​ന്ന നി​​ല​​യി​​ലാ​​ണ് ബ​​ട്‌​ല​​റു​​ടെ ടീം. ​​ജ​​യിം​​സ് ആ​​ൻ​​ഡേ​​ഴ്സ​​ണ്‍ ര​​ണ്ടു വി​​ക്ക​​റ്റ് വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.