നൈ​​ക്കി വ​​ഴിപി​​രി​​യു​​ന്നു
Tuesday, June 30, 2020 11:36 PM IST
മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ കി​​റ്റ് സ്പോ​​ണ്‍​സ​​ർ​​ഷി​​പ്പി​​ൽ​​നി​​ന്ന് ‘നൈ​​ക്കി’ പി​ന്മാ​​റു​​മെ​​ന്ന് സൂ​​ച​​ന. ബി​​സി​​സി​​ഐ​​യും നൈ​​ക്കി​​യും ത​​മ്മി​​ൽ നി​​ല​​വി​​ലു​​ള്ള നാ​​ലു വ​​ർ​​ഷ ക​​രാ​​ർ കാ​​ലാ​​വ​​ധി സെ​​പ്റ്റം​​ബ​​റി​​ൽ അ​​വ​​സാ​​നി​​ക്കും.

ക​​രാ​​ർ തീ​​രു​​ന്ന​​തോ​​ടെ നൈ​​ക്കി ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ൽനി​​ന്ന് എ​​ല്ലാ രീ​​തി​​യി​​ലും പി​ന്മാ​​റു​​മെ​​ന്നും ബോ​​ർ​​ഡു​​മാ​​യി പു​​തി​​യ ക​​രാ​​ർ ഒ​​പ്പു​​വ​​യ്ക്കാ​​ൻ സാ​​ധ്യ​​ത​​യി​​ല്ലെ​​ന്നു​​മാ​​ണു സൂ​​ച​​ന. 2016ൽ 370 ​​കോ​​ടി രൂ​​പ​​യ്ക്കാ​​യി​​രു​​ന്നു നൈ​​ക്കി ബി​​സി​​സി​​ഐ​​യു​​മാ​​യി ക​​രാ​​ർ ഒ​​പ്പി​​ട്ട​​ത്. കൊ​​റോ​​ണ വൈ​​റ​​സ് പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ക്രി​​ക്ക​​റ്റ് മ​​ത്സ​​ര​​ങ്ങ​​ൾ മു​​ട​​ങ്ങി​​യ​​തി​​നാ​​ൽ ക​​രാ​​ർ കാ​​ലാ​​വ​​ധി നീ​​ട്ടി ന​​ൽ​​ക​​ണ​​മെ​​ന്ന് നൈ​​ക്കി ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. ബി​​സി​​സി​​ഐ ഇ​​തി​​നോ​​ട് താ​​ത്പ​​ര്യം കാ​​ണി​​ച്ചി​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.