ലാ ​ലി​ഗ​യി​ല്‍ കി​രീ​ടപ്പോ​ര് മു​റു​കി
ലാ ​ലി​ഗ​യി​ല്‍ കി​രീ​ടപ്പോ​ര് മു​റു​കി
Friday, June 26, 2020 12:08 AM IST
മാ​ഡ്രി​ഡ്: ലാ ​ലി​ഗ​യി​ല്‍ കി​രീ​ടപ്പോരാ​ട്ടം മു​റു​കി. ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം തി​രി​ച്ചെ​ത്തി​യ റ​യ​ല്‍ മാ​ഡ്രി​ഡ് തു​ട​ര്‍ച്ച​യാ​യ നാ​ലാ​മ​ത്തെ അ​നാ​യാ​സ ജ​യ​ത്തോ​ടെ ലീ​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി. ഇ​രു​പ​കു​തി​യി​ലു​മാ​യി വി​നി​ഷ്യ​സ് ജൂ​ണി​യ​റും സെ​ര്‍ജി​യോ റാ​മോ​സും നേ​ടി​യ ഗോ​ളു​ക​ളി​ല്‍ റ​യ​ല്‍ 2-0ന് ​മ​യ്യോ​ര്‍ക്ക​യെ തോ​ല്‍പ്പി​ച്ചു. റ​യ​ലി​ന്‍റെ ജ​യ​ത്തോ​ടെ ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കി​റ​ങ്ങേ​ണ്ടി​വ​ന്നു. ഇ​രു​ടീ​മു​ക​ള്‍ക്കും 31 ക​ളി​യി​ല്‍ 68 പോ​യി​ന്‍റ് വീ​ത​മാ​ണെ​ങ്കി​ലും ഈ ​സീ​സ​ണ​ലി​ലെ ഹെ​ഡ് ടു ​ഹെ​ഡി​ന്‍റെ മേ​ല്‍ക്കൈ​യി​ലാ​ണ് റ​യ​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.

മ​യ്യോ​ര്‍ക്ക​യു​ടെ 15കാ​ര​നാ​യ മു​ന്നേ​റ്റ​നി​ര​താ​രം ലൂ​ക്ക റൊ​മേ​രോ പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​തോ​ടെ ലാ ​ലി​ഗ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ക​ളി​ക്കാ​ര​നാ​യി.

19-ാം മി​നി​റ്റി​ല്‍ ബ്ര​സീ​ലി​യ​ന്‍ യു​വ​താ​രം വി​നി​ഷ്യ​സ് അ​നാ​യാ​സ ഗോ​ളി​ലൂ​ടെ റ​യ​ലി​നെ മു​ന്നി​ലെ​ത്തി​ച്ചു. ഇ​തി​നു മു​മ്പ് ബ്ര​സീ​ലി​യ​ന്‍ താ​രം ഒ​ര​വ​സ​രം ന​ഷ്ട​മാ​ക്കി​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ല്‍ നാ​യ​ക​ന്‍ റാ​മോ​സ് മി​ക​ച്ചൊ​രു ഫ്രീ​കി​ക്കി​ലൂ​ടെ റ​യ​ലി​ന്‍റെ ലീ​ഡ് ഉ​യ​ര്‍ത്തി.

റ​യ​ല്‍ ടീ​മി​ല്‍ പ​രി​ശീ​ല​ക​ന്‍ സി​ന​ദി​ന്‍ സി​ദാ​ന്‍ നാ​ലു മാ​റ്റ​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. വി​നി​ഷ്യ​സ്, ക​രിം ബെ​ന്‍സെ​മ എ​ന്നി​വ​ര്‍ക്കൊ​പ്പം മു​ന്നേ​റ്റ​നി​ര​യെ ശ​ക്ത​മാ​ക്കാ​ന്‍ എ​ദ​ന്‍ ഹ​സാ​ര്‍ഡി​നെ തി​രി​ച്ചു​വി​ളി​ച്ചു. കൂ​ടാ​തെ ഗാ​ര​ത് ബെ​യ്‌​ലി​നെ ആ​ദ്യ പ​തി​നൊ​ന്നി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഫെ​ബ്രു​വ​രി​ക്കു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ബെ​യ്‌ൽ ആ​ദ്യ പ​തി​നൊ​ന്നി​ലെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.