ജ​ന്മ​​ദി​​ന​​ത്തി​​ൽ ചു​​വ​​പ്പു കാ​​ണാ​​തെ മെ​​സി ര​​ക്ഷ​​പ്പെ​​ട്ടു
Thursday, June 25, 2020 12:20 AM IST
ബാ​​ഴ്സ​​ലോ​​ണ: അ​​ർ​​ജ​​ന്‍റൈ​ൻ സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി ത​​ന്‍റെ ജ​ന്മ​ദി​​ന​​ത്തി​​ൽ ചു​​വ​​പ്പ് കാ​​ർ​​ഡ് കാ​​ണാ​​തെ ര​​ക്ഷ​​പ്പെ​​ട്ടു. സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ ബാ​​ഴ്സ​​ലോ​​ണ x അ​​ത്‌​ല​​റ്റി​​ക് ബി​​ൽ​​ബാ​​വോ മ​​ത്സ​​ര​​ത്തി​​നി​​ടെ​​യാ​​യി​​രു​​ന്നു എ​​തി​​ർ​​താ​​ര​​ത്തെ അ​​പ​​ക​​ട​​ക​​ര​​മാ​​യ രീ​​തി​​യി​​ൽ ടാ​​ക്കി​​ൾ ചെ​​യ്തി​​ട്ടും മെ​​സിക്ക് കാ​​ർ​​ഡ് ഒഴിവായത്. മെ​​സി​​ക്ക് 33 വ​​യ​​സ് പൂ​​ർ​​ത്തി​​യാ​​യ ഇ​​ന്ന​​ലെ​​യാ​​യി​​രു​​ന്നു ബാ​​ഴ്സ x ബി​​ൽ​​ബാ​​വോ പോ​​രാ​​ട്ടം. 68-ാം മി​​നി​​റ്റി​​ൽ പ​​ന്ത് വ​​രു​​തി​​യി​​ലാ​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ടെ​​യാ​​ണ് ബി​​ൽ​​ബാ​​വോ പ്ര​​തി​​രോ​​ധ​​താ​​രം യെ​​റെ ആ​​ൽ​​വെ​​രെ​​സി​​ന്‍റെ പാ​​ദ​​ത്തി​​ൽ മെ​​സി ച​​വി​​ട്ടി​​യ​​ത്.


മ​​ത്സ​​ര​​ത്തി​​ൽ 71-ാം മി​​നി​​റ്റി​​ൽ ഇ​​വാ​​ൻ റാ​​ക്കി​​റ്റി​​ക്ക് നേ​​ടി​​യ ഗോ​​ളി​​ൽ ബാ​​ഴ്സ​​ലോ​​ണ 1-0ന് ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ അ​​ത്‌ലറ്റി​​ക്കോ മാ​​ഡ്രി​​ഡ് ഇ​​തേ ഗോ​​ൾ വ്യ​​ത്യാ​​സ​​ത്തി​​ൽ ലെ​​വാ​​ന്‍റ​​യെ മ​​റി​​ക​​ട​​ന്നു. 31 മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ ബാ​​ഴ്സ​​ലോ​​ണ 68 പോ​​യി​​ന്‍റു​​മാ​​യി ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത് തി​​രി​​ച്ചെ​​ത്തി. റ​യ​ൽ മാ​ഡ്രി​ഡ് 65 പോ​യി​ന്‍റുമാ​യി ര​ണ്ടാ​മ​തു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.