പ്രതിരോധത്തിന്‍റെ ഹംസ ചാരുത മാഞ്ഞു...
പ്രതിരോധത്തിന്‍റെ ഹംസ ചാരുത മാഞ്ഞു...
Sunday, June 7, 2020 12:00 AM IST
മ​​​ല​​​പ്പു​​​റം: മ​​ഹാ​​രാ​​ഷ്‌​ട്ര ​ഫു​​ട്ബോ​​ളി​​ൽ മ​​ല​​യാ​​ള​​ക്ക​​ര​​യു​​ടെ സാ​​ന്നി​​ധ്യ​​മാ​​യി നി​​റ​​ഞ്ഞ താ​​ര​​മാ​​യി​​രു​​ന്നു കൊ​​റോ​​ണ വൈ​​റ​​സ് ബാ​​ധി​​ച്ച് മ​​ര​​ണ​​മ​​ട​​ഞ്ഞ പ​​ര​​പ്പ​​ന​​ങ്ങാ​​ടി സ്വ​​ദേ​​ശി ഹം​​സ​​ക്കോ​​യ. കാ​​ലി​​ക്ക​​ട്ട് സ​​ർ​​വ​​ക​​ലാ​​ശാ​​ല ടീ​​മി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു ഫു​​ട്ബോ​​ൾ ക​​ള​​ത്തി​​ൽ ശ്ര​​ദ്ധ​​യാ​​ക​​ർ​​ഷി​​ച്ച​​ത്. പ്ര​​തി​​രോ​​ധ നി​​ര​​യു​​ടെ ക​​രു​​ത്താ​​യ ഹം​​സ കൊ​​റോ​​ണ​​യ്ക്കു മു​​ന്നി​​ൽ പ്ര​​തി​​രോ​​ധം തീ​​ർ​​ക്കാ​​നാ​​വാ​​തെ കീ​​ഴ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.

രോ​​​ഗം നാ​​​ടാ​​​കെ പ​​​ട​​​ർ​​​ന്നു പി​​​ടി​​​ച്ച​​​പ്പോ​​​ഴും പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി ഇ​​​ള​​​യി​​​ട​​​ത്തു ഹം​​​സ​​​ക്കോ​​​യ എ​​​ന്ന ഫു​​​ട്ബോ​​​ൾ താ​​​രം ഒ​​​രി​​​ക്ക​​​ൽ പോ​​​ലും പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്നി​​​ല്ല താ​​​ൻ കോ​​​വി​​​ഡി​​​നു കീ​​​ഴ​​​ട​​​ങ്ങേ​​​ണ്ടി വ​​​രു​​​മെ​​​ന്ന്. ഇ​​​തി​​​ന​​​കം കാ​​​യി​​​ക​​​രം​​​ഗ​​​ത്തെ പ​​​ല​​​ർ​​​ക്കും രോ​​​ഗം പി​​​ടി​​​പെട്ടു തി​​​രി​​​ച്ചു​​​വ​​​ന്നി​​​രു​​​ന്നു. ആ ​​​പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​യി​​​രു​​​ന്നു ഹം​​​സ​​​ക്കോ​​​യ.

കാ​​​ൽ​​​പ്പ​​​ന്തു​​​ക​​​ളി​​​യി​​​ലൂ​​​ടെ​​​യും അ​​​ത്‌​​ല​​​റ്റി​​​ക്സി​​​ലൂ​​​ടെ​​​യും ശ്ര​​​ദ്ധേ​​​യ​​​മാ​​​യ പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ച ഹം​​​സ​​​ക്കോ​​​യ മേ​​​യ് 21നാ​​​ണ് കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പം മും​​​ബൈ​​​യി​​​ൽനി​​​ന്നു റോ​​​ഡ് മാ​​​ർ​​​ഗം വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്. 26നാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. മ​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ഹം​​​സ​​​ക്കോ​​​യ​​​ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 6.30ന് ​​​മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി.

കാ​​​യി​​​ക മ​​​ന​​​സു​​​ക​​​ളി​​​ൽ അ​​​ല​​​യൊ​​​ലി​​​ക​​​ൾ തീ​​​ർ​​​ത്ത ഹം​​​സ​​​ക്കോ​​​യ ഇ​​​ന്ത്യ​​​ൻ ഫു​​​ട്ബോ​​​ൾ ക്യാ​​​മ്പി​​ൽ ര​​​ണ്ടു ത​​​വ​​​ണ ഇ​​​ടം നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. 1975-77 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ കാ​​​​ലി​​​​ക്ക​​​​ട്ട് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ഫു​​​​ട്ബോ​​​​ൾ ടീ​​​​മം​​​​ഗ​​​​മാ​​​​യ ഹം​​​​സ​​​​ക്കോ​​​​യ 1978-ൽ ​​​​മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​യി​​​​ലെ വെ​​​​സ്റ്റേ​​​​ണ്‍ റെ​​​​യി​​​​ൽ​​​​വേ​​​​യി​​​​ലെ​​​​ത്തി. 1981 മു​​​​ത​​​​ൽ 1986 വ​​​​രെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി സ​​​​ന്തോ​​​​ഷ് ട്രോ​​​​ഫി ഫു​​​ട്ബോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​​ഷി​​​​പ്പി​​​​നാ​​​​യി മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യ്ക്കാ​​​​യി ബൂ​​​​ട്ട​​​​ണി​​​​ഞ്ഞു. എ​​​ണ്‍​പ​​​തു​​​ക​​​ളി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ മി​​​ക​​​ച്ച ഫു​​​ട്ബോ​​​ൾ ക്ല​​​ബ്ബുക​​​ളാ​​​യ ടാ​​​റ്റാ​​​സ്, ഓ​​​ർ​​​കേ ​​​മി​​​ൽ​​​സ് എ​​​ന്നി​​​വ​​​യ്ക്കുവേ​​​ണ്ടി​​​യും ജ​​​ഴ്സി​​​യ​​​ണി​​​ഞ്ഞു.


1975-77 കാ​​​ല​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ തി​​​രൂ​​​ര​​​ങ്ങാ​​​ടി പി​​​എ​​​സ്എം​​​ഒ കോ​​​ള​​​ജി​​​ൽ നി​​​ന്നാ​​​ണ് ഹം​​​സ​​​ക്കോ​​​യ കാ​​​യി​​​ക രം​​​ഗ​​​ത്ത് ജ​​​ന​​​കീ​​​യ​​​നാ​​​കു​​​ന്ന​​​ത്. കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു വേ​​​ണ്ടി അ​​​ഖി​​​ലേ​​​ന്ത്യാ അ​​​ന്ത​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടു​​​ള്ള അ​​​ദ്ദേ​​​ഹം പ​​​ഠ​​​ന​​​ശേ​​​ഷം 1978 ൽ ​​​മ​​​ഹാ​​​രാ​​ഷ്‌​​ട്ര​​യി​​​ലെ വെ​​​സ്റ്റേ​​​ണ്‍ റ​​​യി​​​ൽ​​​വേ​​​യി​​​ൽ ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു.

1981 മു​​​ത​​​ൽ 1986 വ​​​രെ​​​യാ​​​ണ് തു​​​ട​​​ർ​​​ച്ച​​​യാ​​​യി മ​​​ഹാ​​​രാ​​ഷ്‌​​ട്ര​​യ്ക്കു​​​വേ​​​ണ്ടി സ​​​ന്തോ​​​ഷ് ട്രോ​​​ഫി​​​യി​​​ൽ ക​​​ളി​​​ച്ച​​​ത്. 1981 ൽ ​​​യൂ​​​ണി​​​യ​​​ൻ ബാ​​​ങ്ക്, 1983 ൽ ​​​ആ​​​ർ​​​സി​​​എ​​​ഫ് മ​​​ഹാ​​​രാ​​​ഷ്‌​​ട്ര, 1984 ൽ ​​​ടാ​​​റ്റ സ്പോ​​​ർ​​​ട്സ് ക്ല​​​ബ്, മോ​​​ഹ​​​ൻ ബ​​​ഗാ​​​ൻ, മു​​​ഹ​​​മ്മ​​​ദ​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യ ക്ല​​​ബ്ബുക​​​ൾ​​​ക്കാ​​​യി ബൂ​​​ട്ട​​​ണി​​​ഞ്ഞു. ഫു​​​ട്ബോ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നി​​​ല്ല ഈ ​​​താ​​​രം ശ്ര​​​ദ്ധി​​​ച്ച​​​ത്.

കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അ​​​ത്‌​​ല​​​റ്റി​​​ക്സി​​​ൽ ലോം​​​ഗ്ജം​​​പ് ഇ​​​ന​​​ത്തി​​​ൽ റി​​​ക്കാ​​​ർ​​​ഡ് നേ​​​ട്ടം കൈ​​​വ​​​രി​​​ച്ചു. വോ​​​ളി​​​ബോ​​​ളി​​​ലും കു​​​തി​​​പ്പു ന​​​ട​​​ത്തി. കാ​​​യി​​​ക​​​ലോ​​​ക​​​ത്തെ ബ​​​ഹു​​​മു​​​ഖ പ്ര​​​തി​​​ഭ​​​യാ​​​യി​​​രു​​​ന്ന പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി​​​ക്കാ​​​ര​​​നാ​​​യ ഹം​​​സ​​​ക്കോ​​​യ മ​​​ഹാ​​​രാ​​ഷ്‌​​ട്ര​​യി​​​ലാ​​​ണ് താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ ലൈ​​​ല ഹം​​​സ ഇ​​​ന്ത്യ​​​ൻ വോ​​​ളി​​​ബോ​​​ൾ മു​​​ൻ താ​​​ര​​​മാ​​​ണ്. ക​​​സ്റ്റം​​​സി​​​ൽ ജോ​​​ലി ച​​​യ്യു​​​ന്ന മ​​​ക​​​ൻ ലി​​​ഹാ​​​സ് കോ​​​യ ഇ​​​ന്ത്യ​​​ൻ ഫു​​​ട്ബോ​​​ൾ ടീം ​​​ഗോ​​​ൾ കീ​​​പ്പ​​​റാ​​​യി​​​ട്ടു​​​ണ്ട്.

ഹം​​​സ​​​ക്കോ​​​യ​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ അ​​​നി​​​ൽ വ​​​ള്ള​​​ത്തോ​​​ൾ, ര​​​ജി​​​സ്ട്രാ​​​ർ ഡോ. ​​​സി.​​എ​​​ൽ. ജോ​​​ഷി, സി​​​ൻ​​​ഡി​​​ക്ക​​​റ്റ് അം​​​ഗ​​​ങ്ങ​​​ളാ​​​യ പ്ര​​​ഫ. ​​​നാ​​​രാ​​​യ​​​ണ​​​ൻ, കെ.​​​കെ. ഹ​​​നീ​​​ഫ, ടോം ​​​കെ. തോ​​​മ​​​സ്, കാ​​​യി​​​ക വി​​​ഭാ​​​ഗം മേ​​​ധാ​​​വി വി.​​​പി. സ​​​ക്കീ​​​ർ ഹു​​​സൈ​​​ൻ എ​​​ന്നി​​​വ​​​ർ അ​​​നു​​​ശോ​​​ചി​​​ച്ചു.


വി. മനോജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.