കോ​വി​ഡ് സ​ബ്സ്റ്റി​റ്റ്യൂ​ട്ട്: ടെ​സ്റ്റി​ല്‍ പു​തി​യ നി​യ​മം പ​രി​ഗ​ണ​ന​യി​ല്‍
കോ​വി​ഡ് സ​ബ്സ്റ്റി​റ്റ്യൂ​ട്ട്: ടെ​സ്റ്റി​ല്‍ പു​തി​യ നി​യ​മം പ​രി​ഗ​ണ​ന​യി​ല്‍
Friday, June 5, 2020 11:27 PM IST
ല​ണ്ട​ന്‍: ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ള്‍ക്കി​ടെ ക​ളി​ക്കാ​ര്‍ക്ക് കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ ‘ക​ണ്‍ക​ഷ​ന്‍ സ​ബ്സ്റ്റി​റ്റ്യൂ​ട്ട്’ പോ​ലെ പ​ക​ര​ക്കാ​രെ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം ഐ​സി​സി പ​രി​ഗ​ണി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍ട്ട്. ‘കോ​വി​ഡ് സ​ബ്സ്റ്റി​റ്റ്യൂട്ട്’ എ​ന്നാ​കും ഈ ​പ​ക​ര​ക്കാ​ര്‍ അ​റി​യ​പ്പെ​ടു​ക.

ഇം​ഗ്ല​ണ്ട് ആ​ന്‍ഡ് വെ​യ്‌ൽസ് ക്രി​ക്ക​റ്റ് ബോ​ര്‍ഡി​ന്‍റെ (ഇ​സി​ബി) സ്‌​പെ​ഷ​ല്‍ പ്രോ​ജ​ക്ട്‌​സ് ഡ​യ​റ​ക്ട​റാ​യ സ്റ്റീ​വ് എ​ല്‍വ​ര്‍ത്തി​യാ​ണ് ഐ​സി​സി ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ക​ണ്‍ക​ഷ​ന്‍ സ​ബ്സ്റ്റി​റ്റ്യൂ​ട്ടി​നെ അ​നു​വ​ദി​ക്കു​ന്ന അ​തേ മാ​തൃ​ക​യി​ല്‍ ത​ന്നെ​യാ​കും കോ​വി​ഡ് സ​ബ്സ്റ്റി​റ്റി​യൂ​ട്ടി​നെ​യും അ​നു​വ​ദി​ക്കു​ക.


ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ള്‍ക്കി​ടെ​യാ​കും കോ​വി​ഡ് സ​ബ്സ്റ്റി​റ്റ്യൂ​ട്ടി​നെ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​ക. ടെ​സ്റ്റി​ന്‍റെ ഓ​രോ ദി​വ​സ​വും കോ​വി​ഡ് പ​രി​ശോ​ധ​ന വേ​ണ്ട​താ​യി വ​രും. ഇ​ക്കാ​ര്യ​ത്തി​ല്‍ ഐ​സി​സി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

കോ​വി​ഡ് ആ​ശ​ങ്ക​ക​ള്‍ക്കി​ടെ വെ​സ്റ്റ് ഇ​ന്‍ഡീ​സ് അ​ടു​ത്ത മാ​സം ഇം​ഗ്ല​ണ്ടി​ല്‍ പ​ര്യ​ട​ന​ത്തി​ന് എ​ത്തു​ന്നു​ണ്ട്.

ജൂ​ലൈ എ​ട്ടു മു​ത​ലാ​ണ് പ​ര​മ്പ​ര. മൂ​ന്ന് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളാ​ണ് പ​ര​മ്പ​ര​യി​ലു​ള്ള​ത്. 14 അം​ഗ ടീ​മും 11 റി​സ​ര്‍വ് താ​ര​ങ്ങ​ളു​മ​ട​ങ്ങു​ന്ന വി​ന്‍ഡീ​സ് സം​ഘ​മാ​ണ് ഇം​ഗ്ല​ണ്ടി​ലെ​ത്തു​ക. ഇ​വ​ര്‍ ക്വാ​റ​ന്‍റൈ​നു വി​ധേ​യ​രാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.