ഗ്രാ​​ൻ​​സ്‌​ലാം ജേ​​താ​​വ് കൂ​​പ്പ​​ർ അ​​ന്ത​​രി​​ച്ചു
ഗ്രാ​​ൻ​​സ്‌​ലാം ജേ​​താ​​വ് കൂ​​പ്പ​​ർ അ​​ന്ത​​രി​​ച്ചു
Saturday, May 23, 2020 12:11 AM IST
ബ്രി​​സ്ബെ​​യ്ൻ: നാ​​ല് ത​​വ​​ണ ഗ്രാ​​ൻ​​സ്‌​ലാം പു​​രു​​ഷ സിം​​ഗി​​ൾ​​സ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ ഓ​​സ്ട്രേ​​ലി​​യ​​ൻ ഇ​​തി​​ഹാ​​സ താ​​രം ആ​​ഷ്‌​ലി കൂ​​പ്പ​​ർ (83) അ​​ന്ത​​രി​​ച്ചു. 1958ൽ ​​ഓ​​സ്ട്രേ​​ലി​​യ​​ൻ, വിം​​ബി​​ൾ​​ഡ​​ണ്‍, യു​​എ​​സ് ഓ​​പ്പ​​ണു​​ക​​ൾ കൂ​​പ്പ​​ർ സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. മു​​ൻ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​ത്തി​​ന്‍റെ വി​​യോ​​ഗ വാ​​ർ​​ത്ത ടെ​​ന്നീ​​സ് ഓ​​സ്ട്രേ​​ലി​​യ​​യാ​​ണ് അ​​റി​​യി​​ച്ച​​ത്. 1957ൽ ​​കൂ​​പ്പ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ, അ​​മേ​​രി​​ക്ക​​യെ കീ​​ഴ​​ട​​ക്കി ഡേ​​വി​​സ് ക​​പ്പ് കി​​രീ​​ടം നി​​ല​​നി​​ർ​​ത്തി​​യി​​രു​​ന്നു. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് 1959ൽ ​​പ്ര​​ഫ​​ഷ​​ണ​​ൽ ക​​രി​​യ​​റി​​ൽ​​നി​​ന്ന് വി​​ര​​മി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.