ദി​​നോ​​സ​​ർ സ്റ്റൈൽ കോ​​ഹ്‌​ലി
Thursday, May 21, 2020 12:00 AM IST
ന്യൂഡൽഹി: കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗ​​വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ കാ​​യി​​ക ലോ​​കം സ്തം​​ഭി​​ച്ചി​​രി​​ക്കെ താ​​ര​​ങ്ങ​​ളെ​​ല്ലാം സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ര​​സ​​ക​​ര​​മാ​​യ വീ​​ഡി​​യോ​​യും മ​​റ്റും പ​​ങ്കു​​വ​​യ്ക്കു​​ന്ന​​തി​​ലാ​​ണ് ശ്ര​​ദ്ധ ചെ​​ലു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഓ​​സ്ട്രേ​​ലി​​യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ഓ​​പ്പ​​ണിം​​ഗ് ബാ​​റ്റ്സ്മാ​​നാ​​യ ഡേ​​വി​​ഡ് വാ​​ർ​​ണ​​റി​​ന്‍റെ ടി​​ക് ടോ​​ക് വീ​​ഡി​​യോ​​ക​​ൾ ഇ​​തി​​നോ​​ട​​കം ത​​രം​​ഗ​​മാ​​യി​​ക്ക​​ഴി​​ഞ്ഞു. ജൂ​​ണി​​യ​​ർ എ​​ൻ​​ടി​​ആ​​റി​​ന്‍റെ ജ​ന്മ​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ അ​​ദ്ദേ​​ഹ​​ത്തി​​ന് ആ​​ശം​​സ​​നേ​​ർ​​ന്ന് വാ​​ർ​​ണ​​റും ഭാ​​ര്യ​​യും ജ​​ന​​ത​​ഗാ​​രേ​​ജ് എ​​ന്ന സി​​നി​​മ​​യി​​ലെ ഗാ​​ന​​ത്തി​​നു ചു​​വ​​ടു​​വ​​ച്ചി​​രു​​ന്നു.


വാ​​ർ​​ണ​​റി​​ന്‍റെ ചു​​വ​​ടു​​പി​​ടി​​ച്ച് വി​​രാ​​ട് കോ​​ഹ്‌​ലി​​യും കോ​​മ​​ഡി​​യു​​മാ​​യി രം​​ഗ​​പ്ര​​വേ​​ശ​​നം ചെ​​യ്തു. ദി​​നോ​​സ​​റി​​നെ കോ​​മി​​ക് രീ​​തി​​യി​​ൽ അ​​നു​​ക​​രി​​ക്കു​​ന്ന കോ​​ഹ്‌​ലി​​യു​​ടെ ദൃ​​ശ്യ​​മാ​​ണ് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ത​​രം​​ഗ​​മാ​​യ​​ത്. ഈ ​​വീ​​ഡി​​യോ പ​​ങ്കു​​വ​​ച്ച​​ത് കോ​​ഹ്‌​ലി​​യു​​ടെ ഭാ​​ര്യ​​യും ബോ​​ളി​​വു​​ഡ് ന​​ടി​​യു​​മാ​​യ അ​​നു​​ഷ്ക​​യാ​​ണ്. ദി​​നോ​​സ​​റി​​നെ​​പ്പോ​​ലെ ശ​​ബ്ദ​​മു​​ണ്ടാ​​ക്കി​​യാ​​ണ് കോ​​ഹ്‌​ലി​​യു​​ടെ ന​​ട​​ത്തം. കി​​റു​​ക്ക​​നാ​​യ ഒ​​രു ദി​​നോ​​സ​​ർ മു​​ന്നി​​ൽ​​പ്പെ​​ട്ടു എ​​ന്നാ​​യി​​രു​​ന്നു വീ​​ഡി​​യോ​​യ്ക്ക് അ​​നു​​ഷ്ക ന​​ല്കി​​യ ര​​സ​​ക​​ര​​മാ​​യ അ​​ടി​​ക്കു​​റി​​പ്പ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.