നാലാം ഘട്ട ലോക്ക് ഡൗണിൽ കാണികളില്ലാതെ സ്റ്റേ​​ഡി​​യം തു​​റ​​ക്കാം
നാലാം ഘട്ട ലോക്ക് ഡൗണിൽ കാണികളില്ലാതെ   സ്റ്റേ​​ഡി​​യം തു​​റ​​ക്കാം
Sunday, May 17, 2020 10:49 PM IST
ന്യൂ​​ഡ​​ൽ​​ഹി/​​മും​​ബൈ: കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗ​​വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ രാ​​ജ്യ​​ത്ത് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന ലോ​​ക്ക് ഡൗ​​ണ്‍ നി​​ബ​​ന്ധ​​ന​​ക​​ളി​​ൽ ചി​​ല​​തി​​ൽ അ​​യ​​വു​​വ​​രു​​ത്തി​​യ​​തോ​​ടെ കാ​​യി​​ക മ​​ത്സ​​ര​​ങ്ങ​​ൾ പു​​ന​​രാ​​രം​​ഭി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത തെ​​ളി​​യു​​ന്നു. ലോ​​ക്ക് ഡൗ​​ണി​​ന്‍റെ നാ​​ലാം ഘ​​ട്ട​​ത്തി​​ൽ രാ​​ജ്യ​​ത്തെ സ്റ്റേ​​ഡി​​യ​​ങ്ങ​​ൾ തു​​റ​​ക്കാനുള്ള അ​​നു​​മ​​തി ഇ​​ന്ന​​ലെ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പ്ര​​ഖ്യാ​​പി​​ച്ചു. കാ​​ണി​​ക​​ളി​​ല്ലാ​​തെ സ്റ്റേ​​ഡി​​യ​​ങ്ങ​​ളും സ്പോ​​ർ​​ട്സ് കോം​​പ്ല​​ക്സു​​ക​​ളും തു​​റ​​ക്കാ​​മെ​​ന്നാ​​ണ് കേ​​ന്ദ്ര​​ത്തി​​ന്‍റെ അ​​റി​​യി​​പ്പ്. ഇ​​ന്ന് മു​​ത​​ൽ 31വ​​രെ​​യു​​ള്ള നാ​​ലാം ഘ​​ട്ട ലോ​​ക്ക് ഡൗ​​ണി​​ലാ​​ണ് സ്റ്റേ​​ഡി​​യ​​ങ്ങ​​ൾ തു​​റ​​ക്കാ​​നു​​ള്ള അ​​നു​​മ​​തി ന​​ല്കി​​യി​​രി​​ക്കു​​ന്ന​​ത്. മാ​​ർ​​ച്ച് 25നാ​​ണ് ഇ​​ന്ത്യ​​യി​​ൽ ലോ​​ക്ക് ഡൗ​​ണ്‍ പ്ര​​ഖ്യാ​​പി​​ച്ച​​ത്.

രാ​​ജ്യ​​ത്തെ സ്റ്റേ​​ഡി​​യ​​ങ്ങ​​ൾ തു​​റ​​ക്കു​​ന്ന​​തോ​​ടെ ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ്, ഇ​​ന്ത്യ​​യു​​ടെ പ​​ര​​ന്പ​​ര​​ക​​ൾ തു​​ട​​ങ്ങി​​യ​​വ ന​​ട​​ക്കു​​മോ എ​​ന്ന​​തി​​നാ​​യാ​​ണ് ആ​​രാ​​ധ​​ക​​രു​​ടെ കാ​​ത്തി​​രി​​പ്പ്. ലോ​​ക്ക് ഡൗ​​ണി​​നെ​​ത്തു​​ട​​ർ​​ന്ന് 2020 സീ​​സ​​ണ്‍ ഐ​​പി​​എ​​ൽ ആ​​രം​​ഭി​​ക്കാ​​ൻ ഇ​​തു​​വ​​രെ സാ​​ധി​​ച്ചി​​രു​​ന്നി​​ല്ല. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ഇ​​ന്ത്യ​​യി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തി​​ക്കൊണ്ടി​​രു​​ന്ന​​പ്പോ​​ഴാ​​ണ് ലോ​​ക്ക് ഡൗ​​ണ്‍ പ്ര​​ഖ്യാ​​പി​​ക്ക​​പ്പെ​​ട്ട​​ത്. അ​​തോ​​ടെ പ​​ര​​ന്പ​​ര പൂ​​ർ​​ത്തി​​യാ​​ക്കാ​​തെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ടീം ​​മ​​ട​​ങ്ങി.

ഫു​​ട്ബോ​​ൾ, ബാ​​ഡ്മി​​ന്‍റ​​ണ്‍, ടെ​​ന്നീ​​സ്, അ​​ത്‌ലറ്റി​​ക്സ് മ​​ത്സ​​ര​​ങ്ങ​​ളും ലോ​​ക്ക് ഡൗ​​ണി​​ൽ മു​​ട​​ങ്ങി​​യി​​രു​​ന്നു. ഇ​​തെ​​ല്ലാം കാ​​ണി​​ക​​ളി​​ല്ലാ​​തെ, അ​​ട​​ച്ചി​​ട്ട സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ൽ പു​​ന​​രാ​​രം​​ഭി​​ക്കാ​​നു​​ള്ള അ​​നു​​മ​​തി​​യാ​​ണ് കേ​​ന്ദ്രം ഇ​​ന്ന​​ലെ ന​​ൽ​​കി​​യ​​ത്.


ജ​​ർ​​മ​​നി​​യി​​ൽ ശ​​നി​​യാ​​ഴ്ച ബു​​ണ്ട​​സ് ലി​​ഗ ഫു​​ട്ബോ​​ൾ പു​​ന​​രാ​​രം​​ഭി​​ച്ചി​​രു​​ന്നു. അ​​ട​​ച്ചി​​ട്ട സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ൽ കൃ​​ത്യ​​മാ​​യ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ പാ​​ലി​​ച്ചാ​​ണ് ബു​​ണ്ട​​സ് ലി​​ഗ ആ​​രം​​ഭി​​ച്ച​​ത്. സ്പാ​നി​ഷ് ലാ ​ലി​ഗ, ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്, ഇ​റ്റാ​ലി​യ​ൻ സീ​രി എ ​എ​ന്നി​വ അ​ടു​ത്ത മാ​സം ആ​രം​ഭി​ക്കാ​നി​രി​ക്കു​ക​യാ​ണ്.

ല​​ങ്ക​​ൻ പര്യടനത്തിന് ഇന്ത്യ

കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ അ​​നു​​മ​​തി ല​​ഭി​​ച്ചാ​​ൽ ജൂ​​ലൈ അ​​വ​​സാ​​നം ശ്രീ​​ല​​ങ്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​ന് ഇ​​ന്ത്യ​​ൻ ടീം ​​ത​​യാ​​റാ​​ണെ​​ന്ന് ബി​​സി​​സി​​ഐ. അ​​നു​​മ​​തി ല​​ഭി​​ക്കു​​ക​​യാ​​ണെ​​ങ്കി​​ൽ ആ​​റു മ​​ത്സ​​ര​​ങ്ങ​​ള​​ട​​ങ്ങി​​യ പ​​ര​​ന്പ​​ര ഇ​​ന്ത്യ ക​​ളി​​ക്കും. ക​​ളി​​ക്കാ​​ർ, പ​​രി​​ശീ​​ല​​ക​​ർ, സ​​പ്പോ​​ർ​​ട്ടിം​​ഗ് സ്റ്റാ​​ഫ് തു​​ട​​ങ്ങി​​യ എ​​ല്ലാ​​വ​​രു​​ടെ​​യും ആ​​രോ​​ഗ്യ​​സ്ഥി​​തി​​യി​​ലും സു​​ര​​ക്ഷ​​യി​​ലും ക്രമീകരണങ്ങൾ പാ​​ലി​​ച്ചാ​​യി​​രി​​ക്കും പ​​ര്യ​​ട​​ന​​മെ​​ന്നും ബി​​സി​​സി​​ഐ വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു. ഇ​​ന്ത്യ​​ ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നും ക്വാ​​റ​​ന്‍റൈൻ പാ​​ലി​​ച്ച് ത​​യാ​​റാ​​ണെ​​ന്ന് ബി​​സി​​സി​​ഐ നേ​​ര​​ത്തേ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.

അ​​ട​​ച്ചി​​ട്ട സ്റ്റേ​​ഡി​​യ​​ത്തി​​ൽ മൂ​​ന്നു വീ​​തം ഏ​​ക​​ദി​​ന​​ങ്ങ​​ളും ട്വ​​ന്‍റി-20​​യും ന​​ട​​ത്താ​​നാ​​ണ് നീ​​ക്കം. ജൂ​​ലൈ അ​​വ​​സാ​​ന​​മാ​​യി​​രി​​ക്കും മ​​ത്സ​​ര​​ങ്ങ​​ളെ​​ന്നും ഇ​​ന്ത്യ​​ൻ ടീം ​​ക്വാ​​റ​​ന്‍റൈ​​ൻ പാ​​ലി​​ക്കേ​​ണ്ടി വ​​രു​​മെ​​ന്നും ല​​ങ്ക​​ൻ ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.