ഇ​ന്ത്യ​ക്ക് പ​ണം വേ​ണ്ട; അ​ക്ത​റി​ന് ക​പി​ലി​ന്‍റെ മ​റു​പ​ടി
ഇ​ന്ത്യ​ക്ക് പ​ണം വേ​ണ്ട;  അ​ക്ത​റി​ന് ക​പി​ലി​ന്‍റെ മ​റു​പ​ടി
Thursday, April 9, 2020 10:36 PM IST
ന്യൂ​ഡ​ല്‍ഹി: കോ​വി​ഡ്-19​നെ​തി​രേ​യു​ള്ള ധ​ന​ശേ​ഖ​ര​ണാ​ര്‍ഥം ടെ​ലി​വി​ഷ​നി​ലൂ​ടെ ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ ഏ​ക​ദി​ന പ​ര​മ്പ​ര ന​ട​ത്താ​മെ​ന്ന് മു​ന്‍ പാ​ക്കി​സ്ഥാ​ന്‍ പേ​സ​ര്‍ ഷൊ​യ്ബ് അ​ക്ത​റി​ന്‍റെ ആ​ശ​യ​ത്തി​നെ​തി​രേ മ​റു​പ​ടി​യു​മാ​യി ഇ​തി​ഹാ​സ​താ​രം ക​പി​ല്‍ ദേ​വ്. അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ല്‍ ടി​വി​യി​ലൂ​ടെ മാ​ത്രം കാ​ണു​ന്ന മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​നം ന​ട​ത്താ​മെ​ന്നാ​ണ് അ​ക്ത​ര്‍ പ​റ​ഞ്ഞ​ത്. ഇ​ന്ത്യ​ക്ക് പ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നും ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നാ​യി ജീ​വ​ന്‍ പ​ണ​യ​പ്പെ​ടു​ത്താ​ന്‍ ഒ​രു​ക്ക​മ​ല്ലെ​ന്നും ക​പി​ല്‍ പ​റ​ഞ്ഞു.

മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​നം ഇ​രു​രാ​ജ്യ​ത്തി​നും സം​യു​ക്ത​മാ​യി ന​ല്‍കി കോ​വി​ഡി​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്നാ​ണ് അ​ക്ത​ര്‍ പ​റ​ഞ്ഞ​ത്. അ​ക്ത​റി​ന്‍റെ ആ​ശ​യം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ക​പി​ല്‍ പ​റ​ഞ്ഞു.


അ​ക്ത​റി​ന് അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള അ​ര്‍ഹ​ത​യു​ണ്ട്. ധ​ന​ശേ​ഖ​ര​ണാ​ര്‍ഥം മ​ത്സ​രം ന​ട​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ല. ഇ​പ്പോ​ള്‍ പ്ര​ധാ​ന​മാ​യും അ​ധി​കാ​രി​ക​ള്‍ക്കൊ​പ്പം ചേ​ര്‍ന്നു പ്ര​വ​ര്‍ത്തി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. രാ​ഷ് ട്രീ​യ​ക്കാ​ര്‍ ഇ​പ്പോ​ള്‍ ടി​വി​യി​ല്‍ കാട്ടിക്കൂട്ടുന്ന മ​ണ്ട​ത്ത​ര​ങ്ങ​ള്‍ ക​ണ്ട് മ​ടു​ത്തു. അ​ത് നി​ര്‍ത്തു​ക​യാ​ണ് വേ​ണ്ട​ത്- ക​പി​ല്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.