കേ​ര​ള പോ​ലീ​സി​ന്‍റെ ഡ്രോ​ണ്‍ വീ​ഡി​യോ​യ്ക്ക് ര​വി ശാ​സ്ത്രി​യു​ടെ ക​മ​ന്‍റ​റി!
കേ​ര​ള പോ​ലീ​സി​ന്‍റെ ഡ്രോ​ണ്‍ വീ​ഡി​യോ​യ്ക്ക്  ര​വി ശാ​സ്ത്രി​യു​ടെ ക​മ​ന്‍റ​റി!
Thursday, April 9, 2020 10:36 PM IST
മും​ബൈ: കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ കേ​ര​ള പോ​ലീ​സ് ഡ്രോ​ണ്‍ സാ​ങ്കേ​തി​ക​വി​ദ്യ​യെ കൂ​ട്ടു​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. നാ​ട്ടി​ന്‍പു​റ​ത്തും മ​റ്റും അ​നാ​വ​ശ്യ​മാ​യി കൂട്ടംകൂ​ടു​ന്ന​വ​രെ പി​ടി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ ശ്ര​മം. കൊ​റോ​ണ​കാ​ല​ത്ത് കേ​ര​ള പോ​ലീ​സി​ന്‍റെ പ​ല വീ​ഡി​യോ​ക​ളും വൈ​റ​ലാ​യി. ഇ​പ്പോ​ള്‍ ഡ്രോ​ണ്‍ വീ​ഡി​യോ​യും വൈ​റ​ലാ​യി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് നി​യ​മ​ലം​ഘ​ക​രെ പോ​ലീ​സ് ക​ണ്ടെ​ത്തി പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു.

ഇ​പ്പോ​ഴി​താ മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​ര​വും ക​മ​ന്‍റേ​റ്റ​റുമാ​യി​രു​ന്ന ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ഇ​പ്പോ​ഴ​ത്തെ പ​രി​ശീ​ല​ക​ന്‍ ര​വി ശാ​സ്ത്രി​യു​ടെ പ്ര​ശ​സ്ത​മാ​യ ‘’ട്രേ​സ​ര്‍ ബു​ള്ള​റ്റ് ച​ല​ഞ്ച് ക​മ​ന്‍റ​റി​പ്ര​യോ​ഗം ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ഡി​യോ എ​ഡി​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വ​ള​രെ ര​സ​ക​ര​മാ​യി ആളു​ക​ള്‍ ഓ​ടു​ന്ന​തി​നൊ​പ്പം ക​മ​ന്‍റ​റി അ​നു​യോ​ജ്യ​മാ​യി ചേ​ര്‍ത്ത് വീ​ഡി​യോ മ​നോ​ഹ​ര​മാ​ക്കി​യി​രി​ക്കു​കയാ​ണ്. കേ​ര​ള പോ​ലീ​സി​ന്‍റെ ഈ ​വീ​ഡി​യോ ര​വി ശാ​സ്ത്രി ത​ന്‍റെ ട്വി​റ്റ​ര്‍ ഹാ​ന്‍ഡി​ലി​ല്‍ പ​ങ്കു​വ​ച്ചി​ട്ടു​മു​ണ്ട്.


ഷൂ​ട്ട് ചെ​യ്ത ഡ്രോ​ണ്‍ കാ​മ​റ ദൃ​ശ്യ​ങ്ങ​ള്‍ കേ​ര​ള പോ​ലീ​സ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വച്ചി​രു​ന്നു. മു​ന്‍പ് ര​വി ശാ​സ്ത്രി സ​ഹ ക​മ​ന്‍റേ​റ്റ​ര്‍മാ​രെ ത​ന്‍റെ പ്ര​ശ​സ്ത​മാ​യ ‘’ട്രേ​സ​ര്‍ ബു​ള്ള​റ്റ്’’ പ്ര​യോ​ഗം പ​ഠി​പ്പി​ക്കു​ന്ന​തി​ന്‍റെ ഓ​ഡി​യോ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ക്ക് പ​ശ്ചാ​ത്ത​ല​മാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ഡ്രോ​ണ്‍ ക​ണ്ട​തോ​ടെ കൂ​ട്ട​ത്തോ​ടെ വെ​ടി​യു​ണ്ട ക​ണ​ക്കെ​യാ​ണ് ആ​ളു​ക​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​ത്. പ​ല​രും ത​ല​യി​ല്‍ മു​ണ്ടി​ട്ടും മു​ഖം മ​റ​ച്ചു​മാ​ണ് ഓ​ടു​ന്ന​ത്. പാ​ട​ത്തും പ​റ​മ്പി​ലും ക​ളി​ക്കു​ന്ന​വ​രും മ​റ്റു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​നാ​കു​ന്ന​തി​നു മു​ന്‍പ് ക്രി​ക്ക​റ്റ് ക​മ​ന്‍റേ​റ്റ​റാ​യി​രു​ന്ന ശാ​സ്ത്രി, 2016ലാ​ണ് ത​ന്‍റെ സ​ഹ ക​മ​ന്‍റേ​റ്റ​ര്‍മാ​ക്കു മു​ന്നി​ല്‍ ‘’ട്രേ​സ​ര്‍ ബു​ള്ള​റ്റ് ചാ​ല​ഞ്ച്’’ വ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.