കോ​വി​ഡ് -19: ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ പ​ര​മ്പ​ര നി​ര്‍ദേ​ശി​ച്ച് അ​ക്ത​ര്‍
കോ​വി​ഡ് -19: ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍  പ​ര​മ്പ​ര നി​ര്‍ദേ​ശി​ച്ച് അ​ക്ത​ര്‍
Thursday, April 9, 2020 12:13 AM IST
ന്യൂ​ഡ​ല്‍ഹി: കോ​വി​ഡ്-19 എ​ന്ന മ​ഹാ​മാ​രി​ക്കെ​തി​രേ പോ​രാ​ടാ​നു​ള്ള ധ​ന​ശേ​ഖ​ര​ണാ​ര്‍ഥം ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് പ​ര​മ്പ​ര നി​ര്‍ദേ​ശി​ച്ച് മു​ന്‍ പാ​ക്കി​സ്ഥാ​ന്‍ പേ​സ​ര്‍ ഷൊ​യ്ബ് അ​ക്ത​ര്‍. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും കോ​വി​ഡി​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​നാ​യാ​ണ് അ​ക്ത​ര്‍ ഇ​രു രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യെ​ന്ന നി​ര്‍ദേ​ശം മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളാ​ണ് മു​ന്‍ പേ​സ​ര്‍ നി​ര്‍ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

പാ​ക്കി​സ്ഥാ​നി​ല്‍നി​ന്നു​ള്ള തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ള്‍ ഇ​ന്ത്യ​യി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന കാ​ര​ണ​ത്താ​ല്‍ 2007 മു​ത​ല്‍ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ള്‍ ഒ​രു സ​മ്പൂ​ര്‍ണ പ​ര​മ്പ​ര ന​ട​ത്തി​യി​ട്ടി​ല്ല. ഇ​രു അ​യ​ല്‍രാ​ജ്യ​ങ്ങ​ളും ഐ​സി​സി​യു​ടെ ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ലും ഏ​ഷ്യ ക​പ്പി​ലും മാ​ത്ര​മാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്.


“ഇ​തൊ​രു ദു​ര​ന്ത​കാ​ല​മാ​ണ്. മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യാ​ണ് ഞാ​ന്‍ മു​ന്നോ​ട്ടുവ​യ്ക്കു​ന്ന​ത്. ഇ​തി​ല്‍ ആ​ദ്യ​മാ​യി ഇ​രു​രാ​ജ്യ​ത്തെ​യും ജ​ന​ങ്ങ​ള്‍ പ​ര​മ്പ​ര​യു​ടെ ഫ​ലം എ​ന്തു​ത​ന്നെ​യാ​യാ​ലും സ​ന്തോ​ഷി​ക്ക​ണം”- അ​ക്ത​ര്‍ പ​റ​ഞ്ഞു. കോ​ഹ് ലി ​സെ​ഞ്ചു​റി അ​ടി​ച്ചാ​ല്‍ ഞ​ങ്ങ​ളും ബാ​ബ​ര്‍ അ​സാം സെ​ഞ്ചു​റി നേ​ടി​യാ​ല്‍ നി​ങ്ങ​ളും സ​ന്തോ​ഷി​ക്ക​ണം. ക​ള​ത്തി​ല്‍ എ​ന്തു സം​ഭ​വി​ച്ചാ​ലും ഇ​രു ടീ​മു​ക​ളും വി​ജ​യി​ക​ളാ​യി​രി​ക്കും- അ​ക്ത​ര്‍ പ​റ​ഞ്ഞു.

ഈ ​മ​ത്സ​ര​ങ്ങ​ള്‍ക്ക് വ​ലി​യ​തോ​തി​ല്‍ കാ​ണി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ല​ഭി​ക്കും. ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​നം തു​ല്യ​മാ​യി പ​ക​ര്‍ച്ച​വ്യാ​ധി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ന് ഓ​രോ രാ​ജ്യ​ത്തെ​യും സ​ര്‍ക്കാ​രി​ന് തു​ല്യ​മാ​യി വീ​തി​ക്ക​ണം- അ​ക്ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.