താ​ജി​ക്കി​​സ്ഥാ​നി​ല്‍ ഫു​ട്‌​ബോ​ള്‍ സീ​സ​ണ്‍ ആ​രം​ഭി​ച്ചു
താ​ജി​ക്കി​​സ്ഥാ​നി​ല്‍ ഫു​ട്‌​ബോ​ള്‍ സീ​സ​ണ്‍ ആ​രം​ഭി​ച്ചു
Monday, April 6, 2020 12:23 AM IST
ദു​ഷാ​ന്‍ബെ (താ​ജി​ക്കി​സ്ഥാ​ന്‍): കൊ​റോ​ണ​വൈ​റ​സ് ഭീ​തി​ക്കി​ടെ​യും താ​ജി​ക്കി​സ്ഥാ​നി​ല്‍ ആ​ഭ്യ​ന്ത​ര ഫു​ട്‌​ബോ​ള്‍ സീ​സ​ണ് ഇ​ന്ന​ലെ തു​ട​ക്ക​മാ​യി. കൊ​റോ​ണ വൈ​റ​സി​ന്‍റെ വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍ന്ന് ലോ​ക​ത്ത് പ​ല ലീ​ഗു​ക​ളും നി​ര്‍ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

സൂ​പ്പ​ര്‍ ക​പ്പ് മ​ത്സ​ര​ത്തോ​ടെ​യാ​ണ് ത​ജി​ക്ക് ലീ​ഗി​നു തു​ട​ക്ക​മാ​കു​ന്ന​ത്. അ​ട​ച്ചി​ട്ട സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ എ​ഫ്‌​സി ഇ​സ്റ്റി​ക്ലോ​ളും എ​ഫ്‌​സി ഖു​ജാ​ന്‍ഡും ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം. പി​ന്നി​ല്‍നി​ന്ന​ശേ​ഷം ലീ​ഗ് ചാ​മ്പ്യ​ന്‍മാ​രാ​യ ഇ​സ്റ്റി​ക്ലോ​ള്‍ 2-1ന് ​ജ​യി​ച്ചു. 2019ലെ ​ത​ാജി​ക് ലീ​ഗ് ക​പ്പും താ​ജി​ക് ക​പ്പും ഇ​സ്റ്റി​ക്ലോ​ളി​നാ​യി​രു​ന്നു. ഖു​ജാ​ന്‍ഡ് താ​ജി​ക് ലീ​ഗി​ലെ റ​ണ്ണേ​ഴ്‌​സ് അ​പ്പു​ക​ളാ​യി​രു​ന്നു.

മ​ധ്യ ഏ​ഷ്യ​ന്‍ രാ​ജ്യ​മാ​യ താ​ജി​ക്കി​സ്ഥാ​നി​ല്‍ ഇ​തു​വ​രെ കോ​വി​ഡ്-19 ബാ​ധി​ത​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ മാ​സം രാ​ജ്യം മു​ഴു​വ​ന്‍ വ​സ​ന്ത​കാ​ല​ത്തേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു. ഇ​തി​ല്‍ പ​ല​യി​ട​ത്തു​മാ​യി ആ​യി​ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. കോ​വി​ഡി​നെ​തി​രേ ലോ​കം മു​ഴു​വ​ന്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന് രാ​ജ്യ​ത​ല​വ​ന്‍മാ​ര്‍ പ​റ​യു​മ്പോ​ഴാ​ണ് താ​ജി​ക്കി​സ്ഥാ​നി​ല്‍ ആ​യി​ര​ങ്ങ​ള്‍ ഒ​രു​മി​ച്ച ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ന്ന​ത്. ഈ ​ആ​ഘോ​ഷ​വേ​ള​യി​ല്‍ രാ​ജ്യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് എ​മോ​മ​ലി റ​ഹ്മാ​നും പ​ങ്കെ​ടു​ത്തി​രു​ന്നു.


ലോ​കം മു​ഴു​വ​ന്‍ മാ​ര​ക​മാ​യ പ​ക​ര്‍ച്ച​വ്യാ​ധി​യു​ടെ ഭീ​തി​യി​ല്‍ നി​ല്‍ക്കു​മ്പോ​ള്‍ ഭൂ​രി​ഭാ​ഗം ഫു​ട്‌​ബോ​ള്‍ ലീ​ഗു​ക​ളും നി​ര്‍ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. പ​ല ലീ​ഗു​ക​ളും എ​ന്നു മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കു​മെ​ന്നു​പോ​ലും ഉ​റ​പ്പി​ല്ല.

യൂ​റോ​പ്പി​ലെ മ​റ്റ് ഫു​ട്‌​ബോ​ള്‍ ലീ​ഗു​ക​ളെ​ല്ലാം നി​ര്‍ത്തി​വ​ച്ചി​രി​ക്കു​മ്പോ​ള്‍ നിറഞ്ഞ കാ​ണി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ബ​ലാ​റ​സി​ല്‍ പു​തി​യ സീ​സ​ണു മാ​ര്‍ച്ച് 19ന് ​തു​ട​ക്ക​മാ​യി. താ​ജി​ക് സൂ​പ്പ​ര്‍ ക​പ്പി​ന് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ബ​ലാ​റ​സി​യ​ന്‍ ലീ​ഗി​നൊ​പ്പം പ്ര​ചാ​രം നേ​ടാ​നാ​യി​ല്ലെ​ങ്കി​ലും ജ​ര്‍മ​നി, സ്‌​പെ​യി​ന്‍, ഇം​ഗ്ല​ണ്ട് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ​യും ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​ര്‍ക്ക് താ​ജി​ക് ലീ​ഗ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ സം​വ​ദി​ക്കാ​നു​ള്ള വി​ഷ​യ​മാ​യി​ മാ​റി​യി​രി​ക്കു​ക​യാ​ണ്. സൂ​പ്പ​ര്‍ ക​പ്പ് മ​ത്സ​ര​ത്തി​നു​ശേ​ഷം ക​ളി​ക്കാ​ര്‍ പ​ര​സ്പ​രം ആ​ശ്ലേ​ഷി​ച്ചും ഹ​സ്ത​ദാ​ന​ം‍ ന​ല്‍കി​യു​മാ​ണ് പി​രി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.