ഒ​മി​ദ് സിം​ഗ് ഈ​സ്റ്റ് ബം​ഗാ​ളി​ല്‍
ഒ​മി​ദ് സിം​ഗ് ഈ​സ്റ്റ് ബം​ഗാ​ളി​ല്‍
Monday, April 6, 2020 12:23 AM IST
കോ​ല്‍ക്ക​ത്ത: ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ ഇ​റാ​നി​യ​ന്‍ വിം​ഗ​ര്‍ ഒ​മി​ദ് സിം​ഗ് ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ക്ല​ബ് ഈ​സ്റ്റ് ബം​ഗാ​ളി​ല്‍. ര​ണ്ടു വ​ര്‍ഷ​ത്തെ ക​രാ​റി​ലാ​ണ് ഒ​മി​ദി​നെ ഈ​സ്റ്റ് ബം​ഗാ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്. പേ​ര്‍ഷ്യ​ന്‍ ഗ​ള്‍ഫ് പ്രൊ ​ലീ​ഗി​ലെ ന​ഫ്ത് മ​സ്ജ​ദ് സോ​ളി​മാ​ന്‍ എ​ഫ്‌​സി​യി​ല്‍നി​ന്നാ​ണ് 29കാ​ര​നാ​യ ഇ​റാ​ന്‍ താ​രം ഐ ​ലീ​ഗി​ല്‍ ചേ​രു​ന്ന​ത്.

ര​ണ്ടു വ​ര്‍ഷ​ത്തെ ക​രാ​റി​ല്‍ ഒ​മി​ദ് ഇ​പ്പോ​ള്‍ത​ന്നെ ഒ​പ്പു​വ​ച്ചു ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹ​മി​പ്പോ​ള്‍ ടെ​ഹ്‌​റാ​നി​ലാ​ണെ​ന്നും ക്ല​ബ്ബി​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം ദേ​ബാ​ബ്ര​ത സ​ര്‍ക്കാ​ര്‍ പ​റ​ഞ്ഞു.

ഇ​ന്ത്യ​ക്കു​വേ​ണ്ടി ക​ളി​ക്കു​ന്ന​തി​നു​ള്ള താ​ത്പ​ര്യം ക​ഴി​ഞ്ഞ വ​ര്‍ഷം ഒ​മി​ദ് അ​റി​യി​ച്ചി​രു​ന്നു. ഇ​ന്ത്യ​യു​ടെ ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ക​ന്‍ ഇ​ഗ​ര്‍ സ്റ്റി​മാ​ച്ച് താ​ര​ത്തെ ഇ​ന്ത്യ​ക്കാ​യി ക​ളി​ക്കു​ന്ന​തി​ന് ക്ഷ​ണി​ക്കു​ക​യും ചെ​യ്തി​രു​ന്നു.


ഇ​റാ​നി​ലാ​ണ് ഒ​മി​ദ് വ​ള​ര്‍ന്ന​ത്. പി​താ​വി​ന് ഇ​ന്ത്യൻ പാ​സ്‌​പോ​ര്‍ട്ടു​മു​ണ്ട്. ഇ​റാ​ന്‍ ടീ​മി​നാ​യി ക​ളി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും ടീ​മി​ലേ​ക്ക് ഇ​തു​വ​രെ വി​ളി ല​ഭി​ച്ചി​ട്ടി​ല്ല. ഏ​ഷ്യ​യി​ലെ മി​ക​ച്ച ടീ​മു​ക​ളി​ല്‍ ഒ​ന്നാ​ണ് ഇ​റാ​ന്‍ .അതു​കൊ​ണ്ടു​ത​ന്നെ ആ ​ടീ​മി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത് ബു​ദ്ധി​മു​ട്ടേ​റിയ കാ​ര്യ​മാ​ണ്. സ്റ്റി​മാ​ച്ച് എ​ന്നെ ഇ​ന്ത്യ​ക്കാ​യി ക​ളി​ക്കാ​ന്‍ ക്ഷ​ണി​ച്ചി​രു​ന്നു. ഞാ​ന്‍ ആ ​ക്ഷ​ണം സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു- ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ടെ​ഹ്‌​റാ​ന്‍ ടൈം​സി​നോട്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഇ​റാ​ന്‍ ഫു​ട്‌​ബോ​ള്‍ ലീ​ഗി​ലെ ഗ​ഹ​ര്‍ സാ​ഗ്രോ​സി​നാ​യി ക​ളി​ച്ചാ​ണ് ഒ​മി​ദ് ക​രി​യ​ര്‍ തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് ഇ​റാ​നി​ലെ പ്ര​ധാ​ന ക്ല​ബ്ബു​ക​ളി​ല്‍ ക​ളി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.