രോ​ഹി​ത്തും ഡേ​വി​ഡ് വാ​ര്‍ണ​റും ലോ​ക​ത്തെ മി​ക​ച്ച ട്വ​ന്‍റി 20 ഓ​പ്പ​ണ​ര്‍മാ​ര്‍: ടോം ​മൂ​ഡി
രോ​ഹി​ത്തും ഡേ​വി​ഡ് വാ​ര്‍ണ​റും ലോ​ക​ത്തെ  മി​ക​ച്ച ട്വ​ന്‍റി 20 ഓ​പ്പ​ണ​ര്‍മാ​ര്‍: ടോം ​മൂ​ഡി
Saturday, April 4, 2020 11:06 PM IST
സി​ഡ്‌​നി: ഇ​ന്ത്യ​യു​ടെ രോ​ഹി​ത് ശ​ര്‍മ​യും ഓ​സ്‌​ട്രേ​ലി​യ​യു​ടെ ഡേ​വി​ഡ് വാ​ര്‍ണ​റും ലോ​ക ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ലെ മി​ക​ച്ച ഓ​പ്പ​ണ​ര്‍മാ​രെ​ന്ന് മു​ന്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​ള്‍റൗ​ണ്ട​ര്‍ ടോം ​മൂ​ഡി. ക്രി​ക്ക​റ്റ് ക​ള​ത്തോ​ട് വി​ട​പ​റ​ഞ്ഞ മൂ​ഡി കോ​ച്ചാ​യും ക​മ​ന്‍റേ​റ്റ​റാ​യും പേ​രെ​ടു​ത്തി​ട്ടു​ണ്ട്.

ട്വി​റ്റ​റി​ലൂ​ടെ​യു​ള്ള ചോ​ദ്യോത്ത​ര പ​രി​പാ​ടി​യി​ലാ​ണ് മൂ​ഡി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സാ​ണ് ഇ​ഷ്ട​പ്പെ​ട്ട ഐ​പി​എ​ല്‍ ടീ​മെ​ന്നും മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ഇ​ഷ്ട നാ​യ​ക​നെ​ന്നും മു​ന്‍ ഓ​സീ​സ് താ​രം പ​റ​ഞ്ഞു.

ട്വ​ന്‍റി 20യി​ലെ ഏ​റ്റ​വും മി​ക​ച്ച ഓ​പ്പ​ണ​ര്‍മാ​ര്‍ ആ​രെ​ന്ന ചോ​ദ്യ​ത്തി​നാ​ണ് രോ​ഹി​ത്തി​ന്‍റെ​യും ഡേ​വി​ഡ് വാ​ര്‍ണ​റു​ടെ​യും പേ​രു​ക​ള്‍ പ​റ​ഞ്ഞ​ത്.


ഇ​ന്ത്യ​യി​ല്‍ നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ള്‍ വ​ള​ര്‍ന്നു​വ​രു​ന്നു​ണ്ടെ​ന്നും അ​വ​രി​ല്‍ ശു​ഭ്മാ​ന്‍ ഗി​ല്ലാ​ണ് മു​ന്നി​ല്‍ നി​ല്‍ക്കു​ന്ന​തെ​ന്നും മൂ​ഡി പ​റ​ഞ്ഞു.

ക്രി​ക്ക​റ്റി​ന്‍റെ കാ​ര്യ​ത്തി​ല്‍ ന്യൂ​സി​ല​ന്‍ഡി​ന്‍റെ കെ​യ്ന്‍ വി​ല്യം​സ​ണാ​ണ് ബു​ദ്ധി​മാ​നെ​ന്നും ര​വീ​ന്ദ്ര ജ​ഡേ​ജ​യാ​ണ് ഇ​ഷ്ട ഇ​ന്ത്യ​ന്‍ ഫീ​ല്‍ഡ​റെ​ന്നും മൂ​ഡി പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ് ലി​യാ​ണ് ഇ​ഷ്ട​പ്പെ​ട്ട ഇ​ന്ത്യ​ന്‍ താ​ര​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.