സ​ച്ചി​നും കോ​ഹ്‌​ലി​യും മാ​ത്ര​മ​ല്ല, ധോ​ണി​യും ഞാ​നു​മു​ണ്ടാ​യി​രു​ന്നു; ശാ​സ്ത്രി​യോ​ട് യു​വി
സ​ച്ചി​നും കോ​ഹ്‌​ലി​യും മാ​ത്ര​മ​ല്ല, ധോ​ണി​യും ഞാ​നു​മു​ണ്ടാ​യി​രു​ന്നു; ശാ​സ്ത്രി​യോ​ട് യു​വി
Saturday, April 4, 2020 12:02 AM IST
മും​ബൈ: ഇ​ന്ത്യ​യു​ടെ 2011ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പ് നേ​ട്ട​ത്തി​ന്‍റെ ഒ​ന്‍പ​താം വാ​ര്‍ഷി​കവുമായി ബന്ധപ്പെട്ട അടുത്ത ട്വിറ്റർ പോരാട്ടം. പ​ര​മ്പ​ര​യി​ല്‍ ഏ​റ്റ​വും ഒ​ടു​വി​ല്‍ അ​ന്ന​ത്തെ ലോ​ക​ക​പ്പി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട യു​വ​രാ​ജ് സിം​ഗ്. വിജയം കുറിച്ച ധോ​ണി​യു​ടെ സി​ക്‌​സി​നോ​ടു​ള്ള ‘അ​മി​ത ആ​രാ​ധ​ന​യെ’ വി​മ​ര്‍ശി​ച്ച് ഗൗ​തം ഗം​ഭീ​ര്‍ തു​ട​ക്ക​മി​ട്ട വി​വാ​ദ​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ല്‍ ഏ​റ്റ​വും ഒ​ടു​വി​ലുത്തേതാണ് യുവരാജിന്‍റെ ട്വീറ്റുകൾ. ലോ​ക​ക​പ്പ് കി​രീ​ട​നേ​ട്ട​ത്തി​ന്‍റെ വാ​ര്‍ഷി​കം പ്ര​മാ​ണി​ച്ച് ഇ​ന്ത്യ​ന്‍ സീ​നി​യ​ര്‍ ടീം ​പ​രി​ശീ​ല​ക​ന്‍ ര​വി ശാ​സ്ത്രി ട്വി​റ്റ​റി​ല്‍ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പി​ല്‍നി​ന്ന് ത​ന്‍റെ​യും മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി​യു​ടെ​യും പേ​രു​ക​ള്‍ വി​ട്ടു​ക​ള​ഞ്ഞ​തി​നെതിരെയാ​യി​രു​ന്നു യു​വി.

2011ലെ ​ലോ​ക​ക​പ്പ് കി​രീ​ട​നേ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശാ​സ്ത്രി ട്വി​റ്റ​റി​ല്‍ കു​റി​ച്ച വാ​ക്കു​ക​ളി​ങ്ങ​നെ: “പ്രി​യ​പ്പെ​ട്ട​വ​ര്‍ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍! ജീ​വി​ത​ത്തി​ലെ​ന്നും നി​ങ്ങ​ള്‍ക്ക് താ​ലോ​ലി​ക്കാ​നു​ള്ള നി​മി​ഷ​മാ​ണി​ത്. 1983ലെ ​ഞ​ങ്ങ​ളു​ടെ സം​ഘ​ത്തെ​പ്പോ​ലെ ത​ന്നെ’’ – ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച ധോ​ണി​യു​ടെ സി​ക്‌​സി​ന്‍റെ വി​ഡി​യോ സ​ഹി​തം ശാ​സ്ത്രി കു​റി​ച്ചു. മാ​ത്ര​മ​ല്ല, ഇ​തി​നൊ​പ്പം ടാ​ഗ് ചെ​യ്ത​ത് സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍, വി​രാ​ട് കോ​ഹ്‌​ലി എ​ന്നി​വ​രെ മാ​ത്രം.


ബാ​റ്റു​കൊ​ണ്ടും പ​ന്തു​കൊ​ണ്ടും ഫീ​ല്‍ഡിം​ഗി​ലെ മി​ക​വു​കൊ​ണ്ടും ലോ​ക​ക​പ്പി​ന്‍റെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട യു​വ​രാ​ജി​നോ, ക​ലാ​ശ​ക്ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ധോ​ണി​ക്കോ ശാ​സ്ത്രി​യു​ടെ ട്വീ​റ്റി​ല്‍ ഇ​ട​മി​ല്ലാ​യി​രു​ന്നു. ശാ​സ്ത്രി​യു​ടെ ട്വീ​റ്റി​നു ചു​വ​ടെ ക​മ​ന്‍റി​ന്‍റെ രൂ​പ​ത്തി​ല്‍ ത​ന്‍റെ അ​തൃ​പ്തി യു​വി ഇ​പ്ര​കാ​രം കു​റി​ച്ചി​ട്ടു:“ന​ന്ദി സീ​നി​യ​ര്‍! താ​ങ്ക​ള്‍ക്ക് വേ​ണ​മെ​ങ്കി​ല്‍ എ​ന്നെ​യും മ​ഹി​യെ​യും ഇ​തി​നൊ​പ്പം ടാ​ഗ് ചെ​യ്യാം. ഞ​ങ്ങ​ളും ഈ ​കി​രീ​ട​നേ​ട്ട​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു.!

യു​വ​രാ​ജി​ന്‍റെ ക​മ​ന്‍റി​ന് മ​റു​പ​ടി ന​ല്‍കി ശാ​സ്ത്രി വീ​ണ്ടും ട്വീ​റ്റ് ചെ​യ്തു. “ലോ​ക​ക​പ്പു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ നി​ങ്ങ​ള്‍ ഒ​രി​ക്ക​ലും ജൂ​ണി​യ​റ​ല്ല. ഇ​തി​ഹാ​സ​മാ​ണ് താ​ങ്ക​ള്‍’’ – ഈ ​ട്വീ​റ്റി​നൊ​പ്പം യു​വ​രാ​ജി​നെ ടാ​ഗ് ചെ​യ്യാ​നും ശാ​സ്ത്രി മ​റ​ന്നി​ല്ല!

79 പ​ന്തി​ല്‍ 91 നോ​ട്ടൗ​ട്ടാ​യി​രു​ന്നു ഫൈ​ന​ലി​ല്‍ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ധോ​ണി​യു​ടെ സ്‌​കോ​ര്‍. ലോ​ക​ക​പ്പി​ന്‍റെ താ​ര​മാ​യ യു​വ​രാ​ജ് ഒ​മ്പ​ത് ക​ളി​യി​ല്‍ 90.50 ശ​രാ​ശ​രി​യി​ല്‍ 362 റ​ണ്‍സ് നേ​ടി ബാ​റ്റിം​ഗി​ല്‍ തി​ള​ങ്ങി​യ​പ്പോ​ള്‍ ബൗ​ളിം​ഗി​ല്‍ 15 വി​ക്ക​റ്റ് വീ​ഴ്ത്തി ലോ​ക​ക​പ്പ് ഗം​ഭീ​ര​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.