ന്യൂഡല്‍ഹി: കോവിഡ്19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ ഇന്ത്യയിലെ മുന്‍നിര കായികതാരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി.
വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടന്ന ചര്‍ച്ചയില്‍ 49 കായികതാരങ്ങള്‍ക്കൊപ്പം കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവും പങ്കെടുത്തു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ കായിക താരങ്ങളുടെ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ചര്‍ച്ച നടന്നത്.
സൗരവ് ഗാംഗുലി, സച്ചിന് തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, വീരേന്ദര്‍ സെവാഗ്, എം.എസ്. ധോണി, രോഹിത് ശര്‍മ, സഹീര്‍ ഖാന്, യുവ്രാജ് സിംഗ്, മുഹമ്മദ് ഷാമി, ചേതേശ്വര്‍ പൂജാര, കെ.എല്‍. രാഹുല്‍ എന്നീ ക്രിക്കറ്റ് താരങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇവര്‍ക്കൊപ്പം ഒളിമ്പ്യന്‍ പി.വി. സിന്ധു, പി.ടി. ഉഷ, ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര, വിശ്വനാഥന് ആനന്ദ്, ഹിമ ദാസ്, ബോക്സിംഗ് താരം മേരി കോം, അമിത് പംഘല്‍, ഗുസ്തി താരം വിനേഷ് ഫോഗട്ട്, യോഗേശ്വര്‍ ദത്ത്, ഷൂട്ടിംഗ് താരം മനു ഭാകര്‍, വിശ്വനാഥന് ആനന്ദ്, മേരി കോം, റാണി രാംപാല്‍, അപൂര്‍വി ചന്ദേല, ബജ്റംഗ് പൂനിയ, ദീപിക കുമാരി, ശരദ് കുമാര്‍, സായ് പ്രണീത്, രോഹന് ബൊപ്പണ്ണ, ഗഗന് നാരംഗ്, ബൈച്ചുംഗ് ബൂട്ടിയ എന്നിവരും ചര്‍ച്ചയുടെ ഭാഗമായി.
ഓരോ താരത്തിനും സംസാരിക്കാന്‍ നിശ്ചിത സമയം നല്‍കിയായിരുന്നു ചര്‍ച്ച. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ നല്കുന്ന സന്ദേശങ്ങള്‍ പങ്കുവെയ്ക്കണമെന്ന് പ്രധാനമന്ത്രി കായികതാരങ്ങളോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.