ഏ​ഷ്യ​ന്‍ ക​പ്പ് ഫു​ട്‌​ബോ​ള്‍: വേ​ദി​ക്കായു​ള്ള സ​മ​ര​പ​രി​ധി നീ​ട്ടി
Thursday, April 2, 2020 11:47 PM IST
ഹോ​ങ്കോം​ഗ്: 2027 ഏ​ഷ്യ​ന്‍ ക​പ്പ് ഫു​ട്‌​ബോ​ളി​ന് വേ​ദി​യൊ​രുക്കു​ന്ന​തി​ന് അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ഏ​ഷ്യ​ന്‍ ഫു​ട്‌​ബോ​ള്‍ കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍ നീ​ട്ടി. കൊ​റോ​ണ വൈ​റ​സ് പ​ട​ര്‍ന്നു പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വേ​ദി​യൊ​രു​ക്കാ​ന്‍ താ​ത്പ​ര്യ​മ​റി​യി​ച്ചു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി​യ​ത്. മാ​ര്‍ച്ച് 31 ആ​യി​രു​ന്നു എ​എ​ഫ്‌​സി ന​ല്‍കി​യ അ​വ​സാ​ന തീ​യ​തി. എ​ന്നാ​ല്‍ ഇ​ത് മൂ​ന്നു മാ​സം കൂ​ടി ദീ​ര്‍ഘി​പ്പി​ച്ച് ജൂ​ണ്‍ 30 വ​രെ​യാ​ക്കി.


കോ​വി​ഡ്-19 പ​ക​ര്‍ച്ച​വ്യാ​ധി​ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അം​ഗ​ങ്ങ​ള്‍ക്ക് കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം ന​ല്‍കാ​നാ​ണ് സ​മ​യ​പ​രി​ധി നീ​ട്ടി​യെ​ന്ന് എ​എ​ഫ്‌​സി​യു​ടെ കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

2023 ഏ​ഷ്യ​ന്‍ ക​പ്പി​ന് ചൈ​ന വേ​ദി​യാ​കും. 2027 ലെ ​ടൂ​ര്‍ണ​മെ​ന്‍റി​ന് വേ​ദി​യൊ​രു​ക്കാ​ന്‍ സൗ​ദി അ​റേ​ബ്യ താ​ത്പ​ര്യ​മ​റി​യി​ച്ചു​ണ്ട്. 2023 ഏ​ഷ്യ​ന്‍ ക​പ്പി​നു​ള്ള യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ള്‍ കോ​വി​ഡ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നീ​ട്ടി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.