ഓപ്പണറായതെങ്ങനെയെന്ന് ഓർത്തെടുത്ത് സച്ചിൻ തെണ്ടുൽക്കർ
Thursday, April 2, 2020 11:47 PM IST
ന്യൂ​ഡ​ല്‍ഹി: മ​ധ്യ​നി​ര ബാ​റ്റ്‌​സ്മാ​നാ​യാ​ണ് സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ ക്രി​ക്ക​റ്റ് ക​രി​യ​ര്‍ തു​ട​ങ്ങി​യ​തെ​ന്ന് ര​ഹ​സ്യ​മൊ​ന്നു​മ​ല്ല. ന്യൂ​സി​ല​ന്‍ഡ് പ​ര്യ​ട​ന​ത്തി​നി​ടെ ന​വ്‌​ജ്യോ​ത് സിം​ഗ് സി​ദ്ദു​വി​ന് പ​രി​ക്കേ​റ്റ​തോ​ടെ സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ക്ക് ആ​ദ്യ​മാ​യി ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങാ​നു​ള്ള അ​വ​സ​രം കി​ട്ടി. അ​ന്ന് ക്യാ​പ്റ്റ​ന്‍ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നോ​ടും പ​രി​ശീ​ല​ക​ന്‍ അ​ജി​ത് വ​ഡേ​ക്ക​റോ​ടും ത​ന്നെ ഓ​പ്പ​ണ​റാ​യി ഇ​റ​ക്കാ​ന്‍ സ​ച്ചി​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

‘രാ​വി​ലെ ഹോ​ട്ട​ലി​ല്‍നി​ന്ന് ഇ​റ​ങ്ങു​മ്പോ​ള്‍ എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു ഞാ​ന്‍ ഓ​പ്പ​ണ​റാ​യി ക​ളി​ക്കാ​ന്‍ പോ​വു​ക​യാ​ണെ​ന്ന്. ഞാ​ന്‍ ഗ്രൗ​ണ്ടി​ലെ​ത്തി​യ​പ്പോ​ള്‍ അ​സ്ഹ​റും വ​ഡേ​ക്ക​ര്‍ സാ​റും ഡ്ര​സിം​ഗ് റൂ​മി​ലു​ണ്ട്. ക​ഴു​ത്തി​ന് പ​രി​ക്കു​ള്ള​തി​നാ​ല്‍ സി​ദ്ദു ക​ളി​ക്കി​ല്ലെ​ന്ന് ഇ​രു​വ​രും അ​റി​യി​ച്ചു. ഇ​തോ​ടെ ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങാ​ന്‍ എ​നി​ക്കൊ​രു അ​വ​സ​രം ത​രു​മോ എ​ന്ന് ഞാ​ന്‍ ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. ബൗ​ള​ര്‍മാ​രെ നേ​രി​ടാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സം എ​നി​ക്കു​ണ്ടാ​യി​രു​ന്നു.’’ പേ​ഴ്‌​സ​ണ​ല്‍ ആ​പ്പാ​യ 100എം​ബി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ​ച്ചി​ന്‍.


ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി 15 ഓ​വ​റോ​ളം ബാ​റ്റു​ചെ​യ്ത് എ​തി​രാ​ളി​ക​ളി​ല്‍ സ​മ്മ​ര്‍ദ​മു​ണ്ടാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു ഞാ​ന്‍ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ ഒ​രി​ക്ക​ലും തി​രി​ച്ചു​വ​രി​ല്ലെ​ന്നും അ​തു​കൊ​ണ്ട് ഒ​രു അ​വ​സ​രം ത​ര​ണ​മെ​ന്നും ഞാ​ന്‍ അ​പേ​ക്ഷി​ച്ചു. അ​ത് അ​വ​ര്‍ അം​ഗീ​ക​രി​ച്ചു. സ​ച്ചി​ന്‍ ഓ​ര്‍ത്തെ​ടു​ത്തു.

ആ ആ​ത്മ​വി​ശ്വാ​സം വെ​റു​തെ​യാ​യി​ല്ല. 49 പ​ന്തി​ല്‍ നി​ന്ന് 15 ഫോ​റും ര​ണ്ട് സി​ക്​സും സ​ഹി​തം സച്ചിന്‍ 82 റ​ണ്‍സ് നേ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.