ചാ​മ്പ്യ​ന്‍സ് ലീ​ഗും യൂ​റോ​പ്പ​യു​മ​ട​ക്കം ജൂ​ണ്‍വ​രെ​യു​ള്ള എ​ല്ലാ മ​ത്സ​ര​ങ്ങ​ളും റ​ദ്ദാ​ക്കി
ചാ​മ്പ്യ​ന്‍സ് ലീ​ഗും യൂ​റോ​പ്പ​യു​മ​ട​ക്കം  ജൂ​ണ്‍വ​രെ​യു​ള്ള എ​ല്ലാ മ​ത്സ​ര​ങ്ങ​ളും റ​ദ്ദാ​ക്കി
Thursday, April 2, 2020 11:47 PM IST
നി​യോ​ണ്‍: ചാ​മ്പ്യ​ന്‍സ് ലീ​ഗും യൂ​റോ​പ്പ ലീ​ഗും യൂ​റോ 2020 യോ​ഗ്യ​താ പ്ലേ ​ഓ​ഫും അ​ട​ക്ക​മു​ള്ള മ​ത്സ​ര​ങ്ങ​ളെ​ല്ലാം അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് റ​ദ്ദാ​ക്കി യു​വേ​ഫ. കോ​വി​ഡ്19 രോ​ഗവ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

ജൂ​ണ്‍ വ​രെ​യു​ള്ള എ​ല്ലാ അ​ന്താ​രാ​ഷ്‌ട്ര ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ളും വേ​ണ്ടെ​ന്നു​വെ​യ്ക്കാ​നാ​ണ് യു​വേ​ഫ​യു​ടെ തീ​രു​മാ​നം. ജൂ​ണി​ല്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന രാ​ജ്യാ​ന്ത​ര സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. യൂ​റോ 2020ന്‍റെ ​പ്ലേ ഓ​ഫ് മ​ത്സ​ര​ങ്ങ​ളും വ​നി​ത യൂ​റോ 2021ന്‍റെ ​യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളും ഇ​തി​ല്‍പ്പെ​ടും. യു​വേ​ഫ​യു​ടെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ അ​ന്താ​രാ​ഷ് ട്ര ​സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളും ഇ​തി​ല്‍പെ​ടു​മെ​ന്നും അ​റി​യി​ച്ചു.

ഇ​നി​യൊ​രു അ​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തു​വ​രെ മ​ത്സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് യു​വേ​ഫ വ്യ​ക്ത​മാ​ക്കി. യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം കൊ​റോ​ണ വൈ​റ​സ് അ​നി​യ​ന്ത്രി​തമാ​യി പ​ട​ര്‍ന്നു ക​യ​റി​യ​തോ​ടെ​യാ​ണ് യു​വേ​ഫ അ​നി​വാ​ര്യ​മാ​യ തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്.

യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ ആ​ഭ്യ​ന്ത​ര ഫു​ട്‌​ബോ​ള്‍ ലീ​ഗു​ക​ളും അ​നി​ശ്ചി​ത​മാ​യി നീ​ളു​ക​യാ​ണ്.
ക​ഴി​ഞ്ഞ ദി​വ​സം യു​വേ​ഫ വി​ളി​ച്ചു ചേ​ര്‍ത്ത വീ​ഡി​യോ കോ​ണ്‍ഫ​റ​ന്‍സി​ല്‍ 55 അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും ക​ളി​ക​ള്‍ എ​ങ്ങനെ തു​ട​രാ​മെ​ന്ന​തും സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ ച​ര്‍ച്ച ന​ട​ത്തു​ക​യു​ണ്ടാ​യി.


കൊ​റോ​ണ വൈ​റ​സ് ഭീ​ഷ​ണി എ​ന്ന് അ​വ​സാ​നി​ക്കു​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് സൂ​ച​ന​യൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ല്‍ തീ​യ​തി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​കാ​തെ​യാ​ണ് യോ​ഗം പി​രി​ഞ്ഞ​ത്. ക്ല​ബ്ബു​ക​ളു​ടെ ലൈ​സ​ന്‍സ് പു​തു​ക്കു​ന്ന​ത് ഉ​ള്‍പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ക്ക് കൂ​ടു​ത​ല്‍ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. സീ​സ​ണി​ലെ അ​വ​സാ​ന ദി​വ​സം വ​രെ ക​ളി​ക്കാ​രു​ടെ ക​രാ​റു​ക​ള്‍ നീ​ട്ടാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ ഫി​ഫ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

നേ​ര​ത്തെ ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ​യെ​ങ്കി​ലും മ​ത്സ​ര​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കാ​നാ​യി​ല്ലെ​ങ്കി​ല്‍ ഈ ​ഫു​ട്‌​ബോ​ള്‍ സീ​സ​ണ്‍ മു​ഴു​വ​ന്‍ ന​ഷ്ട​മാ​കു​മെ​ന്ന് യു​വേ​ഫ ത​ല​വ​ന്‍ അ​ല​ക്‌​സാ​ണ്ട​ര്‍ സെ​ഫെ​റി​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഈ ​വ​ര്‍ഷം ന​ട​ക്കാ​നി​രു​ന്ന യൂ​റോ 2020 ടൂ​ര്‍ണ​മെ​ന്‍റും മാ​റ്റി​വയ്ക്കാ​ന്‍ യൂ​റോ​പ്യ​ന്‍ ഫു​ട്‌​ബോ​ള്‍ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചി​രു​ന്നു. 2021 ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​കും ഇ​നി ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.