മാഴ്സെയുടെ മുൻ പ്രസിഡന്‍റ് കോവിഡ്-19 ബാധിച്ച് മരിച്ചു
മാഴ്സെയുടെ മുൻ പ്രസിഡന്‍റ്  കോവിഡ്-19 ബാധിച്ച് മരിച്ചു
Thursday, April 2, 2020 12:16 AM IST
ഡാ​ക്ക​ർ(​സെ​ന​ഗ​ൽ): ലോ​ക​ത്ത് പ​ട​ർ​ന്നു പി​ടി​ച്ചി​രി​ക്കു​ന്ന കോ​വി​ഡ്- 19 ബാ​ധി​ച്ച് ഫ്ര​ഞ്ച് ക്ള​ബ് മാ​ഴ്സെ​യു​ടെ മു​ൻ​പ്ര​സി​ഡ​ന്‍റ് പെ​പ് ദി​യൂ​ഫ് മ​രി​ച്ചു. അ​റു​പ​ത്തി​യെ​ട്ടു​കാ​ര​നാ​യ ദി​യൂ​ഫ് ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ചാ​ഡി​ലാ​ണ് ജ​നി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന് സെ​ന​ഗ​ൽ/​ഫ്ര​ഞ്ച് പൗ​ര​ത്വ​മു​ണ്ട്. കോ​വി​ഡ്-19 ബാ​ധി​ച്ച് സെ​ന​ഗ​ലി​ൽ ചി​കി​ത്‌​സ​യി​ലാ​യി​രു​ന്നു ദി​യൂ​ഫ്. വി​ദ​ഗ്ധ​ചി​കി​ത്‌​സ​യ്ക്കാ​യി ഫ്രാ​ൻ​സി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നി​രി​ക്കെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ മ​ര​ണം ക​വ​ർ​ന്ന​ത്.

സൈ​നി​ക​നാ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ ഒൗ​ദ്യോ​ഗി​ക ജീ​വി​തം തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യും പ്ര​വ​ർ​ത്തി​ച്ചു. ഫു​ട്ബോ​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ വേ​ഷം ഉ​പേ​ക്ഷി​ച്ചാ​ണ് ഫു​ട്ബോ​ൾ രം​ഗ​ത്തേ​ക്കി​റ​ങ്ങി​യ​ത്. ഫു​ട്ബോ​ൾ ഏ​ജ​ന്‍റാ​യി​ട്ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ തു​ട​ക്കം. ഐ​വ​റി കോ​സ്റ്റ് സൂ​പ്പ​ർ​താ​രം ദി​ദി​യ​ർ ദ്രോ​ഗ്ബെ​യു​ടെ ഏ​ജ​ന്‍റാ​യി​രി​ക്കെ​യാ​ണ് അ​ദ്ദേ​ഹം ഫ്ര​ഞ്ച്ക്ള​ബ് മാ​ഴ്സെ​യു​ടെ മാ​നേ​ജ​ർ പ​ദ​വി​യി​ലെ​ത്തു​ന്ന​ത്. 2005 മു​ത​ൽ 2009 വ​രെ അ​ഞ്ചു​വ​ർ​ഷ​ക്കാ​ലം അ​ദ്ദേ​ഹം മാ​ഴ്സെ​യു​ടെ മാ​നേ​ജ​രാ​യി​രു​ന്നു.


അ​ക്കാ​ല​യ​ള​വി​ൽ മാ​ഴ്സെ ഫ്ര​ഞ്ച് ലീ​ഗി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ര​ണ്ടു​ത​വ​ണ ഫ്ര​ഞ്ച് ക​പ്പ് ഫൈ​ന​ലി​ൽ ക​ട​ക്കു​ക​യും ചെ​യ്തു. യൂ​റോ​പ്പി​ൽ ഏ​തെ​ങ്കി​ലും ഫു​ട്ബോ​ൾ ക്‌​ള​ബി​ന്‍റെ ത​ല​പ്പ​ത്തെ​ത്തു​ന്ന ആ​ദ്യ​ത്തെ ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നും ദി​യൂ​ഫാ​ണ്. മാ​ഴ്സെ​യു​ടെ പ്ര​ഗ​ത്ഭ​നാ​യ മാ​നേ​ജ​രാ​ണ് ദി​യൂ​ഫെ​ന്ന് ക്‌​ള​ബ് അ​നു​ശേ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു. നി​ര​വ​ധി അ​ന്താ​രാ​ഷ്‌​ട്ര താ​ര​ങ്ങ​ളും പ​രി​ശീ​ല​ക​രും ദി​യൂ​ഫി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.