ഒ​രു ലോ​ക​ക​പ്പ് കി​ട്ടി​യി​ട്ട് തു​ല്യ ശ​മ്പ​ളം ചോ​ദി​ക്കാം: അ​ന്‍ജും ചോ​പ്ര
Monday, March 30, 2020 11:49 PM IST
മും​ബൈ: ഇ​ന്ത്യ​യു​ടെ പു​രു​ഷ ക്രി​ക്ക​റ്റ് ടീ​മി​നു തു​ല്യം ഇ​തു​വ​രെ ഒ​രു ലോ​ക​ക​പ്പ് പോ​ലും നേ​ടാ​നാ​കാ​ത്ത ഇ​ന്ത്യ​ന്‍ വ​നി​താ ടീം ​പ്ര​തി​ഫ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന് വ​നി​താ ടീം ​മു​ന്‍ ക്യാ​പ്റ്റ​ന്‍ അ​ന്‍ജും ചോ​പ്ര.

ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ തു​ല്യ പ്ര​തി​ഫ​ല​മെ​ന്ന ആ​വ​ശ്യം എ​ങ്ങ​നെ​യാ​ണ് ഇ​ത്ര വ​ലി​യ ച​ര്‍ച്ച​യാ​കു​ന്ന​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും അ​ന്‍ജും ചോ​പ്ര പ​റ​ഞ്ഞു. ഇ​ക്ക​ഴി​ഞ്ഞ വ​നി​താ ട്വ​ന്‍റി20 ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ന്‍ ടീം ​ഫൈ​ന​ലി​ല്‍ ക​ട​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് പു​രു​ഷ, വ​നി​താ ടീ​മു​ക​ള്‍ക്ക് തു​ല്യ ശ​മ്പ​ള​മെ​ന്ന ആ​വ​ശ്യം വീ​ണ്ടും ശ​ക്ത​മാ​യ​ത്. ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ പു​രു​ഷ, വ​നി​താ ടീ​മു​ക​ള്‍ക്ക് തു​ല്യ ശ​മ്പ​ളം ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വി​ടെ​യും സ​മാ​ന​മാ​യ ആ​വ​ശ്യം ഉ​യ​ര്‍ന്ന​ത്.


‘’ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തെ​ങ്ങ​നെ​യാ​ണ് ഇ​ത്ര വ​ലി​യ ച​ര്‍ച്ച​യാ​യ​തെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ല. ന​മ്മ​ള്‍ ഓ​ര്‍ക്കേ​ണ്ട ഒ​രു കാ​ര്യ​മു​ണ്ട്. ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീം ​ഇ​തു​വ​രെ ഒ​രു ലോ​ക​ക​പ്പ് നേ​ടി​യി​ട്ടി​ല്ല. മ​റി​ച്ച് പു​രു​ഷ ടീം ​നേ​ടി​യി​ട്ടു​ണ്ട്’’ – അ​ന്‍ജും ചോ​പ്ര ചൂ​ണ്ടി​ക്കാ​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.