കോടികളുടെ സ​ഹാ​യ​വു​മാ​യി ബി​സി​സി​ഐ
Monday, March 30, 2020 12:09 AM IST
ന്യൂ​ഡ​ല്‍ഹി: കോ​വി​ഡ്-19 രോ​ഗ വ്യാ​പന​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യ​വു​മാ​യി രാ​ജ്യ​ത്തെ ഏ​റ്റ​വും സ​മ്പ​ന്ന​ കാ​യി​ക സം​ഘ​ട​നയായ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ക​ണ്‍ട്രോ​ള്‍ ബോ​ര്‍ഡ് (ബി​സി​സി​ഐ). കോ​വി​ഡ്-19​നെ നേ​രി​ടു​ന്നി​തി​നു​ള്ള പോ​രാ​ട്ട​ത്തി​നാ​യു​ള്ള സ​ഹാ​യ​ദൗ​ത്യ​വു​മാ​യി രൂ​പീ​ക​രി​ച്ച പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കെ​യേ​ഴ്‌​സ് നി​ധി​യി​ലേ​ക്ക് 51 കോ​ടി രൂ​പ​യാ​ണ് ബി​സി​സി​ഐ സം​ഭാ​വ​ന ന​ല്‍കി​യ​ത്. ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി, സെ​ക്ര​ട്ട​റി ജ​യ് ഷാ ​എ​ന്നി​വ​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

“ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി, സെ​ക്ര​ട്ട​റി ജ​യ് ഷാ ​എ​ന്നി​വ​ര്‍ക്കൊ​പ്പം മ​റ്റ് ഭാ​ര​വാ​ഹി​ക​ളും സം​സ്ഥാ​ന അ​സോ​സി​യേ​ഷ​നു​ക​ളും സം​യു​ക്ത​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കെ​യേ​ഴ്‌​സ് ഫ​ണ്ടി​ലേ​ക്ക് 51 കോ​ടി രൂ​പ സം​ഭാ​വ​ന ന​ല്‍കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. രാ​ജ്യ​ത്തി​ന്‍റെ ദു​ര​ന്ത നി​വാ​ര​ണ സം​വി​ധാ​ന​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്താ​നും കോ​വി​ഡി​നെ​തി​രാ​യ പ്ര​തി​രോ​ധ​ത്തി​നാ​യി ന​ട​ക്കു​ന്ന ഗ​വേ​ഷ​ണ​ങ്ങ​ള്‍ക്ക് ക​രു​ത്തു പ​ക​രാ​നും ഇ​ന്ത്യ​ന്‍ ജ​ന​ത​യെ സം​ര​ക്ഷി​ക്കാ​നു​മാ​ണ് ഈ ​സം​ഭാ​വ​ന’’ – ബി​സി​സി​ഐ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

ബി​സി​സി​ഐ അ​തി​ന്‍റെ എ​ല്ലാ സം​സ്ഥാ​ന ഘ​ട​ക​ങ്ങ​ളോ​ടും കൂ​ടെച്ചേ​ര്‍ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധ​ത്തി​ന് എ​ല്ലാ സ​ഹാ​യ​വും ന​ല്‍കു​മെ​ന്നും ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, ക്രി​ക്ക​റ്റ് താ​രം സു​രേ​ഷ് റെ​യ്‌​ന 52 ല​ക്ഷം രൂ​പ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കെ​യേ​ഴ്‌​സ് ഫ​ണ്ടി​ലേ​ക്കും ഉ​ത്ത​ര്‍പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​മാ​യി ന​ല്‍കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ 25 ല​ക്ഷം രൂ​പ വീ​തം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും മ​ഹാ​രാ​ഷ്‌ട്ര മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ല്‍കി​യ​പ്പോ​ള്‍, ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി ബം​ഗാ​ളി​ലെ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ള്‍ക്ക് 50 ല​ക്ഷം രൂ​പ​യു​ടെ അ​രി വി​ത​ര​ണം ചെ​യ്തു. ഇ​ന്ത്യ​ന്‍ ടെ​സ്റ്റ് ടീം ​വൈ​സ് ക്യാ​പ്റ്റ​ന്‍ അ​ജി​ങ്ക്യ ര​ഹാ​നെ 10 ല​ക്ഷം രൂ​പ​യും കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് സം​ഭാ​വ​ന ന​ല്‍കി. മ​ഹാ​രാ​ഷ്‌ട്ര മു​ഖ്യ​മ​ന്ത്രി​യുടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കാ​ണ് ര​ഹാ​നെ 10 ല​ക്ഷം രൂ​പ ന​ല്‍കു​ക.


ഇ​ന്ത്യ​യു​ടെ വ​നി​ത ക്രി​ക്ക​റ്റ് താ​രം റി​ച്ചാ ഘോ​ഷ് ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ഹാ​യ​നി​ധി​യി​ലേ​ക്ക് ഒ​രു ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ല്‍കി.

ഇ​ര്‍ഫാ​ന്‍–​യൂ​സ​ഫ് പ​ഠാ​ന്‍ സ​ഹോ​ദ​ര​ന്‍മാ​ര്‍ 4000 മാ​സ്‌​കു​ക​ളാ​ണ് ബ​റോ​ഡ പൊ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ത​ര​ണം ചെ​യ്ത​ത്. മും​ബൈ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ 50 ല​ക്ഷം രൂ​പ​യും സൗ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ 42 ല​ക്ഷം രൂ​പ​യു​മാ​ണ് വൈ​റ​സി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് ന​ല്‍കി​യ​ത്. ക​ര്‍ണാ​ട​ക ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ ഒ​രു കോ​ടി രൂ​പ കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് സം​ഭ​വാ​ന ന​ല്‍കും. ഇ​തി​ല്‍ അ​മ്പ​ത് ല​ക്ഷം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ഹാ​യ നി​ധി​യി​ലേ​ക്കും പ​കു​തി ക​ര്‍ണാ​ക സ​ര്‍ക്കാ​രി​ന്‍റെ സ​ഹാ​യ​നി​ധി​യി​ലേ​ക്കു​മാ​ണ് ന​ല്‍കു​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.